ഷെയ് നിനെ  കാണുമ്പോൾ തനിക്ക് പഴയ മോഹൻലാലിനെ ഓർമ്മ വരും; സാന്ദ്ര തോമസ് 

Follow Us :

ഷെയിൻ നിഗം അഭിനയിച്ച പുതിയ ചിത്രമാണ് ‘ലിറ്റിൽ ഹാർട്ട്’, ഇപ്പോൾ ചിത്രത്തിലെ ഷെയിനിന്റെ അഭിനയത്തെ കുറിച്ച് തുറന്നു പറയുകയാണ് നിർമാതാവും, നടിയുമായ സാന്ദ്ര തോമസ്. ചിത്രത്തിലെ പല സീനുകളും കാണുമ്പോൾ തനിക്ക് പഴയ കാലത്തുള്ള മോഹൻലാൽ അഭിനയിക്കുന്നതുപോലെ തോന്നി, പ്രത്യേകിച്ചും ചിത്രത്തിന്റെ ക്ലൈമാക്‌ രംഗങ്ങളിൽ. തനിക്ക് ഷെയിനിനെ ആദ്യ൦ മുതൽ കാണുമ്പോൾ തന്നെ ഈ സംശയം ഉണ്ടായിരുന്നു സാന്ദ്ര തോമസ് പറയുന്നു

എനിക്ക് ചിത്രത്തിൽ ഷൈനിനെ കാണുമ്പോൾ മുതൽ പഴയ ലാലേട്ടന്റെ ഒരു അഭിനയം പോലെ തോന്നിയിരുന്നു, അത് കൂടുതലും സിനിമകളുടെ ക്ലൈമാക്സ് സീനുകളിൽ എനിക്ക് അത് അനുഭവപ്പെടുകയും ചെയ്യ്തു, ഒരു പഴയ ലാലേട്ടൻ വൈബ് ആയിരുന്നു അനുഭവപ്പെട്ടത്. ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിൽ ആ വെള്ളമടിക്കുന്ന സീനിൽ എല്ലാം എനിക്ക് ഒരു പഴയ ലാലേട്ടൻ ടച്  അനുഭവപെട്ടിരുന്നു സാന്ദ്ര പറയുന്നു

സത്യത്തിൽ ഷെയിനിന്റെ അഭിനയം കാണുമ്പൊൾ എനിക്ക് മാത്രമല്ല അവിടിരുന്ന രഞ്ജി പണിക്കർ സാറും പറയുന്നുണ്ടായിരുന്നു. സാന്ദ്ര തോമസ് പറയുന്നു, മൂന്ന് പ്രണയ കഥ പറയുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്സ്, ഷെയിൻ നായകനാകുന്ന ഈ ചിത്രത്തിൽ നായിക ആയി എത്തിയിരിക്കുന്നത് മഹിമ നമ്പ്യാർ ആണ്,