സിനിമയിൽ നിന്നും  മോശാനുഭവങ്ങൾ ലഭിക്കുന്ന പെൺകുട്ടികൾ എന്തുകൊണ്ട് എതിർക്കുന്നില്ല, സാന്ദ്ര തോമസ് 

Follow Us :

നടിയും, നിർമാതാവുമായ സാന്ദ്ര തോമസ് സിനിമയിൽ ഒരു ആക്ടർ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, സിനിമയിൽ നിന്നും മോശാനുഭവം ലഭിക്കുന്ന പെൺകുട്ടികൾ എന്തുകൊണ്ട് ആ സമയത്തു പ്രതികരിക്കുന്നില്ല, പിന്നീട് അവർ അതിനെ കുറിച്ച് പ്രതികരിക്കും എന്തിന്, ഈ കാര്യം ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട് എന്നാൽ ഇന്ന് ഞാൻ അതിന്റെ പരിമിതികളെ കുറിച്ച് മനസിലാകുന്നു എന്ന് സാന്ദ്ര പറയുന്നു

താനും ഇപ്പോൾ അങ്ങനെയാണ് പ്രതികരിക്കുന്നത്, എന്നാൽ തനറെയും മറ്റുള്ളവരുടയും പൊസിഷൻ തമ്മിൽ ഒരുപാട് വത്യാസം ഉണ്ട് നടി പറയുന്നു. തനിക്ക് വേണമെങ്കിൽ സിനിമ ചെയ്യ്താൽ മതി എന്നാൽ സിനിമയെ മാത്രം ആശ്രയിക്കുന്നവരുടെ കാര്യം അങ്ങനെയല്ല. കാരണം ഞാൻ ഒരു നിർമാതാവ് ആയതുകൊണ്ട് എനിക്ക് ഈ മേഖലയിൽ അതിൻറെതായ പ്രിവിലേജ് കിട്ടുന്നുണ്ട്

സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ ഞാൻ അറിയുന്നത് അവരിൽ നിന്നുമാണ്. ഞാൻ ഒരുപാട് വർഷങ്ങളായി ഈ മേഖലയിൽ ഉണ്ട് എന്നാൽ അന്നൊക്കെ ഞാൻ വിചാരിച്ചിട്ടുണ്ട്  എന്തുകൊണ്ട് സ്ത്രീകൾ സിനിമ മേഖലയിൽ ഒരു മോശാനുഭവം ഉണ്ടായാൽ പ്രതികരിക്കാത്തത് എന്ന്, എന്നാൽ അവരുടെ പ്രശനങ്ങൾ ഞാൻ ഈ അടുത്ത സമയത്താണ് അറിയുന്നത്, അതിനൊരു പരിമിതി ഉണ്ട്, ഞാനും അങ്ങനെ ആണ്, പിന്നെ ഞാൻ ഒരു നിര്മാതാവായതുകൊണ്ടു അതിന്റെതായ പ്രിവിലേജ് എനിക്ക് അവിടുന്നു കിട്ടുന്നുണ്ട് സാന്ദ്ര പറയുന്നു