sandra thomas birthday
തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് സാന്ദ്ര തോമസ്. സാന്ദ്രയുടേത് പോലെ തന്നെ സാന്ദ്രയുടെ മക്കളായ തങ്കകൊലുസുകളെ കുറിച്ചും അറിയാൻ ആരാധകർക്ക് ആകാംഷ ഏറെയാണ്. ഇപ്പോഴിതാ സാന്ദ്ര പങ്കുവെച്ച ഏറ്റവും പുതിയ സന്തോഷം ആണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്നലെയായിരുന്നു സാന്ദ്ര തന്റെ 36-ാം ജന്മദിനം ആഘോഷിച്ചത്. വലിയ ഒരു അസുഖത്തെ തരണം ചെയ്തു വന്നതിനു ശേഷമുള്ള സാന്ദ്രയുടെ ആദ്യ പിറന്നാൾ ആണ് ഇത്. അത് കൊണ്ട് തന്നെ തന്റെ മക്കൾക്കും ഭർത്താവിനും ഒപ്പം സാന്ദ്ര തന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ്. അതിന്റെ ചിത്രങ്ങൾ ആണ് താരം ആരാധകരുമായി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു.
ഫ്രൈഡേ ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനി വിജയ് ബാബുവിന് ഒപ്പം നടത്തിക്കൊണ്ടായിരുന്നു സാന്ദ്ര സിനിമ രംഗത്തേക്ക് വന്നത്. അതിനു ശേഷം കുറച്ച് ചിത്രങ്ങളിലും സാന്ദ്ര ശ്രദ്ധേയമായ വേഷം ചെയ്തു. ശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ അവകാശം പൂർണ്ണമായും വിജയ് ബാബുവിന് വിട്ട് കൊടുത്ത സാന്ദ്ര സാന്ദ്ര തോമസ് ഫിലിം പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു.
ലോക്ക് ഡൗൺ കാലത്ത് സെലിബ്രിറ്റികൾ ആയ രണ്ടു കുട്ടികുറിബികൾ ആണ് സാന്ദ്രയുടെ തങ്കക്കൊലുസുകൾ, നടിയും നിർമ്മാതാവുമായ സാന്ദ്രയുടെ ഇരട്ടകുട്ടികളായ തങ്കത്തിനെയും കൊലുസിനെയും എല്ലാവര്ക്കും അറിയാം, കുട്ടികൾ ചെളിയിൽ കളിക്കുന്ന ചിത്രങ്ങൾ സാന്ദ്ര തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു, എന്നാൽ ചിലർ സാന്ദ്രയെ ഇതിൽ വിമർശിച്ചിരുന്നു, നിങ്ങൾ എന്തൊരു സ്ത്രീയാണ് കുട്ടികളെ ഇങ്ങനെ ചെളിയിൽ ഒക്കെ വിടാമോ എന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാൽ ഇതിനെതിരെ സാന്ദ്ര പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, ഞാൻ എന്റെ കുട്ടികളെ മണ്ണിനെയും മഴയെയും അറിഞ്ഞാണ് വളർത്തുന്നത്, അവർ എല്ലാം കണ്ടും അറിഞ്ഞും വളരട്ടെ എന്നായിരുന്നു സാന്ദ്രയുടെ പ്രതികരണം, പിന്നാലെ കുട്ടികൾ ഫാമിൽ കൃഷിയിൽ സഹായിക്കുന്ന വീഡിയോയും സാന്ദ്ര ഇട്ടിരുന്നു, ഇത് മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും പിന്നാലെ കുട്ടികൾ സെലിബ്രിറ്റികളായി മാറുകയും ചെയ്തിരുന്നു.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…