ബേസിലിൻറെ ഷൂട്ടിംഗ് സെറ്റിലേയ്ക്ക് സര്‍പ്രെെസ് വിസിറ്റ് നടത്തി സഞ്ജു

ബേസില്‍ ജോസഫും ദര്‍ശനാ രാജേന്ദ്രനും പ്രധാന വേഷത്തിലെത്തുന്ന ‘ജയ ജയ ജയ ജയഹേ’യുടെ സെറ്റിലേക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ബേസില്‍ ജോസഫുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഒരാളാണ് സഞ്ജു. മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകന്‍ വിപിന്‍ ദാസ് ഒരുക്കുന്ന ചിത്രത്തിന്റെ കൊല്ലം സെറ്റിലാണ് സഞ്ജുവെത്തിയത്. അണിയറ പ്രവര്‍ത്തകരും താരങ്ങളുമൊത്തുള്ള സഞ്ജുവിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

അയര്‍ലന്‍ഡിനെതിരായ ട്വന്റി20 ടീമില്‍ ഉള്‍പ്പെട്ട സഞ്ജു, ട്രെയിനിങ് സെഷനുകള്‍ക്ക് വേണ്ടി പോകുന്നതിനു മുന്‍പാണ് സുഹൃത്തിന്റെ ചിത്രത്തിന്റ സെറ്റില്‍ എത്തിയത്. ജാനേമന്‍ എന്ന വമ്പന്‍ ഹിറ്റിനു ശേഷം ചിയേര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയഹേ’. സംവിധായകനും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാണം. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍.

ബബ്ലു അജുവാണ് ചായഗ്രാഹകന്‍. ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

കല – ബാബു പിള്ള, ചമയം – സുധി സുരേന്ദ്രന്‍, വസ്ത്രലങ്കാരം – അശ്വതി ജയകുമാര്‍, നിര്‍മ്മാണ നിര്‍വഹണം – പ്രശാന്ത് നാരായണന്‍, മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രന്‍, ധനകാര്യം – അഗ്‌നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടന്‍, വാര്‍ത്താ പ്രചരണം – ജിനു അനില്‍കുമാര്‍, വൈശാഖ് വടക്കേവീട്.

Gargi

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

17 hours ago