മോഹന്‍ലാല്‍ ഫാന്‍സിനോട്, നിങ്ങളുടെ മൗനം അദ്ദേഹത്തിന്റെ ക്ലാസ്സിക് സിനിമയെയാണ് തകര്‍ക്കുന്നത്!!!

വന്‍ പ്രീഹൈപ്പോടെ തിയ്യേറ്ററിലെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ -ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലെത്തിയ മലൈക്കോട്ടെ വാലിബന്‍. വന്‍ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും എത്തിയത്. എന്നാല്‍ ആദ്യ ദിനം മുതല്‍ ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂകള്‍ നിറഞ്ഞു. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഒരു ചിത്രത്തിനെതിരെ നെഗറ്റീവ് പ്രതികരണങ്ങള്‍ വരുന്നത്.

അതേസമയം, ചിത്ത്രിനെ പിന്തുണച്ചും അഭിനന്ദിച്ചും നിരവധി പേരാണ് എത്തുന്നത്. ചിത്രത്തിനെ കുറിച്ച് ആരോപണങ്ങള്‍ക്ക് സംവിധായകന്‍ ലിജോ തന്നെ മറുപടിയും നല്‍കേണ്ടി വന്നിരുന്നു. നിരവധി പേരുടെ അധ്വാനമാണ് ഇല്ലാതാക്കുന്നതെന്നും ലിജോ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സന്തോഷ് അഞ്ചല്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. വിഷമമുണ്ട്, ഇത്ര മനോഹരമായ ഒരു സിനിമയെ ഇങ്ങനെ ഡീഗ്രേഡ് ചെയ്തു കൊന്നതിന് എന്നു പറഞ്ഞാണ് സന്തോഷിന്റെ കുറിപ്പ്. ലിജോയുടെ ഏറ്റവും മികച്ച സിനിമയാണെന്നും സന്തോഷ് പറയുന്നു.

വിഷമമുണ്ട്. ..ഒരുപാട്. … ഇത്ര മനോഹരമായ ഒരു സിനിമയെ ഇങ്ങനെ ഡീഗ്രേഡ് ചെയ്തു കൊന്നതിനു. …??????…ഒരു ചിത്രകാരന്‍ എന്ന നിലയില്‍ എനിക്ക് സ്വന്തമായി ക്രീയേറ്റ് ചെയ്തു വരയ്ക്കാന്‍ കഴിയാത്ത പെയിന്റിംഗ് പോലെ അതിമനോഹരമായ ഫ്രെമുകള്‍. …! LJP യുടെ ഏറ്റവും മനോഹരമായ സിനിമ. ..സങ്കടം തോന്നുന്നു. … റിലീസ് ആയി 3 ദിവസമേ ആയുള്ളൂ. ..വെറും 10 പേരെ തികച്ചാണ് പടം തുടങ്ങിയത്. ….

സമീപകാലത്തു മോഹന്‍ലാല്‍ എന്ന മഹാനടന്റെ ഗംഭീരമായ ഈ സിനിമയെ എന്തിനാണ് ഇങ്ങനെ തകര്‍ത്തത്. …?????? പ്രശാന്ത് പിള്ള ഇതിനേക്കാള്‍ മനോഹരമായി മ്യൂസിക് നല്‍കിയ വേറെ സിനിമ ഇല്ല എന്ന് പറയാം. …. കാവ്യാത്മകമായ ഒരു നാടോടികഥ പോലെ. ..പൂര്‍ണമായ ഒരു LJP പടം. …നിങ്ങള്‍ മനോഹരമായ ഒരു സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ആണെങ്കില്‍ തീര്‍ച്ചയായും മിസ് ആക്കാതെ തിയേറ്ററില്‍ പോകു. ….!

മോഹന്‍ലാല്‍ ഫാന്‍സിനോട് ആദരവ് നിലനിര്‍ത്തി തന്നെ ചോദിക്കട്ടെ. .. ഇതില് കൂടുതല്‍ എന്താണ് നമ്മുടെ സ്വന്തം ലാലേട്ടന്‍ ചെയ്യേണ്ടത്. …നിങ്ങളുടെ മൗനം. …അദ്ദേഹത്തിന്റെ ഒരു ക്ലാസ്സിക് സിനിമയെയാണ് തകര്‍ക്കുന്നത്. ..LJP sir. ….തങ്ങള്‍ക്കു ബിഗ് സല്യൂട്ട് എന്നാണ് സന്തോഷ് മൂവി ഗ്രൂപ്പില്‍ പങ്കുവച്ചത്.

Anu

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

11 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

13 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

13 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

13 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

13 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

14 hours ago