പ്രേഷകരുടെ പ്രിയതാരം ശരണ്യയുടെ ഇപ്പോഴത്തെ വിവരങ്ങൾ ഇങ്ങനെ!

നടി ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് സീമ ജി നായർ എത്തിയിരുന്നു. വളരെ പരിതാപകരമായ ഒരു അവസ്ഥയിൽ കൂടിയാണ് ശരണ്യ ഇപ്പോൾ കടന്നു പോകുന്നത് എന്ന് സീമ പറഞ്ഞിരുന്നു. കോവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും ഇപ്പോൾ നെഗറ്റീവ് ആയി. എന്നാൽ ന്യുമോണിയ കൂടി ശരണ്യയ്ക്ക് പിടിപെട്ടതിനാൽ ഗുരുതരമായ ആരോഗ്യപ്രശനങ്ങൾ ആണ് ശരണ്യ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ഒരു ആയുസ്സിൽ അനുഭവിക്കാൻ കഴിയുന്നതിൽ അധികം വേദനയാണ് ഇപ്പോൾ തന്നെ ശരണ്യ അനുഭവിച്ച് കഴിഞ്ഞത്, ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതും.

ശരണ്യയെ വീണ്ടും റൂമിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ സ്ഥിതി മോശം ആയതിനെ തുടർന്ന് വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ശ്വാസം എടുക്കാൻ ആവാത്ത സാഹചര്യത്തിൽ ട്രക്കിയോസ്റ്റമി ചെയ്തു തൊണ്ട തുളച്ചാണ് ഇപ്പോൾ ശ്വാസം നൽകി വരുന്നത്. പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ ശരണ്യയുടെ ചികിത്സ. മുപ്പത്തിയാറ് ദിവസങ്ങൾ കൊണ്ട് തന്നെ ലക്ഷങ്ങൾ ആണ് ശരണ്യയുടെ ചികിത്സയ്ക്ക് ആയത്. കാൽച്ചുവട്ടിലെ മണ്ണെല്ലാം ഒലിച്ച് പോയ അവസ്ഥയിൽ ആണ് ഇപ്പൊൾ ശരണ്യയുടെ ‘അമ്മ.

മിനിസ്‌ക്രീനിലും ബിഗ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ശരണ്യ, തന്റെ ചെറിയ പ്രായത്തിൽ തന്നെ താരം നിരവധി വേഷങ്ങൾ ചെയ്തു. സിനിമയേക്കാൾ താരം കൂടുതൽ ശ്രദ്ധിക്കപ്പെത് സീരിയലിൽ ആയിരുന്നു, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടി. സൗന്ദര്യവും കഴിവും ധാരാളം ലഭിച്ച ഒരു താരമായിരുന്നു ശരണ്യ, എന്നാൽ താരത്തിന്റെ ജീവിതത്തിലേക്ക് ക്യാൻസർ എന്ന വില്ലൻ വൈകാതെ എത്തി. ചുരുങ്ങിയ പ്രായത്തിനിടയില്‍ ഈ പെണ്‍കുട്ടി കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയാണ്. 2012 മുതല്‍ ആറുതവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപ്പെട്ടത്.എന്നാല്‍ പലവട്ടം സര്‍ജറിക്ക് വിധേയയായി ജീവിതത്തോട് പൊരുതിയ ശരണ്യ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടയിൽ ആണ് ട്യൂമർ അവളെ വീണ്ടും തേടിയെത്തിയത്.  അതിനു പിന്നാലെ ശരണ്യയ്ക്ക് കഴിഞ്ഞ മാസം കോവിഡ് പിടിപെടും ചെയ്തിരുന്നു.

 

 

 

 

 

 

 

 

 

Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

9 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

9 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

9 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

10 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

22 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

22 hours ago