സ്വാന്തനം വീട്ടിൽ അപ്രതീക്ഷിത വേർപാട്, ആകാംഷയോട് പ്രേക്ഷകർ

പരമ്പരയിലെ ഇപ്പോഴത്തെ പ്രധാന വിഷയം അഞ്ജലിയുടെയും ശിവന്റെയും പ്രണയം ആണ്. അപ്രതീക്ഷിതമായി വിവാഹം കഴിക്കേണ്ടി വന്നവർ ആണ് അഞ്ജലിയും ശിവനും. ശിവന്റെ സഹോദരൻ ഹരിയെ വിവാഹം കഴിക്കാൻ ആയിരുന്നു അഞ്ജലി ആഗ്രഹിച്ചിരുന്നത്. എന്നാൽ ഹരി അപർണ്ണയുടെ പ്രണയത്തിൽ ആണെന്നും ഹരിയെ തനിക്ക് വേണമെന്ന് പറഞ്ഞു കല്യാണ സമയം മണ്ഡപത്തിൽ അപർണ എത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ദേവിയും ബാലനും കുഴങ്ങുകയായിരുന്നു. ഹരിക്ക് തന്നെ വിവാഹം കഴിക്കാൻ കഴിയില്ല എന്ന് കല്യാണ സമയത്ത് അറിഞ്ഞത് അഞ്ജലിക്ക് വലിയ ഷോക്ക് ആയിരുന്നു. എന്നാൽ തന്റെ അച്ഛന് വേണ്ടിയാണ് അപ്പോൾ അഞ്ജലി ഹരിയുടെ ഇളയ സഹോദരൻ ആയ ശിവനെ വിവാഹം ചെയ്തത്. പൊതുവെ മുരട്‌ സ്വഭാവമുള്ള ശിവനെ അഞ്ജലിക് കാണുന്നത് തന്നെ വെറുപ്പായിരുന്നു എങ്കിലും അഞ്ജലി ശിവനെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് മുൻപ് ഉണ്ടായിരുന്നത് പോലെയുള്ള പരസ്പ്പര ദേക്ഷ്യവും വെറുപ്പും വിവാഹ ശേഷവും അഞ്ജലിയും ശിവനും തുടർന്നുകൊണ്ടിരുന്നു.

എന്നാൽ ദിവസങ്ങൾ കഴിയും തോറും അഞ്ജലിയുടെയും ശിവന്റെയും വെറുപ്പ് കുറഞ്ഞു വരുകയും പരസ്പ്പരം സ്നേഹവും കരുണയും ഉണ്ടാകാനും തുടങ്ങിയിരുന്നു. എന്നാൽ രണ്ടു പേരും അത് തുറന്ന് പറയുകയോ പെരുമാറുകയോ ചെയ്തിരുന്നില്ല.പരസ്പ്പരം സ്നേഹമുണ്ടെന്ന് തോന്നിപ്പിക്കും വിധമാണ് ഇപ്പോൾ രണ്ടു പേരുടെയും പെരുമാറ്റം. കീരിയും പാമ്പും പോലെ ഇരുന്നവർ ഇപ്പോൾ ചക്കരയും അടയും പോലെയാണ് പെരുമാറുന്നത്. ഇരുവരുടെയും പ്രണയ രംഗങ്ങൾ കാണുവാൻ ആരാധകർക്കും ആകാംഷ ഏറെയാണ് ഇപ്പോൾ. എന്നാൽ ആരാധകരെ ദുഃഖത്തിൽ ആഴ്ത്തുന്ന ഒരു റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്.

shivanjali love promo

വരും ദിവസങ്ങളിൽ പരമ്പരയിൽ അഞ്ജലിയും ശിവനും തമ്മിലുള്ള വഴക്ക് ആണ് കാണിക്കുന്നത് എന്നാണ് പാരമ്പരയുടേതായി പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പറയുന്നത്. അഞ്ജലിയോട് അടുപ്പം തോന്നിയ ശിവന് അഞ്ജലിക്ക് അതെ അടുപ്പം തന്നോട് ഇല്ലെന്ന് തോന്നി തുടങ്ങുകയും തന്റെ പ്രണയത്തിൽ നിന്നും ശിവൻ പതുക്കെ പിന്മാറുന്നതും വിഷമത്തിൽ ശിവൻ മദ്യപിച്ച് എത്തുകയും അത് പറഞ്ഞു അഞ്ജലി വഴക്കിടുന്നതും ഒക്കെയാണ് വരാൻ പോകുന്ന എപ്പിസോഡിൽ കാണിക്കുന്നത് എന്നാണു പറയുന്നത്. ഈ സംഭവത്തോടെ അഞ്ജലിയും ശിവനും തമ്മിൽ താൽക്കാലികമായി വേർപിരിയുന്നതായും കാണിക്കും എന്നാണ് പുറത്ത് വരുന്ന വിവരം.

Sreekumar R