സാരി ഉപേക്ഷിച്ച് ചുരിദാറിലേയ്ക്ക് ശിവേട്ടന്റെ അഞ്ജലി; ഇതൊക്കെ ഇത്ര വലിയ സംഭവമാണെന്ന് തെളിയിച്ച് സാന്ത്വനം സീരിയല്‍

സിനിമ പണ്ടു മുതല്‍ക്കേ ആളുകള്‍ക്ക് ഹരമാണ്. പിന്നീട് സീരിയലുകള്‍ മിനിസ്‌ക്രീന്‍ കയ്യടക്കിയെങ്കിലും സിനിമ കാണുന്നത് ആളുകള്‍ ഇപ്പോഴും തുടരുന്നുണ്ട്. സിനിമ രണ്ടു രണ്ടര മണിക്കൂറില്‍ അവസാനിക്കുമെങ്കിലും എപ്പോഴും സിനിമാ നടീ നടന്മാര്‍ക്കായിരുന്നു പൊതു ജനങ്ങള്‍ക്കിടയില്‍ ആരാധകരും ഒപ്പം സ്വീകാര്യതയും കൂടുതല്‍.

കുടുംബ ബന്ധങ്ങളുടെ കഥ തുടര്‍ച്ചയായ ദിവസങ്ങള്‍ക്കൊണ്ട് പറഞ്ഞു തീര്‍ക്കുന്ന സീരിയലുകള്‍ക്ക് വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള ആരാധകര്‍ ഉണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവര്‍ക്ക് കൂടുതല്‍ സ്വീകാര്യത ഏറിക്കൊണ്ടിരുന്നത്. എന്നാല്‍, ഇതൊക്കെ മറികടന്നിരിക്കുകയാണ് ഇപ്പോള്‍ സാന്ത്വനത്തിലെ ശിവേട്ടനും അഞ്ജലിയും.

വിവാഹ ശേഷമുള്ള പ്രണയ ബന്ധത്തിന്റെ കഥ മലയാളിയ്ക്ക് അത്ര ശീലമില്ലാത്തകൊണ്ടോ എന്തോ ഏറെ പുതുമയോടെ കൈ നീട്ടി സ്വീകരിച്ചിരിക്കുന്ന ഈ സീരിയലിന് ഇപ്പോള്‍ സ്വീകാര്യത ഏറി വരികയാണ്. ശിവേട്ടന്റെയും അഞ്ജലിയുടെയും ഓരോ നീക്കങ്ങളും സോഷ്യല്‍ മീഡിയ കണ്ണുംനട്ടാണ് കാത്തിരിക്കുന്നത്.

പരസ്പരം കട്ടപ്രണയത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാരായ ശിവനും അഞ്ജലിയും ഒരു നോട്ടത്തില്‍ പോലും പ്രേക്ഷകരെ പിടിച്ചിരത്തുന്നുണ്ട് എന്നതാണ് വാസ്തവം. ഇപ്പോഴിതാ സാരിയുടുത്ത് ശാലീന സുന്ദരിയായി കാണപ്പെട്ടിരുന്ന അഞ്ജലി ചുരിദാറിട്ട് എത്തി അവളുടെ ശിവേട്ടനെ ഞെട്ടിച്ചിരിക്കുകയാണ്. കേള്‍ക്കുമ്പോള്‍ പൈങ്കിളിയായി തോന്നുമെങ്കിലും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ രംഗങ്ങള്‍ അവരുടെ കണ്ണുകളില്‍ ഒപ്പിയെടുക്കുന്നത്.

തിരക്കിന്റെ ലോകത്ത് ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം ഒന്ന് സംസാരിക്കാന്‍ പോലും സമയം കിട്ടാതിരിക്കുമ്പോഴും സാന്ത്വനം സീരിയല്‍ കാണാന്‍ സമയം കണ്ടെത്തുന്നു എന്നതാണ് വാസ്തവം. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്യപ്പെടുന്ന സീരിയയിലെ ഭാഗങ്ങള്‍ക്കൊക്കെ വന്‍ സ്വീകാര്യതയാണ്. എന്തു കൊണ്ടോ സാന്ത്വനം സീരിയല്‍ ഇപ്പോള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

ശിവേട്ടനും അഞ്ജലിയ്ക്കും മിനി സ്‌ക്രീനിന് പുറത്തും വന്‍ ആരാധകരാണ്. ഒരു പക്ഷേ സിനിമാ താരങ്ങള്‍ക്ക് ഉള്ളതിനും അപ്പുറം. എന്നും മിനി സ്‌ക്രീനിലൂടെ വീട്ടില്‍ എത്തുന്നതിന്റെയാകണം. ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ ഇവരുടെ സോഷ്യല്‍ മീഡിയ പേജുകളിലും ഈ കാത്തിരിപ്പുണ്ട്.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago