കഥാപാത്രം മരിക്കുമെന്ന് കരുതി സിനിമ ചെയ്യാതിരിക്കാനാവില്ല!! അങ്ങനെ ചെയ്താന്‍ താന്‍ വിഢ്ഡിയാവും- സന്തോഷ് കീഴാറ്റൂര്‍

മലയാളത്തിലെ ശ്രദ്ധേയനായ നടനാണ് സന്തോഷ് കീഴാറ്റൂര്‍. നാടകരംഗത്തു നിന്നും സിനിമാ ലോകത്തെത്തിയ താരമാണ് സന്തോഷ്. സിനിമയില്‍ സജീവമായിരിക്കുമ്പോഴും സന്തോഷ് നാടകങ്ങളുമായി സജീവമായി തന്നെയുണ്ട്. അതേസമയം തന്നെ സിനിമയിലെ കഥാപാത്രങ്ങളുടെ പേരില്‍ താരം എപ്പോഴും വിമര്‍ശനം നേരിടാറുണ്ട്.

ഇപ്പോഴിതാ തനിക്കെതിരെ ഉയുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സന്തോഷ്. ഒട്ടുമിക്ക സിനിമകളിലും സന്തോഷിന്റെ കഥാപാത്രം പെട്ടെന്ന് മരണപ്പെട്ടു പോകുന്നതാണ്. അതെല്ലാം ട്രോളന്മാരും ഏറ്റെടുക്കാറുണ്ട്.

കഥാപാത്രം മരിക്കും എന്ന് വിചാരിച്ച് പടം ചെയ്യാതിരിക്കില്ല. പടം ചെയ്തില്ലെങ്കില്‍
താന്‍ വിഡ്ഢിയായി മാറുമെന്നാണ് സന്തോഷ് പറയുന്നത്. ട്രോളുകള്‍ ഒന്നും താന്‍ കാര്യമാക്കാറില്ല. തന്നിലെ നടന്റെ കഴിവിനെ കുറിച്ച് ആരും സംസാരിക്കാത്തതെന്നും
സന്തോഷ് ചോദിക്കുന്നു.

തമിഴില്‍ സന്തോഷ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് പോര്‍ തൊഴില്‍. അതില്‍ കുറച്ച് സീനില്‍ മാത്രമേ റോള്‍ ഉള്ളൂ. അതിന്റെ കഥ കേട്ടപ്പോള്‍ തന്നെ നല്ല സബ്ജക്ട് ആയി തോന്നി. പ്രധാന കഥയില്‍ തന്നെ പ്രധാന്യമുള്ള റോള്‍ ആണെന്നും സന്തോഷ് പറയുന്നു.

ഇതിന് മുന്‍പും താന്‍ തമിഴ് സിനിമകള്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ മിക്കതിലും പെട്ടെന്ന് മരിച്ച് പോകുന്ന കഥാപാത്രമായിരുന്നു. അതിന്റെ പേരില്‍ നിരവധി ട്രോളുകളും വന്നു. തമിഴില്‍ അടുത്തകാലത്ത് ഇറങ്ങിയ മികച്ച സിനിമയാണെന്നും സന്തോഷ് പറയുന്നു.

അതിലെല്ലാം താന്‍ മരിക്കുമെന്ന് വിചാരിച്ച് പടം ചെയ്തില്ലാരുന്നെങ്കില്‍
ഞാന്‍ വിഡ്ഢിയായി മാറും. പുലിമുരുകനില്‍ എനിക്ക് കുറച്ച് ഭാഗമേ ഉള്ളൂ. അതിലും മരിക്കുന്നുണ്ട്, ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചില്ലെങ്കില്‍ ആര്‍ക്കും ഒരു നഷ്ടവും ഇല്ലെന്നും താരം പറയുന്നു.

,ലാലേട്ടനെ പോലെ അത്രയും വിലപിടിപ്പുള്ള താരത്തിന്റെ സിനിമയാണത്. സംവിധായകന്‍ വൈശാഖന് താരങ്ങളെ കിട്ടാന്‍ പ്രയാസമൊന്നുമില്ല. പക്ഷേ ഞാന്‍ അഭിനയിച്ചാല്‍ ആ കഥാപാത്രം ഓക്കെ ആകും എന്ന് തോന്നിയത് കൊണ്ടാണ്
എന്നെ വിളിച്ചത്.

തമിഴില്‍ മുന്‍പ് അഭിനയിച്ചിട്ട് പോലും ഇല്ല. പക്ഷേ ആ വേഷം താന്‍ അവതരിപ്പിച്ചാല്‍ നന്നാവുമെന്ന് സംവിധായകന്‍ വിഗ്‌നനേഷ് രാജയ്ക്ക് തോന്നിയത് കൊണ്ടാണ് എന്നെ വിളിച്ചതും ഞാന്‍ അഭിനയിച്ചതുമെന്നും താരം പറയുന്നു.

ഞാന്‍ മുഴുനീളെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച സിനിമകളൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. എല്ലാ വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളുന്നയാളാണ് താന്‍. ട്രോളുകള്‍ക്ക് താഴെ വുരന്ന ചിലരുടെ കമന്റുകള്‍ ആദ്യമൊക്കെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും
പ്രശ്‌നമില്ലെന്നും താരം പറയുന്നു.

Anu

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

6 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

7 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

8 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

9 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

12 hours ago