Categories: News

വിവാഹത്തിന് വധു അണിഞ്ഞ വസ്ത്രം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ!

അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ന്യൂ ജനറേഷൻ വിവാഹങ്ങൾ കാരണം വലിയ വിവാദങ്ങളും തർക്കങ്ങളും ആണ് നടക്കുന്നത്. ഗ്ലാമറസ് പ്രീ വെഡിങ് ഫോട്ടോഷൂട്ടുകളും പോസ്റ്റ് വെഡിങ് ഷൂട്ടുകളുമെക്കെ പരുതി കടക്കുന്നതാണ് ഇതിനു കാരണം. ഇത്തരത്തിൽ ചെറുക്കനും പെണ്ണും പങ്കുവെക്കുന്ന ചിത്രങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളും എത്താറുണ്ട്. എന്നാൽ ഈ തവണ വിവാഹ ഫോട്ടോഷൂട്ട് അല്ല പകരം വിവാഹവസ്ത്രം ആണ് ചർച്ചയായിരിക്കുന്നത്. വിവാഹം എന്ന് ഓർക്കുമ്പോൾ തന്നെ വളരെ മനോഹരമായി അണിഞ്ഞൊരുങ്ങി സർവ്വാഭരണ വിഭൂഷയായി നിൽക്കുന്ന വധുവായിരിക്കും എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുക. എന്നാൽ ഇന്ത്യക്കാരുടെ മുഴുവൻ വിവാഹ സങ്കല്പങ്ങളെയും തിരുത്തി എഴുതിയിരിക്കുകയാണ് സഞ്ജന എന്ന പെൺകുട്ടി.
തന്റെ വിവാഹത്തിന് വ്യത്യസ്തമായ വേഷം ധരിച്ചെത്തിയാണ് സഞ്ജന ഋഷി എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. പാന്റും സ്യുട്ടും ആണ് സഞ്ജന തന്റെ വിവാഹത്തിന് ധരിക്കുവാൻ തിരഞ്ഞെടുത്ത വേഷം. എന്ത് കൊണ്ടാണ് വിവാഹത്തിന് ഇങ്ങനെ ഒരു വേഷം തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിനും വ്യത്യസ്തമായ മറുപടിയാണ് സഞ്ജന പറഞ്ഞത്. എനിക്ക് സ്യുട്ടുകൾ ഭയങ്കര ഇഷ്ട്ടം ആണ്. അത് കൊണ്ടാണ് വിവാഹത്തിനായി സ്യുട്ട് തിരഞ്ഞെടുത്തത്. പിന്നെ വിവാഹം കഴിക്കുമ്പോൾ ഇടാൻ വേണ്ടിയുള്ള യൂണിഫോം ഒന്നും ഇല്ല. എന്ത് വസ്ത്രം ധരിച്ചും വിവാഹം കഴിക്കാം. പരമ്പരാഗതമായി പുലർത്തുന്ന മിഥ്യ ധാരണകൾ ഇല്ലാതാക്കിയാൽ മാത്രം മതിയെന്നുമാണ് സഞ്ജന പറഞ്ഞത്.
അമേരിക്കയിൽ കോർപറേറ്റ് ലോയർ ആയി പ്രവർത്തിക്കുകയായിരുന്നു സഞ്ജന. മുംബയിൽ വെച്ചാണ് സഞ്ജനയും ധ്രുവ് മഹാജനുമായുള്ള വിവാഹം നടന്നത്. സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇവരുടെ വിവാഹം ചില കാരണങ്ങളാൽ നവംബറിലേക്ക് മാറ്റുകയായിരുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ചൂടൻ ചർച്ചകളും തുടങ്ങിയിരിക്കുകയാണ്. സഞ്ജനയെ വിമർശിച്ചും അഭിനന്ദിച്ചും ആളുകൾ വരുന്നുണ്ട്.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago