ട്രൗസറിട്ട് നടക്കുന്ന കാലം മുതല്‍ ആരാധനയായിരുന്നു!! ലാലേട്ടന്റെ അച്ഛനാവാന്‍ കഴിഞ്ഞത് അഭിമാനം-സന്തോഷ് കീഴാറ്റൂര്‍

ഏറെ ആരാധകരുള്ള മലയാളത്തിലെ ശ്രദ്ധേയ താരമാണ് നടന്‍ സന്തോഷ് കീഴാറ്റൂര്‍. നാടക വേദിയില്‍ നിന്നാണ് താരം സിനിമാ ലോകത്തേക്ക് എത്തിയത്. ഇപ്പോഴും ഏകാംഗനാടകങ്ങളുമായി താരം വേദികളില്‍ സജീവമാണ്. സാമൂഹിക വിഷയങ്ങളിലെല്ലാം തുറന്ന പ്രതികരണവുമായി താരം എത്താറുണ്ട്.

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനില്‍ മോഹന്‍ലാലിന്റെ മുരുകന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛനായെത്തിയത് സന്തോഷ് കീഴാറ്റൂര്‍ ആണ്. ചിത്രത്തിലേത് താരത്തിന്റെ തന്നെ ഏറ്റവും മികച്ച വേഷവുമായിരുന്നു.

ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛനായെത്തിയ അനുഭവം പങ്കുവച്ചിരിക്കുകയാണ് സന്തോഷ്.വളരെ ചെറിയ പ്രായത്തില്‍ തന്നെ ലാലേട്ടന്റെ അച്ഛനായി അഭിനയിക്കാന്‍ സാധിച്ചത് അഭിമാനമാണെന്ന് സന്തോഷ് പറയുന്നു. ലൊക്കേഷനിലിരിക്കുമ്പോള്‍ തന്നെ ചൂണ്ടിക്കാട്ടി തന്റെ അച്ഛനാണ് ഇതെന്ന് ലാലേട്ടന്‍ പറയുമായിരുന്നു.

മോഹന്‍ലാല്‍, മമ്മൂക്ക എന്നിവരോടൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത് വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. ട്രൗസറിട്ട് നടക്കുന്ന കാലം മുതല്‍ തന്നെ ആരാധന തോന്നിയിട്ടുളള അഭിനേതാക്കളാണ് അവര്‍.

ചെറിയ വേഷമായാലും വലിയ വേഷമായാലും അവരോടൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നത് സൗഭാഗ്യമാണ്. അവരോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു എന്നതിനപ്പുറം പ്രധാന വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യമെന്നും സന്തോഷ് പറയുന്നു.

ഒടിയന്റെ ലൊക്കേഷനിലേക്ക് പോയപ്പോഴും ഇതാണ് എന്റെ അച്ഛനെന്ന് ലാലേട്ടന്‍ പറഞ്ഞ് കളിയാക്കിയിരുന്നു. ഹിന്ദി പ്രൊഡ്യൂസര്‍മാരൊക്കെ പെട്ടെന്ന് തന്നെ നോക്കിയെന്നും താരം പറയുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് സന്തോഷ് വീണ്ടും രസകരമായ ഓര്‍മ്മകള്‍ പങ്കുവച്ചത്.

Anu

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

3 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

5 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

5 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

6 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

7 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

9 hours ago