പണത്തിന് വേണ്ടിയാണ് ഞാന്‍ ഇതൊക്കെ ചെയ്തത്… കാല് പിടിച്ചിട്ടുപോലും വന്നില്ല… സാന്ദ്രാ തോമസ് പറയുന്നു

മലയാള സിനിമയിലെ ഉറച്ച സ്ത്രീ ശബ്ദമാണ് സാന്ദ്രാ തോസിന്റേത്. ചലച്ചിത്ര നിര്‍മ്മാതാവ്, അഭിനേത്രി എന്നീ നിലകളിലെല്ലാം താരം വെള്ളിത്തിരയില്‍ ശോഭിച്ചിട്ടുണ്ട്. മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരുപാട് സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളായി തന്നെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താന്‍ നിര്‍മ്മിച്ച ചിത്രങ്ങളില്‍ ആണ് കൂടുതലായും സാന്ദ്ര അഭിനയിച്ചത്. ഫ്രൈഡേ എന്ന സിനിമയാണ് സാന്ദ്രാ തോമസ് ആദ്യമായി നിര്‍മ്മിച്ച ചിത്രം. പിന്നീട് സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ എന്നിവ നിര്‍മ്മിച്ചു. മോഹന്‍ലാല്‍ അഭിനയിച്ച പെരുച്ചാഴിയായിരുന്നു അവസാനം നിര്‍മ്മിച്ച സിനിമ.

ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ മേഖലയെ കുറിച്ച് താരത്തിന്റെ ചില വെളിപ്പെടുത്തലുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. താരം നിര്‍മ്മാണം തുടങ്ങുന്നത് നടനും സംവിധായകനുമായ വിജയ് ബാബുവിന് ഒപ്പമായിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. വില്‍സണ്‍ ജോണ്‍ തോമസ് ആണ് സാന്ദ്രയുടെ പങ്കാളി. ഇരുവരും 2016 ലാണ് വിവാഹിതരായത്. സാന്ദ്രയ്ക്ക് രണ്ട് കുട്ടികളും ഉണ്ട്. ഇവരുടെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ പേജുകളില്‍ താരം എപ്പോഴും ആരാധകര്‍ക്ക മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ മറ്റൊരു കാര്യമാണ് താരം പ്രേക്ഷകരോട് തുറന്ന് പറഞ്ഞിരിക്കുന്നത്. പൈസ ലഭിക്കുവാന്‍ വേണ്ടി മാത്രമാണ് താന്‍ നിര്‍മ്മിച്ച ചിത്രങ്ങളില്‍ അഭിനയിച്ചത് എന്ന് സാന്ദ്ര പറയുന്നു.

ആട്, സക്കറിയയുടെ ഗര്‍ഭിണികള്‍, പെരുച്ചാഴി എന്ന ചിത്രങ്ങളില്‍ അഭിനയിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. ആര്‍ട്ടിസ്റ്റുകളുടെ കാല് പിടിച്ചാല്‍ പോലും അവര്‍ പ്രമോഷനു വരാറില്ല എന്ന് താരം തുറന്നടിച്ചു. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ കാരണമുണ്ട്. ആദ്യത്തെ ഒന്ന് രണ്ട് പടങ്ങള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ പ്രമോഷന് വേണ്ടി ആര്‍ട്ടിസ്റ്റുകളെ വിളിച്ചു. എന്നാല്‍ അവര്‍ വരാന്‍ കൂട്ടാക്കിയില്ല. ഒന്നു വന്നു ചെയ്യുമോ എന്ന് ചോദിച്ച് കാലു പിടിക്കേണ്ട അവസ്ഥയാണ്. അങ്ങനയൊണ് താന്‍ അഭിനയ രംഗത്തേക്ക് സജീവമായത്. അപ്പോള്‍ തന്നെ നാല് പേര് അറിയും എങ്കില്‍ ഇങ്ങനെ ചോദിച്ചു മടുക്കെണ്ടല്ലോ. ഈ ചെറിയ സ്ഥലങ്ങളിലൊക്കെ തനിക്ക് പോകാമല്ലോ. അങ്ങനെയൊരു സ്‌പേസ് കിട്ടും. അല്ലാതെ എത്ര വലിയ പ്രൊഡ്യൂസര്‍ ആണെന്ന് പറഞ്ഞാലും പേര് വരെ എഴുതില്ല എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago