കുട്ടികളോട് ഇപ്പോഴും ശരീരവയവങ്ങളെ കുറിച്ച് സംസാരിക്കാൻ മടിക്കുന്ന മാതാപിതാക്കൾ നടി സാന്ദ്ര തോമസ്

കഴിഞ്ഞ ദിവസം ഉണ്ടായ ഒരു വാർത്തയെ അടിസ്ഥാനത്തിലാണ് നടി സാന്ദ്ര തോമസ് വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ : പതിനഞ്ചു വയസ്സുള്ള ഒരു വ്യക്തി ആണവൻ. ഇന്നത്തെ കാലഘട്ടത്തിൽ പത്തു വയസ്സിനു താഴെ ഉള്ളവരെ പോലും കുട്ടിയായി കണക്കാകാൻ പ്രയാസമാണ്.കഴിഞ്ഞ ദിവസം ഒരു പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോൾ തികച്ചും ഞെട്ടിക്കുന്ന രീതിയിലാണ് നമ്മുടെ മക്കൾ വളർന്നു വരുന്നതെന്ന് മനസിലായി.

എറണാകുളത്തെ 3 പ്രമുഖ സ്കൂളുകളിലെ കുട്ടികൾ നടത്തികൊണ്ടിരിക്കുന്ന ലീലാവിലാസങ്ങളെ കുറിച്ചാണ് ആ പോലീസ്‌കാരൻ പറഞ്ഞത്. ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് നമ്മുടെ കുട്ടികളെയും മാതാപിതാക്കളെയും ഓർത്ത് സഹതിപ്പിക്കുകയല്ലാതെ എന്ത് ചെയ്യാൻ.പോലീസുകാർക്കോ അധ്യാപകർക്കൊ വീട്ടുകാർക്കോ ഒന്നും ചെയ്യാൻ പറ്റാത്തവിതം അവർ കൈവിട്ട് പൊയ്‌കൊണ്ടിരിക്കുന്നു. എവിടെയാണ് ഈ താളം തെറ്റിയത്. ഓൺലൈൻ ക്ലാസുകളെ പഴിചാരി തത്കാലം രക്ഷപെടാം. ശബ്ദം, കാഴ്ച്ച, സാഹചര്യം എല്ലാം ഒരാളെ സ്വാതീനിക്കുന്നവയാണ്. കുട്ടികൾക്ക് വേണ്ടി അല്പസമയം മാതാപിതാക്കൾ കണ്ടെത്തണം. അവരുടെ വിശേഷങ്ങളും പ്രശ്നങ്ങളും സന്തോഷങ്ങളും എല്ലാം share ചെയ്യാൻ വീട്ടിൽ സാഹചര്യമൊരുക്കണം.

കുട്ടികളോട് ഇപ്പോഴും ശരീരവയവങ്ങളെ കുറിച്ച് സംസാരിക്കാൻ മടിക്കുന്ന മാതാപിതാക്കൾ ആ ചട്ടക്കൂട്ടിൽ നിന്നും പുറത്ത് വരണം. നിങ്ങൾ പറഞ്ഞു കൊടുത്തില്ലെങ്കിൽ അവർക്കത്തിനു വേറെ പല വഴികളുമുണ്ടെന്നു മനസിലാക്കണം.സ്ത്രീ പുരുഷ വ്യതാസമില്ലാതെ എല്ലാവരെയും ബഹുമാനിക്കാൻ പഠിപ്പിക്കുകയല്ല അത് സ്വയം മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കണം. ഓർക്കുക ഉപദേശങ്ങളല്ല സാഹചര്യങ്ങളാണ് മനുഷ്യനെ പഠിപ്പിക്കുന്നത്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

2 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

2 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago