മലയാളക്കര നെഞ്ചോട് ചേർത്ത പരമ്പരയാണ് സാന്ത്വനം. പരമ്പര അവസാനിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും ഇപ്പോഴും പ്രേക്ഷകരുടെ ഉള്ളിൽ സ്വാന്തനം മാഞ്ഞിട്ടില്ല. ഇപ്പോൾ അപ്രതീക്ഷിതമായ ഒരു സർപ്രൈസ് ആണ് സ്വാന്തനം ടീം നൽകിയിട്ടുള്ളത്. പരമ്പരയുടെ രണ്ടാംഭാഗം ഉടനെയെന്നാണ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിൽ പറയുന്നത്. സ്വാന്തനം രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഒരു സൂചനകളും പുറത്ത് വന്നിട്ടില്ലായിരുന്നു.
അതുകൊണ്ട് തന്നെ ഈ ട്വിസ്റ്റ് പ്രേക്ഷകരെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ട്. കഴിഞ്ഞമാസം സാന്ത്വനം താരങ്ങളെല്ലാം ഒത്തുകൂടിയതിന്റെ ചിത്രങ്ങളെല്ലാം പുറത്ത് വന്നിരുന്നു. സാന്ത്വനം 2. ‘പുറമേ അകന്നും അകമേ അടുത്തും’ ഉടൻ വരുന്നു. എന്ന് മാത്രമാണ് വീഡിയോയിലുള്ളത്. പറയാൻ പോകുന്നത് രണ്ട് കുടുംബത്തിന്റെ കഥയാണെന്ന സൂചനയാണ് വീഡിയോയിൽ നിന്ന് ലഭിക്കുന്നത്.
പരമ്പരയിലെ പ്രധാന വേഷമായിരുന്ന ജയന്തിയെ അവതരിപ്പിക്കുന്ന അപ്സര ഇപ്പോൾ ബിഗ്ബോസ് മത്സരാർത്ഥിയാണ്. ആ ജയന്തി എന്തെങ്കിലും അറിഞ്ഞോ എന്നൊക്കെ രസകരമായി വീഡിയോയ്ക്ക് താഴെ ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. ആരായിരിക്കും സംവിധാനം എന്നുതുടങ്ങി പഴയ ആളുകളെല്ലാം ഉണ്ടാകുമോ, ശിവാഞ്ജലി എങ്ങനെയിരിക്കും എന്നെല്ലാമുള്ള ചർച്ചകളും തുടങ്ങി കഴിഞ്ഞു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…