നിത്യയെ വിട്ട് നിഖിലയെ ആണ് വിവാഹം കഴിക്കാന്‍ താല്‍പര്യമെന്ന് ആറാട്ടണ്ണന്‍

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. തനിക്ക് നടി നിത്യ മേനോനെ ഇഷ്ടമാണെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ നടി നിഖില വിമലിനെ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി.

അതേസമയം നിഖില താല്‍പര്യമില്ലെന്ന് പറഞ്ഞെന്നും സന്തോഷ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നുണ്ട്. ഞാന്‍ അവരെ നിര്‍ബന്ധിക്കുന്നില്ല. എനിക്ക് ഇപ്പോള്‍ത്തന്നെ ഒരു അനുഭവമുണ്ട്. എനിക്ക് അവരെ ഇഷ്ടമാണ്. നല്ല ഭംഗിയുണ്ട്. നല്ല കുട്ടിയാണ്. നല്ല മിടുക്കിയാണ്. ഞാന്‍ എന്റെ ഇഷ്ടം പറഞ്ഞപ്പോള്‍ അത് അവരുടെ ചോയിസാണ് കല്യാണം കഴിക്കാണോ വേണ്ടയോ എന്നത്. എനിക്ക് മാത്രം ഇഷ്ടം തോന്നിയിട്ട് കാര്യമില്ലല്ലോ. അവര്‍ക്ക് എന്നോട് ഇഷ്ടം തോന്നണ്ടേ. എനിക്ക് എപ്പോഴും ഇങ്ങനെ തന്നെയാണ്. എനിക്ക് വണ്‍ സൈഡ് ലവ് മാത്രമേ ഉണ്ടാകാറുള്ളൂ. ഒരു അനുഭവം ഉണ്ട്, ഇനി കൂടുതല്‍ അനുഭവിക്കാന്‍ പറ്റില്ലെന്നും സന്തോഷ് പറയുന്നു.

അതേസമയം വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിനെ കുറിച്ചും സന്തോഷ് സംസാരിക്കുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ട് മികച്ചൊരു സിനിമയാണ്.. ലാഗോ ഒന്നും ഇല്ല.. വലിയൊരു സന്ദേശമാണ് ഈ സിനിമയിലൂടെ പ്രേക്ഷര്‍ക്ക് നല്‍കുന്നത്. സ്ത്രീകളെ ബഹുമാനിക്കുക സ്നേഹിക്കുക.. അവരെ കാമത്തോടെ കാണരുത്.. എന്ന മെസ്സേജാണ് ഈ ചിത്രത്തില്‍ ഉള്ളത്.. പത്തൊമ്പതാം നൂറ്റാണ്ടിനെ വെച്ച് നോക്കുമ്പോള്‍ മരക്കാര്‍ ഒന്നും അല്ല.. അതില്‍ നല്ല ലാഗ് ഉണ്ട്.. പ്രിയദര്‍ശന്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ കണ്ട് പഠിക്കണം എന്നും സന്തോഷ് പ്രതികരിച്ചു.

Gargi

Recent Posts

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

16 mins ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

2 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

3 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

3 hours ago

പലപ്പോഴും വലിയ രീതിയിലുള്ള അപമാനം തൃഷ സിനിമയിൽ നിന്ന് നേരിട്ടിട്ടുണ്ട്

നടി തൃഷ കൃഷ്ണൻ സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്. താരത്തിന് നാൽ‌പ്പത് വയസായിരിക്കുകയാണ്. പക്ഷെ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി.…

3 hours ago

അത്തരം രീതികളിലൊന്നും മമ്മൂക്കയ്ക്ക് താൽപ്പര്യമില്ല, ടിനി ടോം

താരസംഘടന എഎംഎം എ തിരഞ്ഞെടുപ്പും മമ്മൂട്ടിയുമായി ബന്ധപ്പെട്ടു വന്ന ചില റിപ്പോർട്ടുകളെപ്പറ്റി പ്രതികരിക്കുകയാണ് നടൻ ടിനി ടോം. ഒരു ഓൺലൈൻ…

4 hours ago