‘നിത്യ മേനോനെ കല്യാണം കഴിക്കണം, നടിയുടെ മാതാപിതാക്കളുമായി സംസാരിച്ചു’ വൈറലായ മോഹന്‍ലാല്‍ ഫാന്‍

മോഹന്‍ലാല്‍ നായകനായെത്തിയ ‘ആറാട്ട്’ എന്ന സിനിമ ഇറങ്ങിയതിന് ശേഷം വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. സിനിമയെ കുറിച്ച് ഓടി നടന്ന് റിവ്യൂ പറഞ്ഞ ചെറുപ്പക്കാരനെ സോഷ്യല്‍ മീഡിയ വൈറലാക്കിയിരുന്നു. ‘ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗിലൂടെയാണ് സന്തോഷ് വൈറലായത്.

എറണാകുളം സ്വദേശിയായ സന്തോഷ് വര്‍ക്കി ഫിലോസഫിയില്‍ പി.എച്ച്.ഡി ചെയ്യുകയാണ്. ഇപ്പോഴിതാ ഒരു എഫ്.എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തെന്നിന്ത്യന്‍ നടി നിത്യ മേനോനെ വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെന്നും നിത്യയോടും മാതാപിതാക്കളോടും ഈ കാര്യം സംസാരിച്ചെന്നും സന്തോഷ് അഭിമുഖത്തില്‍ പറഞ്ഞു.

തനിക്ക് നിത്യ മേനോനെ കല്യാണം കഴിക്കണമെന്ന് ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു. ഒരു കാലത്ത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചത് നിത്യ മേനോനെയായിരുന്നു.. മോഹന്‍ലാലിനേക്കാളും ഇഷ്ടമായിരുന്നു. കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും ഞാന്‍ നേരിട്ട് പറഞ്ഞു. നടിയുടെ മാതാപിതാക്കളോടും സംസാരിച്ചിട്ടുണ്ടെന്ന് സന്തോഷ് പറഞ്ഞു. അതൊന്നും പറ്റില്ലെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി.

നിത്യയോടും നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് നിത്യ മേനോനോട് ഇക്കാര്യമൊക്കെ പറഞ്ഞതാണെന്നും സന്തോഷ് വെളിപ്പെടുത്തി. പത്ത് പതിനഞ്ച് മിനിറ്റോളം സംസാരിച്ചിരുന്നു. നിങ്ങള്‍ വെറുതെ സമയം കളയണ്ടാ എന്നാണ് നിത്യ നല്‍കിയ മറുപടിയെന്നും സന്തോഷ് അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം സന്തോഷിന്റെ വാക്കുകള്‍ വലിയ ട്രോളുകള്‍ക്കിടയാക്കിയിരിക്കുകയാണ്.

Gargi

Recent Posts

‘ഞാൻ എപ്പോഴും അസ്വസ്ഥയാണ്, മുഖം മിക്കപ്പോഴും വീർത്തിരിക്കും. ദിവസവും രാവിലെ…’; നീരുവച്ച് വീർത്ത മുഖവുമായി ഉർഫി

ബി​ഗ് ബോസിലൂടെ എത്തി പിന്നീട് സോഷ്യൽ മീ‍ഡിയയിൽ വൻ തരം​ഗമായ താരമാണ് ഉർഫി ജാവേദ്. ധരിക്കുന്ന വസ്ത്രം തന്നെയാണ് ഉർഫിയെ…

3 hours ago

‘അമേരിക്കയുടെ സ്പെല്ലിം​ഗ് അറിയില്ലെന്ന് പറഞ്ഞതാണ്’; ജിന്റോ കെട്ടാൻ പോകുന്ന അമേരിക്കൻ കാമുകിയെന്ന് പ്രചാരണം, പ്രതികരിച്ച് നേഹ

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ പോരാട്ടങ്ങൾ അവസാന ഘട്ടത്തോട് അടുക്കുകയാണ്. മത്സരാർത്ഥികൾ തമ്മിൽ അവസാന അഞ്ചിൽ എത്താനുള്ള കടുത്ത…

3 hours ago

‘ഈ സ്ഥലത്ത് നല്ല വൈബ്’; സുശാന്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് താമസം മാറ്റി ദി കേരള സ്റ്റോറി നായിക

ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ കേരളത്തിൽ അടക്കം ചർച്ചയായ നടിയാണ് അദാ ശർമ്മ. ആത്മഹത്യ ചെയ്ത ബോളിവുഡ് താരം…

3 hours ago

‘എനിക്ക് ഭൂതങ്ങളെയൊന്നും പേടിയില്ല, മനുഷ്യന്മാരെയാണ് പേടി’.., വേഷപ്പകർച്ചയിൽ ആസിഫ് അലി; ‘ലെവൽ ക്രോസ്’ ടീസറെത്തി

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ലെവൽ ക്രോസിന്റെ ടീസർ റിലീസായി.…

4 hours ago

‘ജിസ് ജോയിൽ നിന്നുമൊരിക്കലുമൊരു മുഴു നീള ക്രൈം ത്രില്ലെർ സിനിമയൊന്നും പ്രതീക്ഷിച്ചിരുന്നില്ല’

പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നിൽക്കുമ്പോൾ വലിയൊരു വിജയമായി മാറുകയാണ് ബിജു മേനോൻ - ആസിഫ് അലി കോമ്പോയിൽ ജിസ് ജോയ്…

4 hours ago

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

11 hours ago