Categories: Film News

വിവരമുള്ളവര്‍ വാദിക്കുക തനിക്കു നിശ്ചയമുള്ള സത്യത്തിന്റെ ബലത്തിലായിരിക്കും, പക്ഷെ വിവരം കെട്ടവര്‍ യുക്തിരഹിതവും വികലവുമായ സ്വാഭിപ്രായം സ്ഥാപിക്കാനാകും ശ്രമിക്കുക – സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് സന്തോഷ് പണ്ഡിറ്റ്, നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ഒരാൾ കൂടിയാണ് താരം, തന്റെ നിലപാടുകൾ ഇപ്പോഴും തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത ഒരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്, താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് , തന്റെ അഭിപ്രായങ്ങൾ പലപ്പോഴും സന്തോഷ് സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്.  മനസ്സ് വെച്ചാല്‍ പല തര്‍ക്കങ്ങളും നമുക്ക് ഒഴിവാക്കാമെന്നാണ് താരം  ഇപ്പോൾ പറഞ്ഞിരിക്കുകയാണ്, തന്റെ പോസ്റ്റിൽ കൂടിയാണ് താരം വ്യക്തമാക്കിയത്.

പോസ്റ്റ് പൂര്‍ണ രൂപം പണ്ഡിറ്റിന്ടെ വചനങ്ങളും ബോധോദയങ്ങളും… മനസ്സ് വെച്ചാല്‍ പല തര്‍ക്കങ്ങളും (രാഷ്ട്രിയം, മതം, സിനിമ, etc) നമുക്ക് ഒഴിവാക്കാം,_ _മനുഷ്യമനസ്സുകളെ അകറ്റുകയാണ് വാദപ്രതിവാദങ്ങള്‍ ഒട്ടുമിക്കപോഴും ചെയ്യുക… വിവരമുള്ളവര്‍ വാദിക്കുക തനിക്കു നിശ്ചയമുള്ള സത്യത്തിന്റെ ബലത്തിലായിരിക്കും, പക്ഷെ വിവരം കെട്ടവര്‍ യുക്തിരഹിതവും വികലവുമായ സ്വാഭിപ്രായം സ്ഥാപിക്കാനാകും ശ്രമിക്കുക..
തര്‍ക്കം കൊണ്ടോ വാദപ്രതിവാദം കൊണ്ടോ മത്സരിച്ചു ആരുമായും മാനസികമായ് അകലരുതേ. അത് പിന്നെ ഒരിക്കലും ശരിയാക്കുവാ൯ പറ്റാതാകും. കാലില്‍ നിന്നും മുള്ളു കളഞ്ഞാല്‍ നടക്കാന്‍ നല്ല സുഖമായിരിക്കും. മനസ്സില്‍ നിന്നും അഹങ്കാരം കളഞ്ഞാല്‍ ജീവിതം നല്ല സുഖമായിത്തീരും. നമ്മുടെ selfishness ആകും ഭൂരിഭാഗം പ്രശ്നങ്ങളുടേയും മൂല കാരണം. നടക്കുമ്ബോള്‍ ഒരു കാല്‍ മുന്നിലും ഒരു കാല്‍ പിന്നാലും ആയിരിക്കും.

എന്നാല്‍ മുന്നില്‍ വയ്ക്കുന്ന കാലിന് അഭിമാനമോ പിന്നില്‍ വയ്ക്കുന്ന കാലിന് അപമാനമോ ഉണ്ടാവുന്നില്ല. കാരണം അതിനറിയാം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കയാണെന്ന്. അടുത്ത നിമിഷത്തില്‍ മുന്നിലേതു പിന്നിലും പിന്നിലേതു മുന്നിലും ആവും. മാറുന്ന ഈ അവസ്ഥയെ ജീവിതം എന്നു പറയുന്നു. ജീവിതത്തില്‍ ആരെ നമുക്കു ലഭിക്കും? അതു സമയമാണ് പറയുന്നത്. ജീവിതത്തില്‍ താങ്കള്‍ ആരുമായി ചേരും? അത് നമ്മുടെ ഹൃദയമാണ് തീരുമാനിക്കുന്നത്.
എന്നാല്‍ ജീവിതത്തില്‍ നിങ്ങള്‍ ആരുടെയെല്ലാം ഹൃദയത്തിലുണ്ടായിരിക്കും? ഇതു നമ്മുടെ വ്യവഹാരമാണ് (പെരുമാറ്റം,സംസ്കാരം) നിശ്ചയിക്കുന്നത്. (വാല് കഷ്ണം..തല്ലിപ്പഴുപ്പിച്ചാല്‍ മധുരം ഉണ്ടാവില്ല ഒന്നിനും…) Pl comment by Santhosh Pandit (കോഴിക്കോടിന്ടെ മുത്ത്, കേരളത്തിന്ടെ സ്വത്ത്, യുവാക്കളുടെയും, യുവതികളുടെ ചന്ക്)
 

Krithika Kannan