മലയാള സിനിമ ഇപ്പോൾ പ്രശ്നങ്ങൾക്ക് നാടുവിലാണെന്നു പല നിർമാതാക്കളും, സംവിധായകരും പറഞ്ഞിരുന്നു.ഇപ്പോൾ നടന്മാരയ ഷെയിനിനെയും, ശ്രീനാഥ് ഭാസിയെയും മലയാള സിനിമയിലെ പ്രശ്നക്കാർ എന്ന നിലയിൽ വിലക്കിയിരിക്കുന്ന സന്ദര്‍ഭത്തില്‍ നിർമാതാവ് ശാന്തിവിള ദിനേശ് മുൻപും സിനിമയിൽ അങ്ങനൊരു നടൻ ഉണ്ടായിരുന്നു എന്നും അദ്ദേഹത്തെ ഒതുക്കാൻ സംവിധായകൻ പറ്റിച്ച പണിയെ കുറിച്ചും തുറന്നു പറയുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. നടൻ എം ജി സോമനെ കുറിച്ചാണ് ശാന്തിവിള പറഞ്ഞത്.
സിനിമയിലെ പ്രശ്നക്കാരൻ ആയ ഇദ്ദേഹത്തെ ഒതുക്കാൻ സംവിധായകൻ ജെസ്സി ഒപ്പിച്ച പണിയെകുറിച്ചാണ് നിർമാതാവ് പറയുന്നത്. അന്ന് സോമേട്ടൻ കാറിൽ നിന്നും ഇറങ്ങിയാൽ ചോദിക്കുന്നത് എന്റെ ശത്രു വന്നില്ലേ എന്നാണ്, കീരിയും പാമ്പുംപോലെയാണ്, സോമേട്ടന്റെ ശരീരം ഒരു പ്രശ്നം ആണ് അതുകൊണ്ടു ഏതു വസ്ത്രം ധരിപ്പിച്ചാലും അത് ഓക്കേ ആകില്ല, ചിലപ്പോൾ ആ വസ്ത്രം എടുത്തു ദൂരേക്ക് വലിച്ചെറിയും അതാണ് സോമേട്ടന്റെ പ്രകൃതം, ഇതൊന്നു അവസാനിപ്പിക്കാൻ ജെസ്സി സാർ തീരുമാനിച്ചു.
കുറെ കഴിയുമ്പോൾ അവർ അവരുടെ ജോലിക്കു പോകും അവസാനം ആ വലിച്ചെറിഞ്ഞ വസ്ത്രങ്ങൾ കുടഞ്ഞെട്ടുകൊണ്ട് വരും പാവം മനുഷ്യൻ. ജെസ്സി സാർ ഒരു ദിവസം സഹസംവിധയകനെ വിളിച്ചിട്ടു പറഞ്ഞു പ്രേം നസീർ സാറിന്റെ ഒരു ഫോട്ടോയും, പിന്നെ കുറച്ചു പൂജാസാധങ്ങളും കൊണ്ടുവരണെമന്നു പറഞ്ഞു ആർക്കും ഒന്നും മനസിലായില്ല എല്ലാവരും വിചാരിച്ചു ഷൂട്ടിങ് ഭാഗം ആണെന്ന്, പിറ്റേദിവസം നസീർ സാറിന്റെ ഫോട്ടോ കൊണ്ടുവച്ചു പൂജ സാധനങ്ങളെല്ലാം ഒരുക്കി വിളക്കും കത്തിച്ചു വെച്ച്,അന്ന് നസീർ സാർ ജീവിച്ചിരിക്കുന്ന സമയം ആണ്, എന്നിട്ടു ജെസ്സിസർ പറഞ്ഞു എല്ലാവരും എവിടെ തൊഴുതുകൊണ്ടു നില്ക്കാൻ,ആ സമയം സോമേട്ടൻ കാറിൽ വന്നിറങ്ങി അപ്പോൾ ജെസ്സിസാർ ഫോട്ടോയുടെ മുന്നിൽ തൊഴുതു നിന്നു അതുകണ്ട സോമേട്ടനെ കാര്യം മനസിലായി, ഇത് തനിക്കുള്ള പണിയാണെന്നു പിന്നെ മൂന്ന് ദിവസത്തേക്ക് സോമേട്ടന്റെ ശല്യമില്ലായിരുന്നു എന്നാൽ പിന്നെയും അദ്ദേഹം ഇതാവർത്തിച്ചു ശാന്തിവിള ദിനേശ് പറയുന്നു.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…