ഒരു നിയന്ത്രണങ്ങളും ഭര്‍ത്താവ് എനിക്ക് വയ്ക്കാറില്ല, തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്

നടിയായും നിര്‍മാതാവും മലയാള സിനിമാലോകത്ത് തിളങ്ങി നിന്ന താരമാണ് സാന്ദ്രതോമസ്. വിവാഹശേഷം താത്കാലികമായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുന്ന താരം മക്കളുടെ വീഡിയോയുമായി സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

സാന്ദ്രയുടെ വാക്കുകള്‍- സാന്ദ്ര തന്നെ നിര്‍മിച്ച സക്കറിയയുടെ ഗര്‍ഭിണികള്‍, ആട്, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചത് പണം ലാഭിക്കാന്‍ വേണ്ടിയായിരുന്നു. പലപ്പോഴും ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ആര്‍ട്ടിസ്റ്റുകളെ വിളിച്ചാല്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. പലരുടേയും കാല് വരെ പിടിക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. അപ്പോള്‍ മടുപ്പ് തോന്നിയിരുന്നു. ഇതിലും നല്ലത് താന്‍ തന്നെ പോയി പ്രൊമോഷന്‍ ചെയ്യുന്നതാണെന്ന് ചിന്തിച്ചിട്ടുണ്ട്. എന്നെ ആരെങ്കിലുമൊക്കെ അറിയുമെങ്കില്‍ ഇത്തരത്തില്‍ ചോദിച്ച് ബുദ്ധിമുട്ടേണ്ടതായി വരില്ലന്ന തോന്നല്‍ അങ്ങനെയാണ് ഉണ്ടായത്. അങ്ങനെയാണ് പ്രമോഷനായി ചില സ്ഥലങ്ങളില്‍ പോകാന്‍ തീരുമാനിക്കുന്നത്. താരങ്ങളായ നിര്‍മാതാക്കള്‍ക്ക് മാത്രമേ എല്ലായിടത്തും ഒരു സ്പേസ് കിട്ടൂ. എത്ര വലിയ നിര്‍മാതവാണെങ്കില്‍പ്പോലും അവര്‍ക്കൊന്നും തന്നെ മൈക്ക് ലഭിക്കണമെന്നില്ല.

പലപ്പോഴും നിര്‍മാതാവിന്റെ പേര് പോലും ആരും എഴുതില്ല. ചാനലുകാര്‍ക്ക് പോലും വേണ്ടത് അഭിനേതാക്കളെയാണ്. എന്നാല്‍ നിര്‍മാതാവ് ഇല്ലാതെ ഒന്നും നടക്കില്ല, പക്ഷേ അവരെ ആര്‍ക്കും വേണ്ട. അവര്‍ക്ക് വേണ്ടി സംസാരിക്കാനോ അവരുടെ പ്രശ്നങ്ങള്‍ പറയാനോ ഒരു പ്ലാറ്റ്ഫോം പോലുമില്ല. ഇന്ത്യയൊട്ടാകെ ഇതാണ് സ്ഥിതി. പണം സിനിമയില്‍ കൊണ്ട് വന്ന് കളയുന്നവരാണ് നിര്‍മാതാക്കള്‍ എന്നാണ് സാധാരണക്കാര്‍ പോലും ചിന്തിക്കുന്നത്.
ഞാന്‍ അഭിനയിക്കാന്‍ പോകുന്നതില്‍ ഭര്‍ത്താവിന് ഒരു എതിര്‍പ്പുമില്ല. ഈ റോള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളുവെന്നോ നായകനെ കെട്ടിപ്പിടിക്കാന്‍ പാടില്ല, എന്നു തുടങ്ങിയ ഒരു നിയന്ത്രണങ്ങളും എന്റെ ഭര്‍ത്താവ് വയ്ക്കാറില്ല. അദ്ദേഹം വളരെ ഓപ്പണ്‍ ആണ്. താന്‍ സിനിമ വേണ്ടെന്ന് പറഞ്ഞ് പോയപ്പോഴും അതില്‍ തുടരണമെന്ന് പറഞ്ഞു തന്നെ ഇതിലേക്ക് തള്ളി വിടുന്നത് ഭര്‍ത്താവാണെന്നും കുടുംബത്തെക്കുറിച്ച് സംസാരിക്കവേ സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

 

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago