‘ചാന്‍സിന് വേണ്ടിയാണ് ഇങ്ങനെ വസ്ത്രം ധരിക്കുന്നത്’!! വിമര്‍ശനത്തില്‍ തുറന്നടിച്ച് സാനിയ!!

വസ്ത്രധാരണത്തിന്റെ പേരില്‍ എന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് സാനിയ. എന്നാല്‍ തനിക്ക് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുന്നതില്‍ ആരുടേയും അനുവാദമോ ഇഷ്ടമോ വേണ്ടെന്ന് സാനിയ പലയിടത്തും തുറന്ന് പറഞ്ഞിട്ടുണ്ട്. തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങളാണ് താന്‍ ചെയ്യുന്നത്. എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് എന്റെ ചോയിസാണ്.. അതില്‍ ആരേയും കൈകടത്താന്‍ താന്‍ അനുവദിക്കില്ലെന്നും നടി പറയുന്നു.

സിനിമയില്‍ ചാന്‍സ് ലഭിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നത് എന്ന് പലരും പറഞ്ഞിട്ടുണ്ട്…എന്നാല്‍ അത്തരം കമന്റുകള്‍ ഒന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നാണ് സാനിയ പറയുന്നത്. ഇനി സിനിമകളില്‍ ഒരു നാടന്‍ പെണ്‍കുട്ടിയായി അഭിനയിക്കേണ്ടി വന്നാലും ഞാന്‍ തയ്യാറാണ്.. കഥാപാത്രം നല്ലതാണെങ്കില്‍ ചെയ്യാം. അതിന് വസ്ത്രധാരണം ഒന്നും എനിക്ക് പ്രശ്‌നമല്ല. ഇതുവരെ അത്തരം നാടന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ല.. ചെയ്ത് കഴിഞ്ഞാല്‍ മാത്രമേ അത് ചേരുമോ എന്ന് പറയാന്‍ സാധിക്കൂ എന്നും സാനിയ പറയുന്നു. തന്റെ വീട്ടില്‍ ആര്‍ക്കും താന്‍ ഇങ്ങനെ വസ്ത്രം ധരിക്കുന്നതില്‍ പ്രശ്‌നം ഇല്ല..

അമ്മയ്ക്ക് ഇഷ്ടമാണ് ഞാന്‍ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍.. അച്ഛനും അതെ.. ഒരേ വൈബാണ് ഞങ്ങള്‍. അതുകൊണ്ട് വീട്ടില്‍ എന്റെ വസ്ത്രധാരണത്തെ കുറിച്ച് ആര്‍ക്കും പരാതിയില്ല.. പിന്നെ എന്തിനാണ് മറ്റുള്ളവരുടെ വിമര്‍ശനത്തിനും നെഗറ്റീവ് കമന്റുകള്‍ക്കും ഞാന്‍ ചെവി കൊടുക്കുന്നത്. ഞാന്‍ അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ടാണ് ഞാന്‍ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കുന്നത്.

അതുകൊണ്ട് എനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ ഞാന്‍ അണിയും.. അത് ആര്‍ക്കും വിലക്കാന്‍ അധികാരമില്ലെന്നും സാനിയ പറയുന്നു. സാറ്റര്‍ഡേ നൈറ്റ് എന്ന സിനിമയുടെ പ്രമോഷന്‍ സമയത്താണ് സാനിയ തനിക്ക് എതിരെ ഇപ്പോഴും വരുന്ന വിമര്‍ശനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്.

Sreekumar

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

18 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

20 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

32 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

40 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

52 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago