‘അവിശ്വസനീയം, നടി മാധവി 4 തവണ വിവാഹിതയായി’ ; വെളിപ്പെടുത്തി സംവിധായകൻ

മലയാള സിനിമാ പ്രേക്ഷകർ ഏറെ സ്വീകാര്യതയോടെ നോക്കി കണ്ട നടിയാണ് മാധവി. ആന്ധ്രാക്കാരിയായ മാധവിക്ക് മലയാളത്തിൽ അനശ്വരമായ ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞു. ആകാശദൂത്, ഒരു വടക്കൻ വീര​ഗാഥ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. തെലുങ്കിലും തമിഴിലും ഹിന്ദിയിലും കന്നഡയിലുമായി മാധവി  300 സിനിമകളിലോളം അഭിനയിച്ചിട്ടുണ്ട്. എൺപതുകളിലെ തിരക്കേറിയ നടിയായിരുന്ന മാധവി ഏറെക്കാലമായി അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ് താരം. ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിലാണ് മാധവി താമസിക്കുന്നത്. റാൾഫ് ശർമ്മയെന്നാണ് മാധവിയുടെ ഭർത്താവിന്റെ പേര്. മാധവിയുടെ ജീവിതത്തെക്കുറിച്ച് മുമ്പൊരിക്കൽ സംവിധായകൻ  ശാന്തിവിള ദിനേശ് പങ്കുവെച്ച വിവരങ്ങളാണിപ്പോൾവീണ്ടും ശ്രദ്ധ നേടുന്നത്. ആംഡബര ജീവിതമാണ് അമേരിക്കയിൽ മാധവി നയിക്കുന്നതെന്ന് ശാന്തിവിള ദിനേശ് അന്ന് ചൂണ്ടിക്കാട്ടി. പറഞ്ഞാാൽ എത്ര പേർ വിശ്വസിക്കുമെന്ന് അറിയില്ല. 44 ഏക്കർ സ്ഥലത്ത് കൊട്ടാരം പോലെയുള്ള വീട്ടിലാണ് മാധവി കഴിയുന്നത്.

വിമാനം പറത്താനുള്ള ലൈസൻസ് മാധവി എടുത്തിട്ടുണ്ട്. ഭർത്താവിന് വിമാനമുണ്ട്. മാധവി വിമാനമോടിക്കുന്ന വീഡിയോ കണ്ടാൽ ഞെട്ടിപ്പോകും. ഇവിടെ ശതകോടീശ്വരൻമാരായ ഒരുപാട് സിനിമാക്കാർ ഉണ്ടെങ്കിലും മാധവിക്ക് എല്ലാ സൗഭാ​ഗ്യങ്ങളും ദൈവം കൊടുത്തു. നല്ലൊരു ഭർത്താവിനെയും മൂന്ന് പെൺകുട്ടികളെയും കൊടുത്തു. കോടികൾ ആസ്തി. ഭർത്താവിന്റെ ബിസിനസും മൂന്ന് പെൺകുട്ടികളെയും നോക്കി സുഖമായി അമേരിക്കയിൽ ജീവിക്കുന്നു. കണ്ണ് കൊണ്ടാണ് മാധവി അഭിനയിച്ചത്. കണ്ണ് ഏറ്റവും നന്നായി അഭിനയത്തിൽ ഉപയോ​ഗിച്ച നടിയാണ് മാധവിയെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. വടക്കൻ വീര​ഗാഥയിലെ ഉണ്ണിയാർച്ചയാകാനായി മലയാളത്തിലെ ഏതൊക്കെയോ നായികമാരെ കണ്ടിരുന്നു. പക്ഷെ മുലക്കച്ച കെട്ടി അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ പലരും പല കാരണങ്ങൾ പറഞ്ഞ് പിന്മാറി. അവരെല്ലാം പിന്മാറിയത് നന്നായെന്ന് ഞാൻ പറയും. അവരുടെ ഉണ്ടക്കണ്ണ് വെച്ചുള്ള പ്രകടനം കണ്ട് ചന്തുവല്ല ആരായാലും വീണ് പോകുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ആകാശദൂത് എന്ന സിനിമ ചെയ്തപ്പോൾ ഡെന്നിസ് ജോസഫും സിബിമലയിലും ആരെ ഈ വേഷം ചെയ്യിക്കാമെന്ന് നോക്കി. ആരും ആ വേഷം ചെയ്യാൻ തയ്യാറായില്ല. നായകൻമാർ പോലും മക്കളുണ്ട് എന്ന് പറഞ്ഞാൽ പോടോ എന്ന് പറയും. നാല് കുട്ടികളുടെ അമ്മയായി മാധവി അഭിനയിച്ചു.

സിനിമ ഹിറ്റായെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ആയിരം നാവുള്ള അനന്തൻ എന്ന മലയാള സിനിമയിലാണ് അവസാനമായി മാധവി അഭിനയിച്ചത്. ഈ സിനിമ റിലീസ് ചെയ്ത വർഷം തന്നെ മാധവിയുടെ വിവാഹവും നടന്നു. നാല് തവണ മാധവി വിവാഹിതയായെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ബിസിനസുകാരനായ റാൽഫ് ശർമ്മയെയാണ് മാധവി വിവാഹം ചെയ്തത്. പാതി ഇന്ത്യക്കാരനും പാതി ജർമ്മൻകാരനും. സ്വാമി രാമയുടെ ഭക്തനായിരുന്നു ഇദ്ദേഹം. മാധവി ഈ സ്വാമിയുടെ ശിഷ്യയും. സ്വാമിയുടെ ഉപദേശ പ്രകാരമാണ് രണ്ട് പേരുടെയും വിവാഹം നടന്നത്. മാധവിയുടെ വിവാഹം നാല് പ്രാവശ്യം ന‌‌ടത്തേണ്ടി വന്നു. അമേരിക്കയിൽ വെച്ച് ആദ്യം കല്യാണം നടത്തി. പിന്നീട് അമേരിക്കയിലുള്ള അമ്പലത്തിൽ വെച്ച് താലി കെട്ടി. ഇത് കഴിഞ്ഞ് നിന്റെ കല്യാണം തിരുപ്പതിയിൽ വെച്ച് നടത്തണമെന്ന് കുട്ടിക്കാലം മുതൽ ആ​ഗ്രഹിച്ചതാണെന്ന് മാധവിയുടെ അച്ഛനും അമ്മയും പറഞ്ഞു. അങ്ങനെ തിരുപ്പതിയിൽ വെച്ച് കല്യാണം നടത്തി. പിന്നീട് റാൽഫിന്റെ ആ​ഗ്രഹ പ്രകാരം ​ഗുരുവിന്റെ ആശ്രമത്തിൽ വെച്ച് നാലാമതും വിവാഹ ചടങ്ങ് നടന്നെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago