ഹൈനസ് അശ്വതി തിരുനാളിന് പത്മശ്രീ ലഭിച്ചതില്‍ സന്തോഷം!! തിരുവനന്തപുരത്തിന്റെ പ്രൗഢി മായാതെ നില്‍ക്കുന്നത് രാജാവംശത്തിന്റെ ഔദാര്യം കൊണ്ട് മാത്രം-സന്തോഷ് പണ്ഡിറ്റ്

രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച ലഭിച്ച അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയെ അഭിനന്ദിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് അശ്വതി തിരുനാളിന് പിന്തുണയറിയിച്ചത്. ഗൗരി ലക്ഷ്മിഭായി എഴുത്തുകാരി മാത്രമല്ല, പൊതു സമൂഹത്തില്‍ അറിയപ്പെടുന്ന സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തക കൂടിയാണെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു. തിരുവനന്തപുരത്തിന്റെ പ്രൗഢി ഇപ്പോഴും മായാതെ നിലനില്‍ക്കുന്നത് രാജാവംശത്തിന്റെ ഔദാര്യം ഒന്നുകൊണ്ടു മാത്രം ആണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഹൈനസ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചതിൽ അതിയായി സന്തോഷിക്കുന്നു. സാഹത്യ ലോകത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവർക്ക് പത്മശ്രീ നൽകിയിട്ടുള്ളത്.

ദ ഡോൺ(????????????????)
ശ്രീ പത്മനാഭസ്വാമി ടെമ്പിൾ(????????????????)
തുളസി ഗാർലൻഡ്(????????????????)
ദ് മൈറ്റി ഇന്ത്യൻ എക്സ്പീരിയൻസ് (????????????????) എന്നിവ പ്രധാന കൃതികൾ മാത്രം. മറ്റുള്ള കൃതികളിൽ പ്രധാനപ്പെട്ടവ.. “Kerala Temple Architecure” (1997), “ബുദ്ധ ദർശനം” (2007), “Glimpses of Kerala Culture” (2011), “രുദ്രാക്ഷ മാല” (2014) എന്നിവ വളരെ ശ്രദ്ധിക്കപെട്ടു..

???????????? ഓളം കവിതകളും നിരവധി ലേഖനങ്ങളും അശ്വതി തിരുനാൾ തമ്പുരാട്ടിയുടെ സംഭാവനകളായിട്ടുണ്ടു്. പി.പി. രാമവർമ്മരാജയുടെ ശ്രീ ശബരിമല അയ്യപ്പചരിതം എന്ന കൃതി ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്.

ലക്ഷ്മിഭായി തമ്പുരാട്ടിയുടെ സൈലൻസ് എന്ന കവിതയിലെ ആദ്യ വരികൾ തന്നെ നോക്കു.

???????????? ???????????????????????????? ???????????????????????????? ???????????????????????????????????????????? ????????????????
???????? ???????????????????????????????????????? ???????????????? ???????????????????????????????????????? ????????????????????
???????????????????????????????? ???????? ???????????? ???????????????????? ???????????? ????????????????????????????????
???????????????????????? ????????????, ???????????? ???????????????????????? ???????? ???????????? ????????????????????
????????????????????????????, ???????????? ???????????????????????????????? ???????? ???????????????????? ???????? ????????????????.

അവരുടെ ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ ലോക പുസ്തക വിപണിയിൽ കിട്ടും,
തമ്പുരാട്ടി എഴുത്തുകാരി മാത്രമല്ല, പൊതു സമൂഹത്തിൽ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തക കൂടിയാണ്..

‘പോയട്രി ക്വാർട്ടർലി’ എന്ന ആനുകാലികത്തിൽ ഇവർ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്. മാക്മില്ലൻ കമ്പനിയാണു് ‘ദ് ഡോൺ’ എന്ന കൃതി പ്രസിദ്ധീകരിച്ചതു്. തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ് ശ്രീ പത്മനാഭസ്വാമി ടെമ്പിൾ എന്ന കൃതി. ക്ഷേത്രസംബന്ധമായ ഐതിഹ്യങ്ങൾ, ഭൂമിശാസ്ത്രപരമായ വിവരങ്ങൾ, അനുഷ്ഠാനങ്ങൾ, ദേവതാസങ്കല്പങ്ങൾ എന്നിവയെല്ലാം ഇതിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശ്രീ പത്മനാഭസ്വാമിക്ഷേത്രം എന്ന പേരിൽ ഈ കൃതിയുടെ മലയാള പരിഭാഷ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1998ൽ പ്രസിദ്ധീകരിച്ചു. (വിവർത്തകർ: കെ. ശങ്കരൻ തമ്പൂതിരി, കെ. ജയകുമാർ). കന്യാകുമാരി മുതൽ അരൂർ വരെയുള്ള മുപ്പത്തിമൂന്നു പ്രമുഖക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഭാരതീയ വിദ്യാഭവൻ പ്രസിദ്ധീകരിച്ചതുളസി ‘ഗാർലൻഡ്’. പുരാണ കഥകളുടേയും ചരിത്ര ഗവേഷണത്തിന്റേയും വാസ്തുവിദ്യയുടേയും സമഞ്ജസമായ മേളനം ഈ കൃതിയിൽ കാണാം. ദൈവിക ചൈതന്യത്തിന്റേയും ക്ഷേത്രത്തിൽ കുടികൊള്ളുന്ന ശക്തിയുടേയും മഹത്ത്വം ഇതിൽ വെളിവാകുന്നുണ്ട്.

ഭാരതീയ സംസ്കാരത്തിന്റെ അന്തഃസത്ത പൂർണമായും പ്രകടമാക്കുന്ന കൃതിയാണു് ‘ദ് മൈറ്റി ഇൻഡ്യൻ എക്സ്പീരിയൻസ്’. ഭാരതീയ വിദ്യാഭവനാണ് ഇതിന്റെ പ്രസാധകർ.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് അഭിനന്ദനങ്ങൾ, ആശംസകൾ.
തിരുവനന്തപുരത്തിന്റെ പ്രൗഢി ഇപ്പോഴും മായാതെ നിലനിൽക്കുന്നെങ്കിൽ അത് ആ രാജാവംശത്തിന്റെ ഔദാര്യം ഒന്നുകൊണ്ടു മാത്രം ആണ്‌ എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 mins ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

1 hour ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

3 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

6 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

10 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

11 hours ago