മോഹന്‍ലാല്‍ ട്രാപ്പിലാണ്…! ഇപ്പോള്‍ അദ്ദേഹത്തെ നിയന്ത്രിക്കുന്നത് വലിയൊരു ലോബിയെന്ന് സന്തോഷ് വര്‍ക്കി!!

മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് സന്തോഷ് വര്‍ക്കി. ഇപ്പോഴിതാ മോഹന്‍ലാല്‍ ഫാന്‍സ് എല്ലാം കള്ളന്മാരാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ്. ഓണ്‍ലൈന്‍ മീഡിയകളോട് ആയിരുന്നു സന്തോഷിന്റെ പ്രതികരണം. മോഹന്‍ലാലിനെ നിയന്തന്ത്രിക്കുന്നത് ഒരു ലോബിയാണെന്നാണ് സന്തോഷ് വര്‍ക്കിയുടെ വാദം.. സന്തോഷിന്റെ വാക്കുകളിലേക്ക്… മോഹന്‍ലാല്‍ ഫാന്‍സ് എല്ലാം കള്ളന്മാരാണ്… അതില്‍ പകുതിപ്പേര്‍ മാത്രമാണ് ആത്മാര്‍ത്ഥമായി നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ പേരില്‍ കുറേ പേര്‍ പണം ഉണ്ടാക്കുന്നുണ്ട്.

അദ്ദേഹത്തില്‍ നിന്ന് എനിക്ക് ഒരു തിക്താനുഭവം ഉണ്ടായി.. പക്ഷേ അദ്ദേഹം ഒന്നും അറിഞ്ഞിട്ടില്ല.. അത് അദ്ദേഹത്തിന് ചുറ്റുമുള്ള ആളുകള്‍ കളിച്ചതാണ്.. മമ്മൂക്ക എപ്പോഴും പറയും ലാലേട്ടന്‍ ഒരു നല്ല മനുഷ്യനാണ് എന്ന്.. അദ്ദേഹത്തിന്റെ ചുറ്റുമുള്ള ആളുകളാണ് പ്രശ്‌നക്കാര്‍…

ഇന്ന് പല വലിയ സംവിധായകര്‍ക്കും ലാലേട്ടനെ നേരിട്ട് കാണാന്‍ സാധിക്കുന്നില്ല.. പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ല.. മോഹന്‍ലാലിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് വലിയൊരു ലോബിയാണ്. അദ്ദേഹം ഒന്നും അറിയുന്നില്ല..

പണ്ട് എത്രയോ നല്ല സിനിമകള്‍ ചെയ്ത ആളാണ്.. ഇപ്പോള്‍ മാസ്സ് സിനിമകള്‍ മാത്രമാണ് ചെയ്യുന്നത്.. തീരുമാനം എടുക്കുന്നത് അദ്ദേഹമല്ല.. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളെ നിങ്ങള്‍ക്കെല്ലാം അറിയാം. മോഹന്‍ലാല്‍ ട്രാപ്പിലാണ്.. ആറാട്ട് ഹിറ്റാണെന്നാണ് മോഹന്‍ലാല്‍ അറിഞ്ഞിരിക്കുന്നത്. ബിഗ് ബജറ്റ് സിനിമകള്‍ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. ബിഗ് ബജറ്റ് സിനിമകള്‍ ചെയ്തത് അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് ഉയര്‍ത്തുക എന്ന ഉദ്ദശത്തോട്കൂടി മാത്രമാണ്..

അദ്ദേഹം ചെയ്്തത് എല്ലാം നല്ല ഉദ്ദേശത്തോട് കൂടിയാണ് പക്ഷേ അത് പലപ്പോഴും ജനങ്ങളും ഫാന്‍സുകാരും മനസ്സിലാക്കുന്നില്ല. ഇപ്പോഴും പല നല്ല സംവിധായകരുടെ സിനിമകളും വേണ്ടെന്ന് പറയുകയാണ്. മാറ്റത്തിന് അദ്ദേഹം തന്നെ തീരുമാനിക്കണം എന്നും സന്തോഷ് വര്‍ക്കി പറയുന്നു. എന്തായാലും അദ്ദേഹം ശക്തമായി തിരിച്ച് വരും എന്നും നല്ല സിനിമകള്‍ ചെയ്യും എന്നുമുള്ള ഉറച്ച വിശ്വാസവും സന്തോഷ് വര്‍ക്കി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രകടിപ്പിച്ചു.

Sreekumar

Recent Posts

മാസ്ക്കിട്ട് മറച്ച മുഖം, നോറയുടെ ജെബി; ‘രണ്ട് മൂന്ന് വർഷമായി ഞങ്ങൾ ഒരുമിച്ചാണ്, വിവാഹം അടുത്ത് തന്നെ’

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിലെ ചർച്ചകൾ അവസാനിച്ചിട്ടില്ല. മത്സരാർത്ഥികളുടെ വിവരങ്ങളും സീസൺ…

28 mins ago

നാരായണിയ്ക്ക് കണ്ണന്റെ മുന്നില്‍ ചോറൂണ്…!! ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായെന്ന് വികാസ്

സോഷ്യലിടത്തെ ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ്. അടുത്തിടെയാണ് വികാസിനും ഷെറിനും പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം പങ്കുവച്ച്…

3 hours ago

സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ഡി’ അനുകരിച്ച് നിലമ്പൂരിലെ മൊഞ്ചത്തിമാര്!!

ബോളിവുഡിലെ ഏറെ ആരാധകരുള്ള ഹിറ്റ് മേക്കറാണ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി. അടുത്തിടെയിറങ്ങിയ 'ഹീരാമണ്ഡി; ദ ഡയമണ്ട് ബസാര്‍' എന്ന…

3 hours ago

കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു, പൊലീസായതിന് പിന്നാലെ വിവാഹമോചനം തേടി യുവതി

വിവാഹ ശേഷം പഠിയ്ക്കാന്‍ അവസരം കിട്ടുന്നവര്‍ വളരെ ചുരുക്കമാണ്. അങ്ങനെ കിട്ടുന്നവര്‍ ഭാഗ്യവുമാണ്. ഏത് ബന്ധത്തിലും വിശ്വാസ വഞ്ചനയാണ് ഏറ്റവും…

3 hours ago

ആകെ കൈയില്‍ അയ്യായിരം രൂപയുള്ളപ്പോഴും അതില്‍ നാലായിരവും നന്ദു തനിക്ക് തരും- സീമ ജി നായര്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള സിനിമാ സീരിയല്‍ താരമാണ് നടി സീമ ജി നായര്‍. താര ജീവിതം മാത്രമല്ല കാരുണ്യ പ്രവര്‍ത്തനങ്ങളിലും…

3 hours ago

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

4 hours ago