തന്നെ പുറത്താക്കണമെന്ന് താന്‍ തന്നെ ഷോയുടെ പിന്നണിയിലുള്ളവരോട് പറഞ്ഞിരുന്നു, സന്നിദാനന്തൻ

Follow Us :

ഐഡിയ സ്റ്റാർ സിംഗറിലൂടെ തരംഗം സൃഷ്‌ടിച്ച താരമാണ് സന്നിധാനന്ദൻ. ഈ അടുത്തകാലത്ത് സന്നിധാനന്ദൻ വാർത്തകളിൽ നിറഞ്ഞിരുന്നു. നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ ഗായകൻ അവഹേളിക്കപ്പെട്ടു. എന്നാൽ സംഗീത റിയാലിറ്റി ഷോകളില്‍ സന്നിധാനന്ദനോളം ഓളമുണ്ടാക്കിയ മറ്റൊരു മത്സരാര്‍ത്ഥിയുണ്ടാകില്ല. . സന്നിയെ പോലെ ജനപ്രീയനായൊരു മത്സരാര്‍ത്ഥി പിന്നീടൊരിക്കലും റിയാലിറ്റി ഷോകളില്‍ വന്നിട്ടില്ലെന്നതാണ് വസ്തുത. എന്നാല്‍ തന്റെ ജനപ്രീതി തനിക്ക് ഗുണത്തേക്കാളേറെ വിഷമമാണ് ഉണ്ടാക്കിയതെന്നാണ് സന്നിധാനന്ദന്‍ പറയുന്നത്. സ്റ്റാര്‍ മാജിക്കിലാണ് താരം തന്റെ റിയാലിറ്റി ഷോന് നല്‍കിയ കാലത്തെക്കുറിച്ച് സംസാരിക്കുന്നത്. തന്നെ പുറത്താക്കണമെന്ന് താന്‍ തന്നെ ഷോയുടെ പിന്നണിയിലുള്ളവരോട് പറഞ്ഞിരുന്നുവെന്നാണ് സന്നിധാനന്ദന്‍ പറയുന്നത്. തൻ വന്ന സാഹചര്യവും മറ്റുമാവാം കാരണം. ഷോയുടെ ആ സീസണിലെ ജനപ്രീയ മത്സരാര്‍ത്ഥി താനായിരുന്നു.

പരിപാടിയിലെ പിന്നണിയിലുള്ളവരെ വരെ പ്രയാസത്തിലാക്കുന്ന തരത്തില്‍ ഉള്ള മത്സരാർത്ഥി എന്നു വേണമെങ്കില്‍ പറയാം. എലിമിനേഷന്‍ റൗണ്ടില്‍ എതിരാളിയായി വന്നത് മികച്ച പാട്ടുകാരനായ തുഷാര്‍ ആണ്. പ്രേക്ഷകരുടെ വോട്ടില്‍ താനേറെ മുന്നിലാണെന്നത് സന്തോഷിപ്പിച്ചില്ല. മറിച്ച് വല്ലാത്ത കുറ്റബോധം തോന്നിയെന്നാമ് സന്നിധാനന്ദന്‍ പറയുന്നത്. ഈ മത്സരത്തില്‍ തന്നെ പുറത്താക്കിയില്ലേല്‍ സ്വയം പുറത്താകും എന്ന് വരെ പറയേണ്ടി വന്നു. സ്വയം മോശക്കാരനായി തോന്നേണ്ട, നന്നായി പാടുന്നുണ്ടെന്നായിരുന്നു സന്നിധാനന്ദന് ലഭിച്ച മറുപടി. ആ മത്സരത്തില്‍ പക്ഷെ സന്നിധാനന്ദൻ ആഗ്രഹിച്ച പോലെ പുറത്തായി. സംഗീതം ജയിച്ചതിലുള്ള സന്തോഷമായിരുന്നു തനിക്ക് എന്നും അര്‍ഹതയില്ലാത്തതൊന്നും ആഗ്രഹിക്കുന്നത് ശരിയല്ല എന്നും സന്നിധാനന്ദൻ പറയുന്നു. എആര്‍ റഹ്‌മാനേക്കാള്‍ ആരാധനയുള്ളവന്‍ എന്നായിരുന്നു സംഗീത സംവിധായകൻ ശരത് അന്ന് തമാശയായി പറയാറുണ്ടായിരുന്നതെന്നും സന്നിധാനന്ദന്‍ ഓർക്കുന്നു. തന്റെ ജീവിതത്തെക്കുറിച്ചും സന്നിധാനന്ദന്‍ സംസാരിക്കുന്നുണ്ട്. പുറമ്പോക്കു ഭൂമിയില്‍ ജനിച്ച, കൂലിപ്പണിക്കാരായ അച്ഛന്റേയും അമ്മയുടേയും മകന്‍ ഇവിടെ വരെ എത്തിയത് തന്നെ വലിയ കാര്യമെന്നാണ് സന്നിധാനന്ദന്‍ പറയുന്നത്. യേശുദാസ് മുതലിങ്ങോട്ടുള്ള സംഗീത പ്രതിഭകളെ നേരിട്ടു കാണാനും പലരുമൊന്നിച്ചു പാടാനും കഴിഞ്ഞു.

എം ജയചന്ദ്രന്‍, ശരത്, ബിജിപാല്‍, ഗോപി സുന്ദര്‍. ഷാന്‍ റഹ്‌മാന്‍, സന്തോഷ് നാരായണന്‍ തുടങ്ങിയ സംഗീത സംവിധായകരുടെ മുപ്പതോളം സിനിമകളില്‍ പാടി. ഒട്ടേറെ ആല്‍ബങ്ങളും സ്റ്റേജ് ഷോകളും ചെയ്യാനായെന്നും സന്നിധാനന്ദന്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, തൃശ്ശൂര്‍ ജില്ലയിലെ തയ്യൂരെന്ന ഗ്രാമത്തിനോടാണ് ഇതിനെല്ലാം നന്ദി പറയേണ്ടത്. അവിടുത്ത സര്‍ക്കാര്‍ സ്‌കൂളും അധ്യാപകരും സഹപാഠികളുമാണ് എന്നെ ദ്യം ചേര്‍ത്തു പിടിച്ചതെന്നാണ് താരം പറയുന്നത്. അധ്യാപകര്‍ എന്നെക്കൊണ്ട് സ്ഥിരമായി പാടിക്കുമായിരുന്നു. ഞാന്‍ വലിയ പാട്ടുകാരനൊന്നുമായിട്ടല്ല അതെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ട്. മറിച്ച് ശബ്ദം നന്നായി പുറത്തു വരാത്ത കുഞ്ഞില്‍ ആത്മവിശ്വാസം വളര്‍ത്തുകയായിരുന്നു അധ്യാപകര്‍ എന്നാണ് സന്നി പറയുന്നത്. ഈയ്യടുത്ത് സന്നിധാനന്ദനെതിരെയുള്ള അധിക്ഷേപ പോസ്റ്റ് വലിയ വിവാദമായി മാറിയിരുന്നു. ഉഷാ കുമാരി എന്നയാളായിരുന്നു സന്നിധാനന്ദനെ അവഹേളിച്ചത്. മുടി നീട്ടി വളര്‍ത്തിയതിന്റെ പേരിലായിരുന്നു അവഹേളനം. സന്നിധാനന്ദന്റേയും ഭാര്യയുടേയും ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഇവരുടെ കുറിപ്പ്. കലാകാരന്മാരെ ഇഷ്ടമാണഅ. പക്ഷെ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല. സത്യത്തില്‍ പെട്ടെന്ന് കണ്ടാല്‍ ആരും പേടിച്ചു പോകും. അറപ്പാകുന്നു എന്നായിരുന്നു പോസ്റ്റ്. പിന്നാലെ സിനിമാ-സംഗീത ലോകത്തും നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും സന്നിധാനന്ദന് പിന്തുണയുമായി നിരവധി പേരെത്തിയിരുന്നു. സന്നിധാനന്ദന്റെ മറുപടിയും വാര്ത്തകളില്‍ ഇടം നേടിയിരുന്നു.

എന്നാൽ ആദരിച്ചില്ലെങ്കിലും അംഗീകരിച്ചില്ലെങ്കിലും നോവിക്കരുതെന്നാണ് സന്നിധാനന്ദന്‍ പറയുന്നത്. ഇത്തരം അപമാനം ജീവിതത്തില്‍ ആദ്യമായല്ല. ശീലമായി എന്നും താരം പറയുന്നു. പിറന്നാളിന് സദ്യ വിളമ്പുമ്പോള്‍ നിലവിളക്കിന് നേരെ ഇലയിയുന്നത് തൃശ്ശൂര്‍ക്കാരുടെ രീതിയാണ്. പിറന്നാളുകാരന്‍ ദൈവത്തിന് തുല്യന്‍ എന്ന വിശ്വാസമാണത് . പിറന്നാളിന് അങ്ങനെ ഇലയിട്ടു വിളമ്പിയ സദ്യയുടെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചപ്പോള്‍ ഇജ്ജാദികള്‍ ഇതുവരേയും ഇലയിട്ടു വിളമ്പാന്‍ പഠിച്ചിട്ടില്ലെന്നായിരുന്നു ഒരാളുടെ കമന്റ് എന്നാണ് സന്നിധാനന്ദന്‍ ഓര്‍ക്കുന്നത്.