തലയില്‍ മുടി പോലുമില്ലാത്തപ്പോഴാണ് ബിനു വന്ന് ഇഷ്ടമാണെന്ന് പറഞ്ഞത്! ശരണ്യയുടെ വിവാഹത്തെ കുറിച്ച് അമ്മ

വളരെ സാധാരണ കുടുംബത്തില്‍ നിന്നെത്തി സീരിയലില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ശരണ്യ ശശി. നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിരിക്കുമ്പോഴായിരുന്നു നടിയുടെ ജീവിതത്തില്‍ വില്ലനായി കാന്‍സറെത്തുന്നത്.

ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത് സീരിയല്‍ സെറ്റില്‍ വെച്ചായിരുന്നു. സെറ്റില്‍ ശരണ്യ തലകറങ്ങി വീഴുകയായിരുന്നു. ലൊക്കേഷനില്‍ നിന്നും ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ട്യൂമര്‍ എന്ന് മനസിലായത്. പിന്നീട് ചികിത്സയുടെ നാളുകളായിരുന്നു. ഇടയ്ക്ക് അഭിനയത്തില്‍ തിരികെ എത്തിയെങ്കിലും വീണ്ടും പരീക്ഷണങ്ങളായിരുന്നു. പിന്നീട് ആരോഗ്യത്തോടെ താരം മടങ്ങിയെത്തിയില്ല.

ഇപ്പോള്‍ ശരണ്യ അനുഭവിച്ച വേദനകളെ കുറിച്ച് അമ്മ തുറന്ന് പറയുകയാണ്. ശരണ്യയുടെ വിവാഹജീവിതവും വിജയമായില്ല. അസുഖങ്ങളുമായി നില്‍ക്കുമ്പോഴും തന്റെ മനസ്സില്‍ അവള്‍ക്കൊരു കല്യാണം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ കല്യാണം ഒന്നും വേണ്ട നമുക്ക് ഒരുമിച്ച് ജീവിക്കാം എന്നായിരുന്നു അവള്‍ പറയുന്നത്. അങ്ങനെ ഒരു ദിവസമാണ് അവളോട് ബിനു ഇഷ്ടമാണെന്ന് പറയുന്നത്.

ഫേസ്ബുക്കിലൂടെ ആയിരുന്നു ബിനുവിനെ പരിചയപ്പെട്ടത്. ശരണ്യയുടെ അസുഖത്തിന്റെ കാര്യവും അവളുടെ അവസ്ഥയും തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ഒന്നും മറച്ചുവയ്ക്കാതെ അവനോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നു. ആദ്യം ബിനുവിനെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞാന്‍ ശരണ്യയോട് പറഞ്ഞത് ഇത് ആരെങ്കിലും പറ്റിക്കുന്നത് ആയിരിക്കുമെന്നാണ്. പക്ഷേ ബിനു നേരിട്ടുവന്ന് ശരണ്യയെ കാണുകയും ചെയ്തു. അന്ന് അവളുടെ തലയില്‍ മുടി പോലുമില്ലായിരുന്നു. എന്നിട്ടും വിവാഹം ചെയ്യാന്‍ സമ്മതമാണെന്ന് ബിനു പറയുകയും ചെയ്തു

എല്ലാവരുടയും സഹായത്തോടെ 2014 ഒക്ടോബര്‍ 26ന് കൈയിലുള്ളതെല്ലാം എടുത്ത് ഗംഭീരമായി വിവാഹവും നടത്തി. പക്ഷേ വിവാഹം കഴിഞ്ഞപ്പോഴും അസുഖം വന്നുകൊണ്ടേയിരുന്നു. തുടര്‍ച്ചയായി അസുഖം കൂടിയപ്പോള്‍ അവര്‍ക്കിടയില്‍ ഒരു അകല്‍ച്ച ഉണ്ടായി. പിന്നെ പിന്നെ ബിനു അവളെ വിളിക്കാതായി. മറ്റുള്ളവര്‍ പറഞ്ഞിട്ടാണ് ഒരിക്കല്‍ ഭര്‍ത്താവ് നാട്ടിലെത്തിയ വിവരം പോലും ശരണ്യ അറിയുന്നത്.

പിന്നെ ഫേസ്ബുക്കില്‍ നിന്ന് പോലും ശരണ്യയെ ബ്ലോക്ക് ചെയ്തു. അതോടെ അവളുടെ മനസ്സ് തകര്‍ന്നു. ഇങ്ങനെ നീണ്ടു പോകുന്നത് കൊണ്ട് കാര്യമില്ലല്ലോ. അതുകൊണ്ട് നമുക്ക് പിരിയാം എന്ന് ശരണ്യ തന്നെ പറഞ്ഞു.

ബിനുവിനെ വിളിച്ച് സംസാരിച്ചു.. അത് കേട്ടപ്പോള്‍ തന്നെ അവനും ഹാപ്പിയായിരുന്നു. പക്ഷെ ശരണ്യ പ്രതീക്ഷിച്ചത് അവളെ പിരിയില്ലെന്ന് ബിനു പറയുമെന്നായിരുന്നു.
എന്നാല്‍ ആ ഒരു വാക്ക്, അതുണ്ടായില്ല അവസാനം അവള്‍ ആകെ തളര്‍ന്നുപോയി. രണ്ടുദിവസം മരുന്നു പോലും കഴിക്കാതെ നടന്നു. ആ അവസ്ഥയില്‍ നിന്ന് ഞങ്ങള്‍ എല്ലാവരും അവളുടെ സുഹൃത്തുക്കളും കൂടിയാണ് പഴയ അവസ്ഥയിലേക്ക് അവളെ തിരികെ കൊണ്ടുവന്നതെന്നും അമ്മ പറയുന്നു.

തെലുങ്ക് സീരിയലായ സ്വാതിയില്‍ അഭിനയിക്കുന്ന സമയത്താണ് ശരണ്യയ്ക്ക് ഭയങ്കരമായ ഒരു തലവേദന വന്നത്. ഓപ്പറേഷന്‍ കഴിഞ്ഞ് റേഡിയേഷന്‍ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവന്‍ കൊഴിഞ്ഞു പോയി തുടങ്ങി. ആരോഗ്യവും കുറഞ്ഞുവന്നു. ശരണ്യയുടെ പഴയ ചിത്രങ്ങള്‍ കാണുമ്പോള്‍ നിഷ്‌കളങ്കമായ ചിരി മാത്രമായിരുന്നു അവള്‍ക്ക് സ്വന്തമായുണ്ടായിരുന്നത്. അത്രയും വേദന സഹിച്ച സമയത്തും അവള്‍ക്ക് അഭിനയിക്കാന്‍ അതിയായ ആഗ്രഹം ആയിരുന്നു. അതുകൊണ്ട് തന്നെ ശരണ്യ അഭിനയത്തിലേക്ക് മടങ്ങി വന്നത്, വേദനയോടെ അമ്മ പറയുന്നു.

Anu

Recent Posts

തന്റെ പേരിനു പോലും കളിയാക്കലുകൾ ലഭിച്ചിട്ടുണ്ട്! അന്ന്  തന്റെ കൈയിൽ നിന്നും മൈക്ക് വാങ്ങിച്ചതിന് വിശദീകരണം നടത്തി; ജാസി ഗിഫ്റ്റ്

മലയാളികളുടെ എക്കാലത്തെയും ഇഷ്‌ട ഗാനങ്ങൾ ആലപിക്കാറുള്ള ഗായകനാണ് ജാസി ഗിഫ്റ്റ്, ഈ അടുത്തിടെ  ഒരു കോളേജിൽ വെച്ച് പങ്കെടുത്ത സംഗീത…

17 seconds ago

മുൻപ് താൻ പല ബന്ധങ്ങളിലും ചാടിവീണിട്ടുണ്ട്! പണത്തിന്റെ കാര്യത്തിൽ അവർ എന്നെ ചതിച്ചു,ഓവിയ

മലയാളത്തിലും, തമിഴിലും ഒരുപോലെ സാനിധ്യം അറിയിച്ച നടിയാണ് ഓവിയ, അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച്  നടി…

1 hour ago

തന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയെക്കുറിച്ച് മനസ്സ് തുറന്ന് അർജുൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ആരാധകർക്ക് അറിയേണ്ടത് അർജുന്റേയും ശ്രീതുവിന്റെയും വിശേഷങ്ങൾ ആണ്. രണ്ട് പേരും തമ്മിൽ പ്രണയത്തിലാണോ, ബിഗ്ഗ്‌ബോസ്…

1 hour ago

നയൻതാര അല്ലു അർജുനെ അപമാനിച്ചോ? യഥാർത്ഥ പ്രശ്നം?

അല്ലു അർജുനും നയൻതാരയും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും, ഒരു അവാർഡ്ദാനച്ചടങ്ങിനിടെ ഉണ്ടായ നയൻതാരയുടെ പെരുമാറ്റം ആണ് ഈ പ്രശ്നങ്ങൾക്ക്…

1 hour ago

തന്റെ ആദ്യ പ്രണയം തുറന്നു പറഞ്ഞു ഷംന കാസിം

മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.…

2 hours ago

സിനിമാക്കാരന് താമസിക്കാൻ വീടില്ല എന്ന് അവർ തറപ്പിച്ച് പറഞ്ഞു, ശ്രീകാന്ത്

തെന്നിന്ത്യൻ സിനിമാലോകത് ഒരുക്കിലാത്ത സെൻസേഷൻ ആയ താരമാണ് ശ്രീകാന്ത്. എന്നാൽ 2010 മുതൽ നിങ്ങോട്ട് ശ്രീകാന്തിന് കരിയറിൽ വീഴ്ച സംഭവിച്ചു.…

2 hours ago