കാളയേയും, പോത്തിനേയും മേയ്ച്ചു കൊണ്ടുപോകും പോലെയല്ല കുട്ടികളുടെ കാര്യം ; വെളിപ്പെടുത്തി സാന്ദ്ര തോമസ്

മലയാളികൾക്ക് സുപരിചിതയാണ് സാന്ദ്ര തോമസ്. സൂപ്പര്‍നാച്ചുറല്‍ ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയവരാണ് നിർമാതാവ് സാന്ദ്ര തോമസും മക്കളും. നടിയായും നിർമാതാവായും മുന്നേ പരിചിതയാണെങ്കിലും സാന്ദ്രയെ പ്രേക്ഷകർ അടുത്തറിയുന്നത് സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയുമാണ്. മക്കളായ തങ്കക്കൊലുസിന്റെ വിശേഷങ്ങളുമായാണ് സാന്ദ്ര യൂട്യൂബ് ചാനലിൽ സജീവമായത്. എന്നാൽ അടുത്തിടെ സാന്ദ്ര യൂട്യൂബ് ചാനൽ നിർത്തിയിരുന്നു. മക്കളുടെ പഠനത്തെയും ഭാവിയെയും മുൻനിർത്തിയാണ് ഇങ്ങനെയൊരു തീരുമാനമെന്ന് സാന്ദ്ര വ്യക്തമാക്കിയിരുന്നു. എങ്കിലും ഇൻസ്റ്റാഗ്രാമിലൂടെ തന്റെയും മക്കളുടെയും വിശേഷങ്ങൾ പങ്കുവെച്ച് സാന്ദ്ര എത്താറുണ്ട്. ഇതെല്ലാം വൈറലായി മാറാറുമുണ്ട്. അതിനിടെ ഇപ്പോഴിതാ മലയാളത്തിലെ ഒരു വാർത്താ ചാനലിന്  നൽകിയ ക്രിസ്മസ് സ്‌പെഷ്യൽ അഭിമുഖത്തിൽ പാരന്റിംഗിനെ കുറിച്ച് സാന്ദ്ര പറഞ്ഞ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. അധികം റെസ്ട്രിക്ഷൻസ്‌ ഒന്നുമില്ലാതെയാണ് സാന്ദ്ര കുട്ടികളെ വളർത്തുന്നത്. അതേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സാന്ദ്രയുടെ മറുപടി. കുഞ്ഞുങ്ങളെ റെസ്ട്രിക്ഷൻ ഇല്ലാതെ വളർത്തണമെന്നത് മുൻപേ ആലോചിച്ചിരുന്ന കാര്യമൊന്നും അല്ലെന്നും എന്നാൽ ഇപ്പോൾ താൻ അത് എൻജോയ് ചെയ്യുന്നുണ്ടെന്നും സാന്ദ്ര പറഞ്ഞു.

കുട്ടികളുടെ കാര്യത്തിൽ നമ്മൾ ഇർറെലെവന്റ് ആയിരിക്കണം എന്നാണ് സാന്ദ്ര പറയുന്നത്. കുട്ടികൾ നമ്മൾ പറയുന്ന രീതിയിൽ മാത്രമേ വളരാവൂ എന്ന വാശിയൊന്നും പിടിക്കാൻ കഴിയില്ല. കാളയേയും പോത്തിനേയും മേയ്ച്ചു കൊണ്ടുപോകുന്ന പോലെയല്ലല്ലോ കുഞ്ഞുങ്ങളുടെ കാര്യം. ഞാൻ എവിടെയോ കണ്ടിട്ടുണ്ട്, എവിടെ നിന്നും സ്നേഹം കിട്ടിയിട്ടില്ലാത്ത ആളുകൾക്ക് ഏറ്റവും നല്ല സോഴ്സ് എന്ന് പറയുന്നത് മക്കളാണ് എന്ന്. മക്കൾ എന്തൊക്കെ വന്നാലും പേരന്റ്സിനെ സ്നേഹിക്കും,’ ‘പിന്നെ നമ്മുടെ സ്വാഭാവം കൊണ്ടും. അവരെ ലിമിറ്റ് ചെയ്യുന്ന രീതി അനുസരിച്ചും ആയിരിക്കും മക്കൾ പേരന്റ്സിൽ നിന്നും അകലുക. അല്ലെങ്കിൽ മക്കൾ ഒരിക്കലും അകന്നു പോകില്ല. മക്കൾ അൺ കണ്ടീഷണലായി സ്നേഹിക്കുന്നത് മാതാപിതാക്കളെ ആയിരിക്കും. അവർ ആദ്യമായി കാണുന്നത് പേരന്റ്സിനെയാണ്. പക്ഷേ മാതാപിതാക്കൾ മക്കളുടെ മേൽ അധികാരം കാണിക്കാൻ തുടങ്ങുന്നതോടെയാണ് ഇതെല്ലാം മാറി തുടങ്ങുന്നത്,’ അവർ വലുതാകും തോറും അകറ്റാൻ തുടങ്ങും. അതിനോട് എനിക്ക് താത്പര്യമില്ല. അവരുടെ കാര്യങ്ങൾ അവർ തന്നെ നോക്കണം എന്ന പോളിസിയാണ് ഞങ്ങൾ രണ്ടാൾക്കും, അങ്ങനെ ആകുമ്പോൾ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പ്രാപ്തയാകും, ഏതുകാര്യത്തിലും. കാരണം ജീവിതത്തിൽ എക്കാലവും പുറകിൽ നിന്നും പിടിക്കാൻ ആള് ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ എന്നും സാന്ദ്ര പറയുന്നു.

അടുത്തിടെ ഒരു അഭിമുഖത്തിൽ വളരെ പക്വതയുള്ളവരാണ് തന്റെ മക്കളെന്ന് സാന്ദ്ര പറഞ്ഞിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ അവർ ഒബ്സർവ് ചെയ്യും. താൻ ആരോടെങ്കിലും ദേഷ്യപ്പെട്ടാൽ അമ്മ വിട്ടുകൊടുക്കൂ എന്ന് പറയും. ടെൻഷനാണെങ്കിൽ അത് മനസിലാക്കി അവർ ഇങ്ങോട്ട് വന്ന് സംസാരിക്കും എന്നൊക്കെയാണ് സാന്ദ്ര പറഞ്ഞത്. ഇടക്ക് കുറച്ചുകാലം നിർമാണ രംഗത്തുനിന്നും വിട്ടുനിന്ന സാന്ദ്ര അടുത്തിടെയാണ് വീണ്ടും നിർമാണ രംഗത്തേക്ക് തിരിച്ചെത്തിയത്. അത് കുട്ടികൾക്ക് വേണ്ടി ആയിരുന്നെന്നും സാന്ദ്ര അടുത്തിടെ പറയുകയുണ്ടായി. ‘കുറച്ചു കാലം കഴിഞ്ഞാൽ എന്റെ കുട്ടികൾ എന്നെ കുറിച്ച് അഭിമാനത്തോടെ ഓർക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അതല്ലാതെ ‘അമ്മ വീട്ടിലിരുന്നു, ഞങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു, വെറുതെ വീട്ടിലിരുന്നു സമയം കളഞ്ഞില്ലേ’ എന്നൊന്നും അവർ ചോദിക്കുന്ന സാഹചര്യം ഉണ്ടാകരുത്. എനിക്ക് കഴിവുള്ള മേഖല പ്രൊഡക്ഷൻ ആണ്. അതുകൊണ്ട് വീണ്ടും നിർമ്മാണ രംഗത്തേയ്ക്ക് വരാൻ തീരുമാനിച്ചത് എന്നായിരുന്നു സാന്ദ്രയുടെ വാക്കുകൾ. ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും പ്രധാന വേഷങ്ങളിൽ എത്തുന്ന ലിറ്റിൽ ഹേർട്സ് ആണ് സാന്ദ്ര നിർമ്മിക്കുന്ന പുതിയ ചിത്രം. സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.

Sreekumar

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

2 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

4 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

4 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

5 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

6 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

9 hours ago