Home Film News നഗ്മയെ സ്വന്തമാക്കാൻ വേണ്ടി ശരത് കുമാർ ഭാര്യയെ ഉപേക്ഷിച്ചു

നഗ്മയെ സ്വന്തമാക്കാൻ വേണ്ടി ശരത് കുമാർ ഭാര്യയെ ഉപേക്ഷിച്ചു

തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാൾ ആണ് ശരത്ത് കുമാർ.  വർഷങ്ങൾ കൊണ്ട് തന്നെ താരം സിനിയമിൽ സജീവമാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് താരം. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം വേഷമിട്ടത്. മലയാള സിനിയിലെ ഒരു കാലത്തെ സൂപ്പർ നായിക രാധികയെ ആണ് താരം വിവാഹം കഴിച്ചത്. ഇരുവരുടെയും പുനർ വിവാഹം ആയിരുന്നു ഇത്. ശരത്ത് കുമാറിന്റെ രണ്ടാമത്തെ വിവാഹവും രാധികയുടെ മൂന്നാമത്തെ വിവാഹവും ആയിരുന്നു ഇത്. ഇന്ന് ഇരുവരും സന്തോഷത്തോടെയുള്ള കുടുംബ ജീവിതം നയിച്ച് വരുകയാണ്.

എന്നാൽ ഒരു കാലത്ത് ശരത്ത് കുമാറിന്റെ ദാമ്പത്യ ജീവിതം പ്രേക്ഷകർക്ക് ഇടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 1984 ൽ ആയിരുന്നു ശരത്ത് കുമാർ ഛായയെ വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹത്തിന് മുൻപ് ശരത് കുമാറിന് നടി നഗ്മയുമായി പ്രണയം ഉണ്ടായിരുന്നു. എന്നാൽ ശരത് കുമാർ വിവാഹം കഴിഞ്ഞിട്ടും നഗ്മയുമായുള്ള ഈ ബന്ധം തുടർന്ന് എന്നും എന്നാൽ ഭാര്യ ഇത് കണ്ടു പിടിച്ചതോടെ ഇവരുടെ ദാമ്പത്യ ജീവിതം താളം തെറ്റി എന്നും ഇതോടെ 2000 ൽ ശരത്ത് കുമാറും ഛായയും വേർപിരിഞ്ഞു എന്നും ഇതിന്റെ കാരണം ശരത്ത് കുമാറിന് നഗ്മയോടുള്ള പ്രണയം ആണെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ വിവാഹ ബന്ധം വേര്പിരിഞ്ഞതോടെ ശരത് കുമാർ വീണ്ടും നഗ്മയുമായി പ്രണയത്തിൽ ആയി.

എന്നാൽ ഇരുവരുടെയും പ്രണയം വിവാഹത്തിൽ എത്തിയില്ല. ഇരുവരും തമ്മിൽ പല അസ്വാരസ്വങ്ങൾ ഉണ്ടായതോടെ നഗ്മ ശരത്ത് കുമാറുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ നഗ്മ പ്രണയത്തിൽ നിന്നും പിന്മാറിയതോടെ ശരത്ത് കുമാർ നഗ്മയെ നിരന്തരം ഭീക്ഷണി പെടുത്തിയിരുന്നു എന്നും വാർത്തകൾ വന്നിരുന്നു. അതിനു ശേഷമാണു ശരത് കുമാർ രാധികയെ വിവാഹം കഴിക്കുന്നത്. ഇന്ന് ഇരുവരും സന്തോഷപൂർവം ഒരുമിച്ച് ജീവിക്കുകയാണ്.

Exit mobile version