ഗോപി സുന്ദറിന്റെ ജീവിത ശൈലി തന്നെ മാറി! ഇനിയും അദ്ദേഹത്തെ നമ്മൾ ഉപദേശിക്കേണ്ട കാര്യമില്ല’ ; പരമർശവുമായി ശാന്തിവിള ദിനേശ്

സം​ഗീത ലോകത്ത് ​ഗോപി സുന്ദറിനെ പോലെ ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച മറ്റൊരു താരം മലയാളത്തിൽ ഇല്ലന്നു തന്നെ പറയാം. ഗോപി സുന്ദർ ഇപ്പോൾ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണ് എന്ന തരത്തിൽ ഉള്ള വാർത്തകൾ ഒക്കെ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഇതിൽ എത്രത്തോളം വാസ്തവം ഉണ്ടെന്നതിൽ വ്യക്തതയൊന്നുമില്ല. എന്നിരുന്നാലും ആളുകൾക്കിടയിൽ ഇത് വലിയൊരു ചർച്ചയായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഈ ഒരു കാര്യം സജീവ ചർച്ചയായിരിക്കെ സംവിധായകൻ ശാന്തിവിള ദിനേശ് മുമ്പൊരിക്കൽ തന്റെ യൂട്യൂബ് ചാനലിലൂടെ ഗോപി സുന്ദറിനെക്കുറിച്ച് നടത്തിയ ചില പരാമർശം വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ​പെട്ടെന്ന് ഒരു പാട് കാശ് ഉണ്ടാക്കിയ സം​ഗീത സംവിധായകനെ പറയാൻ പറഞ്ഞാൽ ഞാൻ ​ഗോപി സുന്ദറാണെന്ന് പറയും. ​ ഗോപി സുന്ദർ അത്ഭുതങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും കാശും അവസരവും കണ്ടമാനം വന്ന് കയറിയ ആളാണ്.

റീ റെക്കോ‍ഡിം​ഗിനും പാട്ടിനും ചേർത്ത് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് ഒരാൾ എന്നോട് സംസാരിച്ചപ്പോൾ ഞാൻ ഞെ‌ട്ടിപ്പോയി. മലയാളത്തിലെ ഇരുത്തം വന്ന ഒരു സം​ഗീത സംവിധായകനും കിട്ടാത്ത വലിയ തുകയാണ് അദ്ദേഹം വാങ്ങുന്നതെന്ന് ശാന്തിവിള ചൂണ്ടിക്കാട്ടി. ഒരുപാട് കാശ് വന്ന് കയറിയപ്പോൾ അദ്ദേഹത്തിന്റെ ജീവിത ശൈലി മാറി എന്നെനിക്ക് തോന്നുന്നു. 45 വയസ് പ്രായമുള്ള ​ഗോപി സുന്ദറിനെ നമ്മൾ ഉപദേശിക്കേണ്ട കാര്യമില്ല. അയാൾ അയാളുടെ വഴിക്ക് പോകുന്നു. പക്ഷെ 2001 ലാണ് പ്രിയയെ വിവാഹം ചെയ്തത്. രണ്ട് ആൺകുട്ടികളുണ്ട്. സോഫ്റ്റ് വെയർ എഞ്ചിനീയറാണെന്ന് തോന്നുന്നു ഇദ്ദേഹത്തിന്റെ ഭാര്യ. അതുകൊണ്ട് മക്കളെയൊക്കെ നന്നായി നോക്കും. മൂത്ത മകന് പതിനെട്ട് വയസായി. അറിവൊക്കെ വെച്ച കുട്ടിയുടെ അച്ഛനാണ്. അവന് എട്ട് വയസുള്ളപ്പോൾ മുതൽ അച്ഛൻ താമസിക്കുന്നത് അഭയ ഹിരൺമയി എന്ന ആളോടൊപ്പം ലിവിം​ഗ് ടു​ഗെദറിലാണ്. പിന്നെ അത് കഴിഞ്ഞ് നടൻ ബാലയുടെ മുൻഭാര്യ അമൃത സുരേഷിനെ കല്യാണം കഴിച്ചു. അതൊക്കെ അവരുടെ സ്വാതന്ത്ര്യമായിരിക്കും. പക്ഷെ പൊതുവേദികളിൽ രണ്ട് പേരും യുവ മിഥുനങ്ങളെ പോലെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ എനിക്ക് അരോചകം തോന്നി. ഒന്നുമില്ലെങ്കിലും പതിനെട്ട് വയസായ ആൺകുട്ടി വളർന്ന് വരികയല്ലേ. രണ്ട് കുട്ടികൾ സ്കൂളിലും കോളേജിലുമൊക്കെ പോകുമ്പോൾ നിന്റെ അച്ഛനല്ലേ മൂന്നാമത്തെ ഭാര്യയുമായി നിൽക്കുന്നതെന്ന് ചോദിക്കുന്നത് കഷ്ടമാണ്. പക്ഷെ പ്രിയ വളരെ ബോൾഡാണെന്ന് തോന്നുന്നു. പോണെങ്കിൽ പോട്ടെ, കഴിഞ്ഞ പത്ത് വർഷമായി വേറൊരുത്തിയുടെ പൊറുക്കുന്നത് കണ്ടതല്ലേ എന്ന രീതിയിലാണ് അവർ സംസാരിച്ചത്.

അമൃതയ്ക്കുമുണ്ട് ഒരു കുട്ടി. അമ്മയും പുതിയ അച്ഛനും ആ കുട്ടിയും ഒരുമിച്ചുള്ള ഫോട്ടോ ഞാൻ കണ്ടു. ആ കുട്ടി വലുതാകുമ്പോഴേ അത് എന്റെ അച്ഛനല്ല എന്നറിയൂ. വിവാഹമോചിതരാകുമ്പോൾ സെലിബ്രിറ്റികളുടെ കുട്ടികളുടെ കാര്യമാണ് കഷ്ടമെന്നും അന്ന് ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. അതേസമയം ഇപ്പോൾ എന്നും കാണും ഗോപി സുന്ദറിന്റെ തലക്കെട്ടിൽ ഓരോരോ വാർത്തകൾ. സം​ഗീത സംവിധായകൻ ​ഗോപി സുന്ദറിന്റെ കരിയറിനേക്കാളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളാണ് വാർത്തകളിൽ നിറയാറുള്ളത്.  ആദ്യ വിവാഹ ബന്ധത്തിലെ പ്രശ്നങ്ങൾ, ഗായികമാരായ അഭയ ഹിരൺമയിയുമായുള്ള ലിവിം​ഗ് ടു​ഗെദർ ബന്ധം, അഭയയുമായി അകന്നതിന്  ശേഷം അമൃത സുരേഷുമായുണ്ടായ ബന്ധം തുടങ്ങിയവയെല്ലാം വലിയ തോതിൽ ചർച്ചയായി മാറിയതാണ്. ഒരു വർഷം മുൻപ് ഒന്നിച്ച അമൃതയും ​ഗോപി സുന്ദറും പിന്നീട് രണ്ട് വഴിക്ക് പിരിഞ്ഞെന്നാണ് അടുത്തിടെ വന്ന അഭ്യൂഹങ്ങൾ. മുമ്പ് സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കു വെച്ചിരുന്നെങ്കിലും അവരെ ഒരുമിച്ച് ആരാധകർ കണ്ടിട്ട് ഒരുപാട് നാളുകളായി. അമൃതയുടെ മുൻ ഭർത്താവ് നടൻ ബാലയുൾപ്പെടെ അടുത്തിടെ ​ഗോപി സുന്ദറിനെതിരെ രം​ഗത്ത് വന്നിരുന്നു.

Sreekumar

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago