‘എല്ലാ പാപഭാരവും ലെനയുടെ തലയിൽ’, പൂർണിമയും പിണങ്ങിപ്പോയി ; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

മലയാളികളുടെ ഇഷ്‌ട നടിയാണ് ലെന. വ്യത്യസ്‍തമായ നിരവധി കഥാപാത്രങ്ങളിലൂടെ നടി മികച്ച പ്രകടനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്. ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും താരം തന്റെ അഭിനയ പാടവം കാഴ്ച വെച്ചിട്ടിട്ടുണ്ട്. ഈയടുത്തായി  ആത്മീയതയെക്കുറിച്ച് നടി നടത്തുന്ന പരാമർശം സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി മാറുകയാണ്. ഈയവസരത്തിൽ നടിയെക്കുറിച്ചുള്ള ഒരു സംഭവ കഥ തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു സീരിയലിന്റെ പേരിൽ നടി മല്ലിക സുകുമാരനും ലെനയും തമ്മിലുണ്ടായ പ്രശ്നമാണ് ശാന്തിവിള ദിനേശ് വെളിപ്പെടുത്തുന്നത്. ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത ഒരു  സീരിയലിൽ ലെനയായിരുന്നു നായിക. ഈ സീരിയൽ ചെയ്യുന്നതിനിടെ മല്ലിക സുകുമാരൻ നിർമ്മിക്കുന്ന മറ്റൊരു സീരിയലിന്റെ പേരിൽ ലെനയ്ക്ക് ചില പ്രശ്നങ്ങളുണ്ടായി. ഇതേക്കുറിച്ചാണ് സംവിധായകൻ ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്. മലയാള മനോരമയിൽ വന്ന ചില്ലുവിളക്ക് എന്ന നോവലാണ് ഞാൻ സീരിയലാക്കിയത്.

നായികയാക്കി പലരെയും ആലോചിച്ചു. പിന്നീടാണ് ലെനയെ പരി​ഗണിച്ചത്. ലെന അന്ന് ഓമനത്തിങ്കൾ എന്ന സീരിയലിലൂടെ വലിയ പേരുണ്ടാക്കിയ നടിയാണ്. ലെനയെ വിളിച്ച് സംസാരിച്ചപ്പോൾ നടി ചെയ്യാമെന്ന് പറഞ്ഞെന്നും ശാന്തിവിള ഓർത്തു. അഞ്ച് എപ്പിസോഡുകൾ എടുത്ത ശേഷം ഒന്നോ രണ്ടോ ചാനലുകൾക്ക് കൊടുക്കും. കൊടുത്ത ശേഷം ടെലികാസ്റ്റ് ചെയ്യാമെന്ന് പറഞ്ഞാൽ ബാക്കി എപ്പിസോഡുകൾ ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനം. ആദ്യത്തെ എപ്പിസോഡുകൾ എടുത്ത് കഴിഞ്ഞ ശേഷം മൂന്ന് മാസം കഴിഞ്ഞിട്ടേ ഷൂട്ട് തുടങ്ങൂയെന്ന് ലെനയോട് പറഞ്ഞു. ലെന ഓക്കെ പറഞ്ഞു. ഈ മൂന്ന് മാസത്തെ സമയത്തിനിടെ മല്ലിക സുകുമാരൻ നിർമിക്കുന്ന സീരിയലിൽ തന്റെ സമ്മതത്തോടെ ലെന ഒപ്പുവെച്ചെന്ന് ശാന്തിവിള ​ദിനേശ് പറയുന്നു. ​ഗൾഫിൽ എവിടെയോ ആണ് ഷൂട്ടിം​ഗ്.

ഒരു ലക്ഷം രൂപ ലെന അഡ്വാൻസ് വാങ്ങി. എന്തോ കാരണത്താൽ ​ഗൾഫിലെ ഷൂട്ടിം​ഗ് നീണ്ട് പോയി. ഞങ്ങളുടെ സീരിയലിന്റെ ഷൂ‌ട്ടിം​ഗ് നടക്കവെ ഒരു ദിവസം ലെന ആകെ ടെൻഷൻ അടിച്ച് എന്റെയടുത്ത് വന്നു. മല്ലിക ചേച്ചിയുടെ സീരിയൽ റെഡിയായി, ​ഗൾഫിൽ ഷൂട്ടിന് ചെല്ലണമെന്ന് പറയുന്നു, സർ പറയുന്ന പോലെ തീരുമാനം എടുക്കാമെന്ന് ലെന. ധർമ്മ സങ്കടത്തിലായ താൻ സ്ക്രിപ്റ്റ് റെെറ്ററോടും പ്രൊഡക്ഷനിലും സംസാരിച്ചു 15 ദിവസം ലെന ഞങ്ങളുടെ സീരിയലിൽ ഷൂട്ട് ചെയ്യും. പതിനഞ്ച് ദിവസം ​ഗൾഫിൽ പോയി ഷൂട്ട് ചെയ്യാമെന്നും ധാരണയായി. ലെന മല്ലിക ചേച്ചിയെ വിളിച്ച് സംസാരിച്ചു. മല്ലിക ചേച്ചി അമ്പിനും വില്ലിനും അടുക്കുന്നില്ല. അതൊന്നും പറഞ്ഞാൽ പറ്റില്ല, അഡ്വാൻസ് വാങ്ങിച്ചല്ലേ എന്ന് പറഞ്ഞ് ഭയങ്കര പ്രശ്നം. മൂന്ന് മാസം മുമ്പാണ് അഡ്വാൻസ് വാങ്ങിച്ചത്. ആ ഡേറ്റിന് ഷൂട്ട് ചെയ്തില്ല. എന്നിട്ട് അതിന്റെ എല്ലാ പാപഭാരവും ലെനയുടെ തലയിൽ വെച്ചു. എന്നെ ഒഴിവാക്കെന്ന് ലെന പറഞ്ഞപ്പോൾ ഒഴിവാക്കുന്ന പ്രശ്നമില്ല, നിങ്ങൾ അഡ്വാൻസ് വാങ്ങിയതാണെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. മല്ലിക ചേച്ചി ഭീഷണിയുടെ സ്വരത്തിലാണ് ലെനയോട് സംസാരിച്ചത്. പ്രശ്നങ്ങളു‌ടെ മുകളിൽ പ്രശ്നമായി. ലെനയെ ഫോണിൽ വിളിച്ച് ലെഫ്റ്റ് റൈറ്റ് അടിക്കുകയായി​രുന്നു മല്ലിക ചേച്ചി. അന്ന് കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി. ലെനയെയും കൊണ്ട് ഖത്തറിലേക്ക് പറക്കാൻ മല്ലിക ചേച്ചി എറണാകുളത്തുണ്ട്. പ്രശ്നം സങ്കീർണമായപ്പോൾ ലെന ആ സീരിയലിൽ അഭിനയിക്കേണ്ടെന്ന് ഞാൻ പറഞ്ഞു. ലെന സമ്മതിച്ചെന്ന് വ്യക്തമാക്കിയ ശാന്തിവിള ദിനേശ് പിന്നീടുണ്ടായ സംഭവങ്ങളും തുറന്ന് പറഞ്ഞു. ലെന പോകാതായപ്പോൾ മല്ലിക ചേച്ചി വിളിച്ചു. കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി കൊടിയേരി ബാലകൃഷ്ണനാണെങ്കിൽ നിന്നെ ഞാൻ താമസിക്കുന്ന ഹോ‌ട്ടലിൽ നിന്നും പൊക്കിയിരിക്കുമെന്ന് പറഞ്ഞു. പേടിച്ച് പോയ ലെന തന്റെയടുത്ത് വന്നപ്പോൾ ധൈര്യം കൊടുത്തെന്നും ശാന്തിവിള പറയുന്നു. പങ്കജ് ഹോട്ടലിലാണ് ലെന താമസിക്കുന്നത്. താമസം ഞങ്ങളുടെ ​ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. പിറ്റേന്ന് ലെന ബാം​ഗ്ലൂരിലേക്ക് പോയി. മനസില്ലാ മനസോ‌ടെ ലെനക്ക് പകരം മരുമകളായ പൂർണിമയെ വെച്ച് മല്ലിക സുകുമാരൻ ഈ സീരിയൽ ഷൂട്ട് ചെയ്തു. എന്നാൽ സീരിയൽ പാതിവഴിക്ക് മുടങ്ങി. ഇ‌ടയ്ക്ക് പൂർണിമ പിണങ്ങിപ്പോകുകയും ചെയ്തെന്ന് ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞു.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago