സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം ; ആതിരയുടെ മകള്‍ അഞ്ജലി 21ന്

പുതിയ ചിത്രമായ ‘ആതിരയുടെ മകള്‍ അഞ്ജലി’ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗങ്ങളിലായിട്ടെന്ന് സന്തോഷ് പണ്ഡിറ്റ്. ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 21ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ചാപ്റ്റര്‍ 2 ഉടനെ റിലീസ് ചെയ്യുമെന്നും സന്തോഷ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്‌. എല്ലാവരും തന്റെ ഈ സിനിമ കണ്ട് സഹകരിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നുണ്ട്. വെറും 5 ലക്ഷം രൂപ ബജറ്റിലാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നതെന്നും സന്തോഷ്  പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു. ആരും വലിയ പ്രതീക്ഷയോടെ ഈ സിനിമ കാണരുത്. ഒരുപാട് കൈയ്യടിക്കാനോ, വിസിലടിക്കാനോ, ആര്‍മാദിക്കാനോ ഒന്നുമുള്ള കാര്യങ്ങള്‍ ഈ  സിനിമയില്‍ ഇല്ലെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു. സിനിമാ റിലീസിനെപ്പറ്റി സന്തോഷ് പണ്ഡിറ്റ് പറയുന്നത് എന്തെന്ന് നോക്കാം. എൻ്റെ 11 മത്തെ സിനിമ “ആതിരയുടെ മകള്‍ അഞ്ജലി” സെപ്റ്റംബര്‍ 21ന് റിലീസ് ആകുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു. ബാഹുബലി , KGF, പൊന്നിയിൻ സെല്‍വൻ, അവതാര്‍ എന്നീ സിനിമകള്‍ പോലെ “ആതിരയുടെ മകള്‍ അഞ്ജലി”രണ്ടു മണിക്കൂര്‍ ഉള്ള രണ്ടു ഭാഗങ്ങള്‍ അതായത് chapter 1, chapter 2 എന്നിങ്ങനെ ആണ് release ആകുന്നത്. അതിലെ ആദ്യ chapter ഈ മാസം 21 ന് release ചെയ്യും. രണ്ടാമത്തെ chapter 2 ഉടനേ ഇറങ്ങും.. world wide release ആക്കുവാൻ YouTube ലൂടെ ശ്രമിക്കും.. അതിലൂടെ ലോകം മുഴുവൻ ഒരേ സമയം കാണാമല്ലോ.. എന്നാണ് സന്തോഷ് പണ്ഡിറ്റ് സിനിമയുടെ റിലീസിനെ സംബന്ധിച്ച് പറയുന്നത്.   ചിത്രത്തിന്റ തീമിനെ സംബന്ധിച്ച് സന്തോഷ് പണ്ഡിറ്റ് പറയുന്നത് എന്തെന്ന് നോക്കാം. ചിത്രത്തിന്റെ Theme.. ഒരു ക്ലീൻ കുടുംബ ചിത്രം. പലരും എങ്ങനെ എങ്കിലും കല്യാണം നടക്കുവാൻ പല തരത്തിലുള്ള കള്ളത്തരങ്ങളും പറയാറുണ്ടല്ലോ.. ഇങ്ങനെ കളവ് പറഞ്ഞു വിവാഹം നടക്കുകയും പിന്നീട് ഈ പ്രശ്നത്തില്‍ അവരുടെ കുടുംബ ജീവിതം മാത്രമല്ല, അവരുടെ വ്യക്തി ജീവിതം വരെ തകര്‍ന്നു വൻ ദുരന്തമായി മാറുന്നത് എങ്ങനെ എന്ന് ഈ സിനിമ കാണിക്കുന്നു.. കൂടെ ഭര്‍ത്താവില്ലാതെ ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ സമൂഹം എങ്ങനെ എല്ലാം വേട്ട ആടുന്നു എന്നും പച്ചക്ക് കാണിക്കുന്നു…ഒപ്പം middle age സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ കാണിക്കുന്നു. കൗമാര പ്രായത്തില്‍ ഉണ്ടാകുന്ന പ്രണയം, ഒളിച്ചോട്ടം പിന്നീട് എങ്ങനെ ജീവിതം മുഴുവനായി നശിപ്പിക്കുന്നു എന്ന് കാണിക്കുന്നു..ചിത്രത്തിലെ ഗാനങ്ങള്‍ നിലവില്‍ വലിയ viewers ആയി YouTube, Facebook എന്നിവയില്‍ ഉണ്ട്. ശ്രീ കൃഷ്ണ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥ, തിരക്കഥ സംഭാഷണം സംവിധാനം, ഗാന രചന, സംഗീതം, എഡിറ്റിംഗ്, നിര്‍മാണം.. എന്നിവ Santhosh Pandit ആണ്  ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. Santhosh Pandit, Nimisha, Twinkle, Thejaswini എന്നിവരാണ്.

Kerala, Karnadaka, Rajasthan എന്നിവിടങ്ങളിൽ വെച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ Camera കൈകാര്യം ചെയ്തിരിക്കുന്നത് ഹരീഷ് ആണ്. എല്ലാവരും ഈ സിനിമ കണ്ട് സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു.. കൂടെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക.. വെറും 5 ലക്ഷം രൂപാ ബജറ്റില്‍ ചെയ്ത സിനിമയാണ്.. അത് മനസ്സില്‍ വെച്ച്‌ മാത്രം അഭിപ്രായം അറിയിക്കുക..നന്ദി എന്നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ആരും വലിയ പ്രതീക്ഷയോടെ ഈ സിനിമ കാണരുത്. ഒരുപാട് കൈയ്യടിക്കാനോ,വിസിലടിക്കാനോ, ആര്‍മാധിക്കാനോ ഒന്നും ഉള്ള കാര്യങ്ങള്‍ ഈ സിനിമയില്‍ ഇല്ല.. വലിയ സംഘട്ടനം, over heroism ഒന്നും ഇല്ല.. നന്മയും തിന്മയും ഒരുപോലെ ഉള്ള കുറച്ചു പച്ചയായ മനുഷ്യരുടെ മോഹങ്ങളും, മോഹഭംഗങ്ങളും, ദുരന്തവും പറയുന്ന വളരെ സിമ്പിള്‍ ആയ ഒരു സാധാരണ പടം. പുതുമയുള്ള പ്രമേയം കൊണ്ട് നിങ്ങളെ പിടിച്ചിരുത്തും , നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കും എന്നു ഉറപ്പു നല്‍കുന്നു. എന്നുമാണ് സന്തോഷ് പണ്ഡിറ്റ് ചിത്രത്തെക്കുറിച്ച് പറയുന്നത്.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

12 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

14 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago