ശരണും ബാലയും തമ്മിലുള്ള ബന്ധം അറിയണ്ടേ..? ഞാനില്ലെങ്കില്‍ ബാലയോ.. ബാലയില്ലെങ്കില്‍ ഞാനോ ഉണ്ടാകില്ലെന്ന അവസ്ഥയാണെന്ന് ശരണ്‍..!

തെന്നിന്ത്യയില്‍ തന്നെ അറിയപ്പെടുന്ന നടനാണ് ബാല. ഒരുപാട് സിനിമളില്‍ വില്ലനായും നടനായും ബാല എത്താറുണ്ട്. താരത്തിന്റെ പല മലയാള സിനിമകളിലും സ്വന്തം ശബ്ദമല്ല കഥാപാത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അപ്പോള്‍ ബാലയുടെ ശബ്ദമായി എത്തുന്ന ആളെ അറിയണ്ടേ… കുടുംബ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ശരണ്‍ പുതുമനയാണ് നടന്‍ ബാലയുടെ വെള്ളിത്തിരയില്‍ എത്തുന്ന ശബ്ദങ്ങള്‍ക്ക് പിന്നില്‍.

ഒട്ടനവധി താരങ്ങള്‍ക്ക് ശരണ്‍ ശബ്ദം കൊടുത്തിട്ടുമുണ്ട്… എന്നാല്‍ നടന്‍ ബാലയുമായുള്ള ആത്മബന്ധത്തെ കുറിച്ചാണ് ശരണ്‍ തുറന്ന് പറയുന്നത്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ശരണ്‍ ഡബ്ബിംഗിലേക്ക് എത്തിയത്. ശരണിന്റെ വാക്കുകളിലേക്ക്… സീരിയലില്‍ നിന്നാല്‍ സിനിമ കിട്ടില്ലെന്ന ധാരണ ആളുകളില്‍ ഉള്ള കാലമായിരുന്നു. അതിനാല്‍ സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ താനും സീരിയലുകള്‍ വേണ്ടെന്ന് വയ്ക്കാന്‍ തുടങ്ങി.

പിന്നീട് സീരിയലും ഇല്ല സിനിമയും ഇല്ലെന്ന അവസ്ഥയായി. പിന്നെ എന്തെങ്കിലും വരുമാനം വേണ്ടെ എന്ന് കരുതിയാണ് ഡബ്ബിംഗ് ആരംഭിച്ചത്. അതാകുമ്പോള്‍ സംവിധായകരെ നേരിട്ട് കണ്ട് ചാന്‍സ് ചോദിക്കാനും പറ്റും. അങ്ങനെ തുടങ്ങിയ പരിപാടി ആണ്. ഡബ്ബ് ചെയ്ത് തുടങ്ങിയപ്പോഴാണ് അതിന്റെ പ്രാധാന്യം മനസിലായത്. ഇപ്പോള്‍ ഷാരൂഖ് ഖാന്‍, വിവേക് ഒബ്റോയ്, രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, നാനി, വിക്രം, അജിത്ത്,

സൂര്യ തുടങ്ങി നിരവധി താരങ്ങള്‍ക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. നടന്‍ ബാലയുടെ സ്ഥിരം ശബ്ദമാണ് താന്‍. അദ്ദേഹത്തോട് താന്‍ നല്ല സൗഹൃദത്തിലാണ്. താനില്ലെങ്കില്‍ ബാലയോ.. ബാലയില്ലെങ്കില്‍ താനോ ഉണ്ടാകില്ലെന്ന അവസ്ഥയാണ്. അദ്ദേഹത്തിന്റെ ശരീര പ്രകൃതിക്ക് കൂടുതല്‍ ചേര്‍ച്ച തന്റെ ശബ്ദമാണ് എന്നാണ് ശരണ്‍ പറയുന്നത്.

 

Rahul

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

8 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

8 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

8 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

8 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

9 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

9 hours ago