നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ഈ അടുത്തിടയിൽ നിർമിച്ച് റിലീസിന് എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ലിറ്റിൽ ഹാർട്ട്സ്, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. കാശ് ലാഭിക്കാനാണ് പലപ്പോഴും താൻ അഭിനയിച്ചിട്ടുള്ളത്. പലപ്പോഴും പടം നിർമിക്കുമ്പോൾ ചില കഥാപാത്രങ്ങൾ ചെയ്യാൻ ആളുകൾ തയ്യാറാവില്ല. ആ സമയങ്ങളിലാണ് താൻ അഭിനയിച്ചിട്ടുള്ളത്. അഭിനയിക്കാൻ മോഹമാണെങ്കിൽ എനിക്ക് എന്റെ എല്ലാ പടത്തിലും അഭിനയിക്കാമല്ലോ,
പലരും തന്നോട് ചോദിച്ച ചോദ്യമാണ് നിർമാണം അല്ലാതെ അഭിനയവും എന്താണ് മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് അതിനുള്ള ഉത്തരമാണിത് സാന്ദ്ര പറയുന്നു, അതേസമയം ഫ്രൈഡെ എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് സാന്ദ്ര തോമസ് നിർമാണ രംഗത്തേക്ക് കടക്കുന്നത്. നടനും നിര്‍മാതാവുമായ വിജയ് ബാബുവും സാന്ദ്ര തോമസുമായിരുന്നു ഫ്രൈഡെ ഫിലിം ഹൗസിന്റെ അമരക്കാര്‍.
എന്നാല്‍ ഇടക്കാലത്ത് സാന്ദ്ര തോമസ് ഫ്രൈഡെ ഫിലിം ഹൗസില്‍ നിന്ന് വിട്ട് അടുത്തിടെ സ്വന്തമായി നിർമാണ കമ്പനിയും സാന്ദ്ര തോമസ് ആരംഭിച്ചു. എന്നാൽ പക്ഷെ പോപ്പുലാരിറ്റി അധികം ആഗ്രഹിക്കാത്തയാളാണ് ഞാൻ എന്ന് സാന്ദ്ര തോമസ് പറയുന്നു. ആമേനും ആടുമൊക്കെ ചെയ്ത സമയത്ത് എവിടെ ചെന്നാലും സെൽഫിക്കായി ആളുകൾ വരും. ഓവർ എക്സ്പോഷർ എനിക്ക് വേണ്ട. ചെറിയ രീതിയിൽ റെക്കഗനേഷൻ കിട്ടുന്നതൊക്കെ എനിക്ക് ഇഷ്ടമാണ്. എനിക്ക് എന്റേതായ സ്വാതന്ത്ര്യം വേണം. ഇപ്പോൾ ഞാൻ നിൽക്കുന്നത് ഒരു പവർ പൊസിഷനിലാണ്.’ അതിൽ ഞാൻ ഹാപ്പിയാണ്. ഞാൻ ഒരു പ്രൊഡ്യൂസറായതു കൊണ്ട് ഏത് സെറ്റിൽ ചെന്നാലും പ്രിവിലേജുണ്ട്. അതുകൊണ്ട് തന്നെ ഒരു അഭിനേതാവിന്റെ പ്രശ്നങ്ങൾ എനിക്ക് അറിയില്ല. ഇപ്പോൾ കുറച്ചൊക്കെ അറിയാം എന്നും സാന്ദ്ര പറയുന്നു
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…