നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

Follow Us :

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും നിര്‍മാതാവും ഗായകനുമെല്ലാമാണ് സന്തോഷ് പണ്ഡിറ്റ്. സര്‍വകലാവല്ലഭനാണ് താരം. കൃഷ്ണനും രാധയും, മിനിമോളുടെ അച്ഛന്‍, ഉരുക്കു സതീഷന്‍, ഒരു സിനിമാക്കാരന്‍, ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്നിവയെല്ലാം സന്തോഷ് പണ്ഡിറ്റൊരുക്കിയ ചിത്രങ്ങളാണ്.

ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം സന്തോഷ് പണ്ഡിറ്റ് വീണ്ടും പുതിയ ചിത്രവുമായെത്തുകയാണ്. സിനിമ ഓണത്തിന് തിയ്യേറ്റിലെത്തും. പുതുമുഖങ്ങളാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നത്. കേരളാ ലൈവ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും പണ്ഡിറ്റ് അറിയിച്ചു.

കുളു മണാലി, കാഷ്മീര്‍ എന്നിവിടങ്ങളിലാണ് പാട്ട് ചിത്രീകരിക്കുന്നത്. ഷില്ലോങ്, ഡാര്‍ജിലിങിലും വച്ച് ചില ഗാനങ്ങള്‍ ഷൂട്ട് ചെയ്തത് കഴിഞ്ഞു. എട്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ക്യാമറ ഒഴികെ ബാക്കി വര്‍ക്കുകളെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. വെറും 5 ലക്ഷം രൂപാ മുതല്‍ മുടക്കിലാണ് സിനിമ തിയ്യേറ്ററിലെത്തുന്നത്.