‘ഇന്ന് എന്നില്‍ പ്രേമത്തിന്റെ മുന്തിരിചാറും നിറച്ചു, എന്തൊരു സംവിധായകനാണ് നിങ്ങള്‍’

സര്‍ജാനോ ഖാലിദും പ്രിയ പ്രകാശ് വാര്യരും പ്രധാന കഥാപാത്രങ്ങളാവുന്ന പുതിയ ചിത്രമാണ് 4 ഇയേഴ്സ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം
തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരിടവേളക്ക് ശേഷം നടി പ്രിയാ വാര്യര്‍ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തുന്ന സിനിമ കൂടിയാണ് 4 ഇയേര്‍സ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇത്രയും മനോഹരമായൊരു പ്രണയ സിനിമ ഈയടുത്തൊന്നും മലയാളത്തില്‍ സംഭവിച്ചിട്ടില്ല’ എന്നാണ് ശരത് അപ്പൂസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

തണുത്ത മഴയും, നനുത്ത കാറ്റും, കോളേജ് വരാന്തയും, മാര്‍ക്കറിന്റെ മഷിയില്‍ ഡെസ്‌കില്‍ വിരിയുന്ന കവിതകളും..
ഒരിക്കല്‍ കൂടി നമ്മുടെ പഴയ ക്യാമ്പസ് ഓര്‍മകളിലേക്ക് കൈകോര്‍ത്ത് കൂടെ കൂട്ടുകയാണ് ഗായത്രിയും വിശാലും.
കവിത പോലെ എന്നൊക്കെ പറഞ്ഞു കേട്ടത് മുന്നില്‍ കാണുന്ന അനുഭൂതി.
പ്രണയവും നഷ്ടപ്രണയവും അതിന്റെ തിരിച്ചു പിടിക്കലും, നഷ്ടപ്പെടാതെ ഇരിക്കാനുള്ള ചേര്‍ത്ത് പിടിക്കലുമൊക്കെയായി സിനിമ ഇമോഷണലി പ്രേക്ഷകനെ കൂടി ചേര്‍ത്ത് പിടിക്കുകയാണ്.
രഞ്ജിത് ശങ്കര്‍..
നിങ്ങള്‍ ഒരുകാലത്ത് എന്നില്‍ ഭയം നിറച്ചു,
മറ്റൊരു കാലത്തില്‍ എന്റെ കണ്ണ് നിറയിച്ചു.
ഇന്ന് എന്നില്‍ പ്രേമത്തിന്റെ മുന്തിരിചാറും നിറച്ചു. എന്തൊരു സംവിധായകനാണ് നിങ്ങള്‍.
പ്രിയ , സര്‍ജാന്‍ എന്ത് രസമാണ് നിങ്ങള്‍ തമ്മിലുള്ള chemistry.
കണ്ണെടുക്കാതെ നോക്കിയിരുന്നു പോയി. അത്ര ഭംഗിയായി ആ കഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടുണ്ട് രണ്ടുപേരും. ഇടയ്ക്ക് വന്നു പോകുന്ന പാട്ടുകളും നിങ്ങളും… വര്‍ണിക്കാന്‍ വാക്കുകളില്ല.. ഇത്രയും മനോഹരമായൊരു പ്രണയ സിനിമ ഈയടുത്തൊന്നും മലയാളത്തില്‍ സംഭവിച്ചിട്ടില്ല. അതി മനോഹരമെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജയസൂര്യയും രഞ്ജിത്തും ചേര്‍ന്ന് സ്ഥാപിച്ച പ്രൊഡക്ഷന്‍ ഹൗസായ ഡ്രീംസ് എന്‍ ബിയോണ്ട് ആണ് 4 ഇയേഴ്സ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വിദ്യാര്‍ത്ഥികളായ വിശാലിന്റെയും ഗായത്രിയുടെയും കോളേജ് പ്രണയമാണ് ട്രെയിലറില്‍ ചിത്രീകരിക്കപ്പെടുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സാലു കെ തോമസാണ്,എഡിറ്റര്‍ സംഗീത് പ്രതാപ്,സൗണ്ട് ഡിസൈനര്‍ തപസ് നായക്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശങ്കര്‍ ശര്‍മയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയില്‍ എട്ട് ഗാനങ്ങളാണുള്ളത്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സംവിധായകനായ രഞ്ജിത്ത് ശങ്കര്‍, വിവേക് മുഴക്കുന്ന്, സാന്ദ്രാ മാധവ്, സന്ധൂപ് നാരായണന്‍, അനു എലിസബത്ത്, ആരതി മോഹന്‍ എന്നിവരാണ്.

Gargi

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

31 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago