വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ലിയോ. തെന്നിന്ത്യന്‍ ലോകം ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. സിനിമയുടെ അപ്ഡേറ്റുകളെല്ലാം ആരാധക ലോകം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
ഇപ്പോഴിതാ ബോളിവുഡ് താരം സഞ്ജയ് ദത്ത് ഷൂട്ടിംഗ് സെറ്റില്‍ എത്തിയെന്ന
റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സഞ്ജയ് ദത്ത് ലിയോ ലൊക്കേഷനില്‍ എത്തിയ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഒപ്പം വിജയിയുടെ ചിത്രത്തിലെ ലുക്കും പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സഞ്ജയ് ദത്തിനെ വിജയ് സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്.
ജമ്മു കശ്മീരിലാണ് ‘ലിയോ’യുടെ ഷൂട്ടിംഗ് നടക്കുന്നത്. തൃഷയാണ് ചിത്രത്തില്‍ നായികയാവുന്നത്. വിജയ്യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം ലിയോയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 90 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൗതം വാസുദേവ് മേനോന്, അര്ജുന്, മാത്യു തോമസ്, മിഷ്കിന്, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും ‘ലിയോ’യില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.