ഇപ്പോഴും ചെറുപ്പമായിരിക്കുന്നു എന്ന് തോന്നുന്നതിന്റെ കാരണം അതാണ്, സംഗീത

ഒരു സമയത്ത് മലയാള സിനിമയിൽ സജീവമായി നിന്ന താരമാണ് സംഗീത. ഒരു പക്ഷെ സംഗീത എന്ന് പറഞ്ഞാൽ അധികം ആളുകൾക്കു മനസ്സിലാകില്ല. ശ്യാമള എന്ന് പറഞ്ഞാൽ ആയിരിക്കും കൂടുതൽ ആളുകൾക്ക് സുപരിചിതം. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ ശ്യാമള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് സംഗീത പ്രേഷകരുടെ ശ്രദ്ധ യും സ്നേഹവും നേടിയെടുത്തത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ സംഗീത അഭിനയിച്ചു എങ്കിലും ശ്യാമലയോളം പ്രശസ്തി ലഭിച്ച മറ്റൊരു കഥാപാത്രം താരത്തിന് ലഭിച്ചിട്ടില്ല എന്ന് തന്നെ പറയാം. ശ്രീനിവാസൻ നായകനായ ചിത്രത്തിൽ ആണ് താരം ശ്യാമളയായി തകർത്ത് അഭിനയിച്ചത്.

ഇടക്കാലത്ത് സിനിമയിൽ നിന്ന് അപ്രത്യക്ഷയായ സംഗീത ഇപ്പോൾ തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ നായകനായ ചാവേർ എന്ന ചിത്രത്തിൽ കൂടിയാണ് സംഗീത തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. എന്നാൽ സംഗീതയുടെ പുതിയ ലുക്ക് കണ്ടു അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ഒരു മാറ്റവും സൗന്ദര്യത്തിന് വന്നിട്ടില്ല എന്നും പ്രായം കൂടി ഇല്ലേ ഇത് വരെ എന്നുമൊക്കെയുള്ള നിരവധി കമെന്റുകളാണ് താരത്തിന് വന്നത്. എന്നാൽ ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, തനിക്ക് പത്തോൻപത് വയസ്സ് പ്രായമുള്ളപ്പോൾ ആണ് ചിന്താവിഷ്ടയായ ശ്യാമള ചെയ്തത്.

ശേഷം അഭിനയിച്ച ചിത്രങ്ങളിൽ ഒക്കെ ശ്രീനിവാസന്റെയും സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടേയും ഒക്കെ നായികയായിട്ടാണ് അഭിനയിച്ചത്. അത് കൊണ്ട് തന്നെ തനിക്ക് പ്രായം കൂടുതൽ ഉണ്ടെന്നു ആണ് ആളുകളും കരുതിയത്. അതാണ് കാര്യം. അതല്ലാതെ വേറെ രഹസ്യമൊന്നും ഇല്ല എന്നുമാണ് സംഗീത പറഞ്ഞത്. അജഗജാന്തരം കണ്ടപ്പോൾ മുതൽ ആ മേക്കിങ് എനിക്ക് ഇഷ്ട്ടമായിരുന്നു. ഇത്തരത്തിൽ ഒരു മേക്കിങ്ങിന്റെ ഭാഗമാക്കണം എന്നും ആഗ്രഹിച്ചിരുന്നു. അങ്ങനെ ആണ് ടിനു ക്ഷണിച്ചപ്പോൾ ഈ ചിത്രത്തിലേക്ക് താൻ എത്തിയത് എന്നും സംഗീത പറഞ്ഞത്.

Devika

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago