മഞ്ജു വാര്യര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആമിര്‍ പള്ളിക്കല്‍ ചിത്രം ആയിഷ ഒടിടിയിലെത്തിയിരിക്കുകയാണ്. ജനുവരി 20 നായിരുന്നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. അഞ്ചു മാസത്തിന് ശേഷമാണ് സിനിമ ഒടിടിയിലെത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കുറച്ചു മോശം ചിത്രങ്ങള്‍ക്കുശേഷം മഞ്ജു വാര്യരുടെ ഒരു നല്ല സിനിമകാണാന്‍ കഴിഞ്ഞു. ആയിഷയെ മഞ്ജു ഗംഭീരമാക്കി. ബോറടിപ്പിക്കാതെ നല്ല കളര്‍ഫുള്ളായി എടുത്തിട്ടുണ്ടെന്നാണ് സന്തോഷ് കുമാര്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
നിലമ്പൂര്‍ ആയിഷയുടെ അധികമാര്‍ക്കും അറിയാത്ത പ്രവാസ ജീവിതത്തിന്റെ കഥയാണ് ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ആയിഷ എന്ന മനോഹര ചിത്രം .
സൗദി അറേബ്യയിലെ ഒരു അതിസമ്പന്ന കുടുംബത്തില്‍ വീട്ടുജോലിക്കാരിയായെത്തുന്ന ആയിഷയും ആ വീട്ടിലെ ഗൃഹനാഥയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ആയിഷയുടെ നാട്ടിലെ ജീവിതവും നാടക പ്രവര്‍ത്തനങ്ങളുമൊക്കെ സിനിമയില്‍ പരാമര്‍ശിച്ചു പോകുന്നുള്ളൂ. ആയിഷയും കൊട്ടാരത്തിലെ മാമ എന്ന് വിളിപ്പേരുള്ള വൃദ്ധയായ ഗൃഹനായികയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു.
മാമയായി അഭിനയിച്ച വിദേശ നടിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. കുറച്ചു മോശം ചിത്രങ്ങള്‍ക്കുശേഷം മഞ്ജു വാര്യരുടെ ഒരു നല്ല സിനിമകാണാന്‍ കഴിഞ്ഞു. ആയിഷയെ മഞ്ജു ഗംഭീരമാക്കി. ബോറടിപ്പിക്കാതെ നല്ല കളര്‍ഫുള്ളായി എടുത്തിട്ടുണ്ട്. ആദ്യ സംവിധാന സംരംഭം തന്നെ മികച്ചതാക്കിയ സംവിധായകനില്‍ നിന്നും ഇനിയും നല്ല ചിത്രങ്ങള്‍ ഉണ്ടാകട്ടെ.
നിലമ്പൂര്‍ ആയിഷയുടെ വിപ്ളവകരമായ ജീവിതത്തിനും ചലച്ചിത്ര രൂപം വരുമെന്ന് പ്രതീക്ഷിക്കാം. ആയിഷ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്നുണ്ട്.
മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസായിരുന്നു. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. മുസ്ലിം സമുദായത്തിലെ ആദ്യ നാടക നടിയായ നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തിന്റെ ഒരു ഭാഗം ആധാരമാക്കിയാണ് ‘ആയിഷ’ ഒരുക്കിയിരിക്കുന്നത്.
ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. രചന: ആഷിഫ് കക്കോടി. ഛായാഗ്രഹണം: വിഷ്ണു ശര്‍മ. എഡിറ്റര്‍: അപ്പു എന്‍ ഭട്ടതിരി. കല: മോഹന്‍ദാസ്. വസ്ത്രാലങ്കാരം: സമീറ സനീഷ്. കോറിയോഗ്രാഫി: പ്രഭുദേവ. ചമയം: റോണക്സ് സേവ്യര്‍. ചീഫ് അസ്സോസിയേറ്റ്: ബിനു ജി നായര്‍. ശബ്ദ സംവിധാനം: വൈശാഖ്. സ്റ്റില്‍: രോഹിത് കെ സുരേഷ്. പിആര്‍ഒ: എ എസ് ദിനേശ്. മാര്‍ക്കറ്റിംഗ്: ബിനു ബ്രിങ്ഫോര്‍ത്ത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…