മാലിദ്വീപിൽ അവധി ആഘോഷിച്ച് സാനിയയും കാളിദാസും, ഇരുവരും ഒന്നിച്ചാണോ പോയത് എന്ന് ആരാധകരും!

കുറച്ച് ദിവസങ്ങളായി മാലിദ്വീപിൽ നിന്നുള്ള വിശേഷങ്ങൾ ആണ് സാനിയയും കാളിദാസ് ജയറാമും പങ്കുവെക്കുന്നത്. തന്റെ പിറന്നാൾ ആഘോഷിക്കാനായാണ് സാനിയ മാലിദ്വീപിലേക്ക് പോയത്. അവിടുത്തെ വിശേഷങ്ങൾ എല്ലാം താരം ഇൻസ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കുന്നുമുണ്ട്.കഴിഞ്ഞ ദിവസം ആണ് താരത്തിന്റെ പത്തൊൻപതാം ജന്മദിനം കഴിഞ്ഞത്. മാലിയിൽ ആണ് താരം തന്റെ പിറന്നാൾ ആഘോഷിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ദുൽഖർ സൽമാൻ, ഗീതു മോഹൻദാസ്, സ്രിന്റ, സണ്ണി വെയ്ൻ തുടങ്ങി സഹതാരങ്ങളും താരത്തിന് ആശംസകൾ അറിയിച്ചിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും സാനിയ ആരാധകരുമായി പങ്കുവെച്ചിരുന്നു.

അത് പോലെ തന്നെ കഴിഞ കുറച്ച് ദിവസങ്ങളായി മാലി ദ്വീപിൽ അവധി ആഘോഷത്തിൽ ആണ് കാളിദാസ് ജയറാമും. മാലിദ്വീപിൽ നിന്നുള്ള തന്റെ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെക്കുന്നുണ്ട്. ഇതോടെ സാനിയയും കാളിദാസും ഒരുമിച്ചാണോ മാലിദ്വീപിൽ ആഘോഷം എന്ന സംശയത്തിൽ ആണ് ആരാധകർ. ഇരുവരും ഒരേ സമയത്ത് ആണ് മാലിദ്വീപിൽ ഉണ്ടായിരുന്നത് എന്ന് തന്നെയാണ് ഇതിന്റെ കാരണവും. വളരെ കുറച്ച് പേരാണ് ഇത്തരത്തിൽ ഒരു സംശയവുമായി എത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യ ഒറ്റക്കെ കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു യാത്ര പോകേണ്ടിയിരുന്നില്ല എന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് കാളിദാസിനെതിരെ വിമർശനങ്ങളുമായി എത്തിയത്. മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചതിന് പിന്നാലെയാണ് താരത്തിന് നേരെ വിമർശനങ്ങൾ ഉയർന്നത്.

എന്നാൽ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി കാളിദാസും എത്തിയിരുന്നു. ഈ ഒരു യാത്ര കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആസൂത്രണം ചെയ്തതാണ്. ഞങ്ങള്‍ എല്ലാം ബുക്ക് ചെയ്യുമ്പോള്‍ ഇന്ത്യയിലെ  സ്ഥിതി മോശമായിരുന്നില്ല. പല കാരണങ്ങളാല്‍ അവസാന നിമിഷം യാത്ര മാറ്റിവയ്ക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ യാത്ര പുറപ്പെടുകയായിരുന്നു. ഇവിടെ ഞങ്ങൾ സുരക്ഷിതർ ആണ്. എങ്കിൽ തന്നെയും തന്റെ മനസ്സും പ്രാർത്ഥനയും നാട്ടിലെ സഹോദരങ്ങളുടെ കൂടെ ആണെന്നും താരം പറഞ്ഞു.

Rahul

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

45 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago