നയൻതാര തന്നെയാണ് തനിക് ഉച്ചഭക്ഷണം ഒരുക്കി തന്നത്

നിരവധി ആരാധകർ ഉള്ള ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. വളരെ നാളത്തെ കഠിനാധ്വാനത്തിന് ഒടുവിലാണ് നയൻതാര തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് സ്വന്തമാക്കിയത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ നായകന്മാർ ഇല്ലാതെ അഭിനയിച്ച് വിജയിപ്പിക്കാൻ നയൻതാരയ്ക്ക് പ്രത്യേക കഴിവാണ്. അത് കൊണ്ട് തന്നെ നയൻതാരയുടെ ഡേറ്റിന് വേണ്ടി നിർമ്മാതാക്കളും ക്യൂവിൽ ആണ്. അടുത്തിടെ ആണ് ഏറെ നാളത്തെ പ്രണയത്തിനു ശേഷം സംവിധായകൻ വിഘ്‌നേശ് ശിവനുമായുള്ള നയൻതാരയുടെ വിവാഹം നടന്നത്. അതിനു കുറച്ച് നാളുകൾക്ക് ഇപ്പുറം ഇരുവർക്കും ഇരട്ട കുട്ടികളും പിറന്നിരുന്നു. ഉയിരും ഉലകവും എന്നുമാണ് മക്കളെ ഇവർ വിളിക്കുന്നത്.

നയൻതാരയ്ക്ക് ഒപ്പം നിരവധി ചിത്രങ്ങൾ ചെയ്ത താരമാണ് സന്താനം. ഹാസ്യ താരമായാണ് താരം സിനിമയിൽ തുടക്കം കുറിക്കുന്നത് എങ്കിലും ഇപ്പോൾ നായകനായി സിനിമയിൽ തിളനിക്കൊണ്ടിരിക്കുകയാണ് താരം. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ആണ് ഹാസ്യ താരത്തിൽ നിന്നും നായക നടനിലേക്ക് സന്താനം മാറിയത്. ഇപ്പോഴിതാ നയന്താരയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് തുറന്നു പറയുകയാണ് സന്താനം. എന്റെ അനുജത്തിയെ പോലെയാണ് എനിക്ക് നയൻതാര എന്നാണ് സന്താനം പറയുന്നത്.

ഇടയ്ക്ക് ഞാൻ നയൻസിന്റെ വീട്ടിലേക്ക് പോകാറുണ്ട്. അടുത്തിടെ പോയപ്പോൾ നയൻസ് എനിക്ക് ഉച്ചഭക്ഷണം ഒക്കെ തന്നാണ് വിട്ടത്. ഉയിരിനും ഉലകത്തിനും ഒപ്പം ഒരുപാട് സമയം ചിലവഴിക്കാനും എനിക്ക് അന്ന് കഴിഞ്ഞു എന്നും ഉലഗിന്റെയും, ഉയിറിന്റെയും കാതുകുത്തല്‍ ചടങ്ങ് തങ്ങളുടെ മാതൃസഹോദരന്റെ സ്ഥാനത്ത് നിന്ന് നടത്തി തരണമെന്ന് വിഘ്‌നേശ് തന്നോട് പറഞ്ഞിരുന്നു എന്നും സന്താനം പറഞ്ഞു. മാത്രമല്ല, വളരെ നല്ല മനസ്സിനുടമയാണ് നയൻതാര എന്നും വലിയ സൂപ്പർസ്റ്റാർ ആണ് താൻ എന്ന വിചാരം ഒന്നും നയൻസിന് ഇല്ല എന്നും സാധാരണ ഒരു വീട്ടമ്മയെ പോലെയാണ് നയൻസ് തന്റെ വീട്ടിൽ എന്നും സന്താനം പറഞ്ഞു.

Devika

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago