മറ്റുള്ളവരെ പോലെ എന്റെ സ്വകാര്യ ജീവിതത്തിൽ എനിക്കും പ്രശ്‌നങ്ങളുണ്ട് ! വിശദീകരണവുമായി സാനിയ ഇയ്യപ്പൻ

പൊതുഇടങ്ങളിൽ  എത്തുന്ന സിനിമാതാരങ്ങളും വീഡിയോകള്‍ ധാരാളം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. സെലിബ്രിറ്റികളും  ആരാധകരും തമ്മിലുള്ള ഇത്തരം  വിനിമയങ്ങള്‍ പലപ്പോഴും വൈറല്‍ വീഡിയോകളായി മാറാറുമുണ്ട്. ഇരുകൂട്ടരും സൗഹാര്‍ദത്തോടെയും പരസ്പര ബഹുമാനത്തോടെയും ഇടപെടുന്നതാവും അവയില്‍ ചിലത് . ഇങ്ങനെ  സൗഹൃദത്തോടെ ചിലയാളുകള്‍ എത്തുമ്പോള്‍ താരങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ ഉളള കടന്നു കയറ്റങ്ങളും ഉണ്ടാകാറുണ്ട്.   കഴിഞ്ഞ ദിവസം നടി സാനിയ ഇയ്യപ്പന്‍റേതായി ഒരു വീഡിയോ വൈറല്‍ ആയിരുന്നു. സാനിയയ്ക്കൊപ്പം ഒരു ആരാധകന്‍ എടുക്കുന്ന സെല്‍ഫി ഫ്രെയ്‍മിലേക്ക് അദ്ദേഹത്തിന്‍റെ സുഹൃത്തോ സഹപ്രവര്‍ത്തകനോ ആയ ആള്‍ കൂടി കയറിനില്‍ക്കുന്നതാണ് വീഡിയോ. രണ്ടാമത്തെ ആള്‍ തന്റെ അടുത്തേക്ക് നീങ്ങി നില്‍ക്കുകയാണെന്ന് മനസ്സിലാക്കിയ സാനിയ അല്പം അകന്നു നില്‍ക്കാന്‍ ശ്രമിക്കുന്നതായിരുന്നു വീഡിയോ. ഷോര്‍ട്സ്, റീല്‍സ് എന്നിവയിലൂടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ  വൈറല്‍ ആയതിനെത്തുടര്‍ന്ന് പലരും സാനിയയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

അങ്ങനെ ഒരാൾ അനുവാദമില്ലാതെ അല്ലെങ്കിൽ ഇഷ്ടമില്ലാതെ നിൽക്കാൻ ശ്രമിക്കുമ്പോൾ മാറി നിക്കരുതോ എന്നും അല്ലെങ്കിൽ ഫോട്ടോ എടുക്കാൻ അനുവദിക്കാതെ ഇറങ്ങി പോയ്കൂടായിരുന്നോ എന്നൊക്കെ ആയിരുന്നു ആ വിമർശനങ്ങൾ.  മറ്റുചിലരാകട്ടെ ആരാധകൻ അല്ലേയെന്നും താരത്തിനോടുള്ള ഇഷ്ടം കൊണ്ടല്ലേ എന്നും പ്രേക്ഷകർ ഇല്ലായെങ്കിൽ താരങ്ങൾ ഇല്ലായെന്നും കമന്റുകളായി കുറിച്ചിരുന്നു. ഇപ്പോഴിതാ അതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സാനിയ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാനിയയുടെ പ്രതികരണം. “ഈയിടെ ഒരു വ്യക്തിയോട് താൻ  വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു വീഡിയോ സാമൂഹ്യ  മാധ്യമങ്ങളില്‍ വൈറലാവുകയും അതില്‍ ചില വ്യക്തികള്‍ അവരുടെ വിയോജിപ്പ് കമന്‍റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തില്‍ പല രീതിയിലുള്ള പ്രശ്നങ്ങള്‍ നേരിടുന്ന ഒരു വ്യക്തിയാണ് താനും. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തന്റെ  ജീവിതത്തില്‍ ഒട്ടും മറക്കാന്‍ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിന് ശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു എന്നും സാനിയ ഈ കുറിപ്പിൽ  പറയുന്നു. എല്ലാം താൻ  ഉള്ളിലൊതുക്കിയെങ്കിലും ഓരോ തവണയും മനസിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു.

ഇതെല്ലാം അനുഭവിച്ചത് താൻ ആയിരുന്നു  എന്നതിനാല്‍ ഇതിന്‍റെ ​ഗൗരവം എല്ലാവര്‍ക്കും ഒരുപോലെയല്ലെന്ന സത്യവും താൻ  മനസിലാക്കുന്നുന്ദ് . ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല തന്റെ  ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാന്‍ താൻ  ആ​ഗ്രഹിക്കുന്നു. അബദ്ധവശാല്‍ താൻ  അങ്ങനെ ചെയ്തെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്നെ മനസിലാക്കിയതിന് നന്ദി” എന്നും  സാനിയ ഇയ്യപ്പന്‍ കുറിച്ചു. അതെ സമയം കഴിഞ്ഞ വര്ഷം തന്റെ ഒരു സിനിമയുടെ   പ്രചരണത്തിനായി കോഴിക്കോട് എത്തിയ സാനിയ്ക്ക് ആള്‍ക്കൂട്ടത്തില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നിരുന്നു. തന്നോട് അപമര്യാദയായി പെരുമാറിയ വ്യക്തിയെ സാനിയ തല്ലുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കോഴിക്കോട്ടെ  ഹൈലൈറ്റ് മാളില്‍ സാനിയയ്ക്ക്  നേരെ നടന്ന ആക്രമണത്തെ പലരും അന്ന് ന്യായീകരിക്കുകയും സാനിയ തന്നെ അതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.  സാനിയ ധരിച്ച വസ്ത്രത്തിനായിരുന്നു കുഴപ്പമെന്നും അത്തരം  വസ്ത്രമിട്ട് വന്നാല്‍ ഏത് ആണാണെങ്കിലും കയറിപ്പിടിച്ചു പോകും എന്നാണ്  വിമർശകർ അന്ന് പറഞ്ഞത് . ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയാണ് സാനിയ ആദ്യം ശ്രദ്ധനേടുന്നത്.പിന്നീട് ബാലതാരമായി സിനിമയിലേക്കും എത്തി. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെയായിരുന്നു സാനിയയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ക്വീന്‍ എന്ന സിനിമയിലൂടെ നായികയായി മാറുകയായിരുന്നു.വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്. ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലെ സാനിയയുടെ പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു. അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയായ സാനിയ അങ്ങനെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സാനിയ പങ്കുവയ്ക്കാറുണ്ട്.
സിനിമയില്‍ നിന്നും ഇടവേളയെടുത്ത്   ലണ്ടനില്‍ ഉപരിപഠനത്തിന് പോയ സാനിയ ഈയടുത്ത് തിരികെയെത്തുന്നു.സാനിയ ഇടവേള എടുക്കുന്നതായി അറിയിച്ചതിന് പിന്നാലെ കരിയറിലെ ഈ പ്രധാനപ്പെട്ട ഘട്ടത്തിൽ ഇങ്ങനെയൊരു ബ്രേക്ക് ആവശ്യമുണ്ടോ എന്ന ചോദ്യവുമായി ആരാധകർ എത്തിയിരുന്നു. പഠനത്തിനിടെ അഭിനയം  കൂടി  നടക്കില്ലെന്ന് വന്നതോടെയാണ് സാനിയ പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് തിരിച്ചുവരുന്നത്. താരത്തിന്റെ തിരിച്ചുവരവിനെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുത് . ഇരുകപ്പറ്റ് എന്ന തമിഴ് ചിത്രമാണ് സാനിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. പ്രിത്വിരാജ് മോഹൻലാൽ കൂട്ടികെട്ടിലൊരുങ്ങുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം ഈമ്പുരാൻ ആണ് സാനിയയുടേതായി അണിയറയിൽ വരുന്ന മലയാള ചിത്ര0

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago