സ്വാമിയേ ശരണം അയ്യപ്പ എന്ന വിളി കേട്ട് ചൊറിച്ചിൽ വരുന്നവർ മാറിയിരുന്നു ചൊറിഞ്ഞു അഡ്ജസ്റ്റ് ചെയ്യുക!

കഴിഞ്ഞ ദിവസം പ്രധാന മന്ത്രി കേരളത്തിൽ വന്നു പ്രസംഗം നടത്തുന്നതിനിടയിൽ പ്രസംഗത്തിന്റെ തുടക്കത്തിൽ സ്വാമിയേ ശരണം അയ്യപ്പ എന്ന് വിളിച്ച് പ്രസംഗം തുടങ്ങിയത് ചർച്ചകൾക്ക് വഴി വെച്ചിരുന്നു. പലരും മോഡിക്കെതിരെ വിമർശനവുമായി എത്തിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമ താരം സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് സന്തോഷ് ഈ വിഷയത്തോടു പ്രതികരിച്ചത്. കുറിപ്പ് വായിക്കാം,

പ്രധാനമന്ത്രി നരേന്ദ്ര മോദി ജി കഴിഞ്ഞ ദിവസം കേരളത്തിൽ നടത്തിയ പ്രസംഗത്തിന്റെ തുടകത്തിൽ “സ്വാമിയെ ശരണം അയ്യപ്പ” എന്ന് പറഞ്ഞു എന്നതിന്റെ പേരിൽ SDPI ഏതോ നേതാവ് പരാതി കൊടുക്കുകയും , മറ്റു ചിലർ വിമർശിക്കുന്നതും ശ്രദ്ധയിൽ പെട്ടു . “സ്വാമിയേ ശരണം അയ്യപ്പ” എന്ന പദം കേട്ടാൽ ഹൈന്ദവർ പഴയ കാര്യങ്ങളെല്ലാം ഓര്ക്കുമെന്നും , എല്ലാം മറന്നു ഇത്തവണ ബിജെപി ക്കു വോട്ട് ചെയ്യും എന്നൊക്കെയാണ് പലരുടെയും പേടി .(പിന്നെ പാക്കിസ്ഥാനിലോ, ബംഗ്ലാദേശിലൊ പോയാണോ ശരണം വിളിക്കേണ്ടത്?) ഈ പേടിയിൽ ഒരു കഥയും ഇല്ല എന്നാണു എനിക്ക് തോന്നിയത് . ഒന്ന് ശരണം വിളിച്ചാൽ തകരുന്നതാണോ ഈ മതസൗഹാർദ്ദം? ശരണം വിളി എങ്ങനെ വോട്ട് ആകാനാണ് ? ശബരിമല ക്ഷേത്രം എല്ലാം മതക്കാരും വന്നുപോകുന്ന മതേതര ക്ഷേത്രമല്ലെ ? എങ്കിൽ “സ്വാമിയെ ശരണം അയ്യപ്പ ” എന്ന് കേൾക്കുമ്പോൾ ഒരു മതക്കാർ എല്ലാം വോട്ട് ചെയ്യുന്നതിനിടെ ലോജിക് എന്ത് ? ജാതിമത ഭേദമന്യേ ഏവരും ആരാധിക്കുന്ന ശക്തിയാണ് മലയാളികള്‍ക്ക് അയ്യപ്പ സ്വാമി . അയ്യപ്പ ദര്‍ശനത്തിന് മുമ്പ് വാവരെ തൊഴുതിട്ടാണ് വിശ്വാസികള്‍ പോകുന്നത്. മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമാണ് അയ്യപ്പനും ശബരിമലയും.. വിവാദം ഉണ്ടാകുന്നവരും , പരാതി കൊടുത്തവരും ഈ കാര്യം മറക്കരുത് . മോദി ജി ഒരു വിശ്വാസിയാണ്, ഹിന്ദുവും ആണ്. അദ്ദേഹം ഒരു മതത്തെയോ വിശ്വാസത്തെയോ ഒന്നും പറഞ്ഞില്ല.. അദ്ദേഹം ശരണം വിളിച്ചാൽ ആർക്കു എന്ത് പ്രശനം ആണ് ഉള്ളത് ? ശബരിമല ഹൈന്ദവ സങ്കേതമല്ല ,മതേതര കേന്ദ്രമാണെന്നല്ലേ മുമ്പ് ചിലർ പറഞ്ഞു നടന്നത് ?എന്നിട്ടിപ്പൊ ശരണം വിളി മതപരമായോ ?

ശബരിമല വിഷയം പല പാർട്ടികളും ജാഥകളിൽ സംസാരിച്ചിട്ടുണ്ട് എന്നും ആരും മറക്കരുത് . കേരള നിയമസഭയിലേക്ക് നരേന്ദ്ര മോദിജി മത്സരിക്കുന്നില്ലല്ലോ .. ? പെരുമാറ്റച്ചട്ടം മത്സരാർത്ഥിക്ക് മാത്രം ബാധകം ഉള്ളതല്ലേ ? അനാവശ്യ വിമര്ശനങ്ങളും , പരാതികളും എല്ലാവരും ഒഴിവാക്കുക . ജയിക്കേണ്ട സ്ഥാനാർത്ഥികൾ ഏതു പാര്ട്ടി ആയാലും ജയിച്ചോളും . സംഭവിക്കുന്നതെല്ലാം നല്ലതിനു എന്ന് കരുതുക . ഇനി സംഭവിക്കുവാൻ ഇരിക്കുന്നതും നല്ലതിന് . (വാൽകഷ്ണം …”സ്വാമിയേ ശരണം അയ്യപ്പ ” എന്ന ശരണം വിളി കേട്ട് ചൊറിച്ചിൽ വരുന്നവർ നല്ലോണം മാറിയിരുന്നു ചൊറിഞ്ഞു adjust ചെയ്യുക …എന്നിട്ട് വേണേൽ ആരും കാണാതെ കരഞ്ഞോ.ചിലപ്പോൾ ഒരു ആശ്വാസം കിട്ടും ) By Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല . പറയുന്നതൊന്നും വെറുതെ ആകാറുമില്ല . പണ്ഡിറ്റിനെ പോലെ ആരും ഇല്ല .)

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

12 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

15 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

16 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago