ഭർത്താവിനോട് പോലും തനിക് വെറുപ്പ് ആയിരുന്നു, സംഗീത

തെന്നിന്ത്യൻ സിനിമ ലോകത്ത് ഒരു കാലത്ത് നിറഞ്ഞു നിന്ന താരമാണ് സംഗീത. നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഗ്ളാമർ വേഷങ്ങളിൽ ആണ് സംഗീത കൂടുതലും തിളങ്ങി നിന്നത് എങ്കിലും കാരക്ടർ റോളുകളും തനിക്ക് അനായാസമായി ചെയ്യാൻ കഴിയുമെന്ന് താരം തെളിയിച്ചിരുന്നു. മലയാളത്തിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സമ്മർ ഇൻ ബത്ലഹേമിൽ ശ്രദ്ധേയമായ വേഷത്തിലാണ് താരം എത്തിയത്. നിരവധി തമിഴ് സിനിമകളുടെ ഭാഗമായ താരം ഗായകൻ കൃഷിനെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവർക്കും ഒരു മകൾ കൂടി ഉണ്ട്.

ഇപ്പോഴിതാ താരം തന്റെ അമ്മയെ കുറിച്ചും വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തനിക്ക് ഒട്ടും പൊരുത്തപ്പെടാൻ കഴിയാത്ത ആൾ ആയിരുന്നു തന്റെ ‘അമ്മ. ഒരു അമ്മ എങ്ങനെ ആകരുതെന്നതിന് ഉത്തമ ഉദാഹരണം ആയിരുന്നു എന്റെ അമ്മ. അമ്മയ്ക്ക് സ്വന്തം കാര്യം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ വിവാഹിത ആയപ്പോൾ എന്റെ ഏക ആശ്വാസം അമ്മയിൽ നിന്ന് രക്ഷപ്പെടാമല്ലോ എന്നത് മാത്രം ആയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞു എന്റെ ഭർത്താവിനെയും ‘അമ്മ വെറുതെ വിട്ടില്ല. ഞങ്ങളെ ചേർത്ത് പല ആരോപണങ്ങളും ‘അമ്മ ഉന്നയിച്ചു.

വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോൾ എനിക്ക് വിരസത ആയിരുന്നു. കാരണം വിവാഹം ഉറപ്പിച്ചു മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ഒന്നിച്ച് ജീവിക്കേണ്ട ആളുമായി അടുത്ത് സംസാരിക്കാൻ പോലുമുള്ള അവസരം ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല. ഒന്നും അറിയാത്ത ഒരു ആളുമായി ജീവിത കാലം മുഴുവൻ എങ്ങനെ ജീവിക്കും എന്ന ചിന്ത എന്നെ അലട്ടിയിരുന്നു. അത് കൊണ്ട് തന്നെ വിവാഹം കഴിഞ്ഞു ആദ്യ നാളുകളിൽ തന്നെ എനിക്ക് വിവാഹ ജീവിതം ബോർ ആയി തോന്നി. എങ്ങനെയും വിവാഹ ജീവിതത്തിൽ നിന്ന് പുറത്ത് വരണം എന്ന ചിന്ത ആയിരുന്നു എനിക്ക്. ഞങ്ങൾ രണ്ടു പേരും രണ്ടു ഐഡിയോളജി ഉള്ള ആളുകൾ ആയിരുന്നു. എന്നാൽ ഞാൻ കൃഷിൽ നിന്ന് അകലം പാലിക്കും തോറും കൃഷ് എന്നോട് അടുക്കാൻ ആണ് നോക്കിയത്. ഇന്ന് ഞങ്ങളുടെ ജീവിതം മനോഹരമായി പോകുന്നു എന്നും സംഗീത പറഞ്ഞു.

Devika

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago