ഗർഭിണി ആയിരുന്ന സമയത്ത് വയറ്റിൽ ആഞ്ഞു തൊഴിച്ചിട്ടുണ്ട്

മലയാള സിനിമയിലെ മികച്ച ജോഡികൾ ആയിരുന്നു മുകേഷും സരിതയും. എന്നാൽ 25 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇരുവരും വേര്പിരിയുകയായിരുന്നു. മലയാളികൾ നടുക്കത്തോടെയാണ് ഇരുവരുടെയും വേർപിരിയൽ വാർത്ത കേട്ടത്. പ്രണയിച്ചു വിവാഹിതർ ആയ ഇവർ തങ്ങളുടെ രണ്ട് ആണ്മക്കളും മുതിർന്ന ശേഷമാണ് വേർപിരിഞ്ഞത്. ശേഷം മുകേഷും സരിതയും ഏതാനും ചിത്രങ്ങളിൽ നായിക നായകന്മാർ ആയി അഭിനയിച്ചു. ശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുന്നതും  1988 ൽ ഇരുവരും വിവാഹിതരാകുന്നതും. ശ്രാവൺ, തേജസ് എന്നീ രണ്ടു ആൺകുട്ടികളും ഈ ദമ്പതികൾക്ക് ഉണ്ട്.

വിവാഹ മോചന വാർത്ത പുറത്തായതോടെ അതിന്റെ കാരണം എന്തെന്ന് മാധ്യമങ്ങൾ അന്വേഷിച്ചപ്പോഴും ഇരുവരും മൗനം പാലിക്കുകയായിരുന്നു. എന്നാൽ മുകേഷ് മേതിൽ ദേവിക എന്ന നർത്തകിയെ വിവാഹം കഴിച്ചതോടെ സരിത മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിക്കുകയായിരുന്നു. താനുമായുള്ള വിവാഹബന്ധം വേർപ്പെടുത്താതെയാണ് മുകേഷ് രണ്ടാമത് വിവാഹം കഴിച്ചതെന്നും ഒരു ഭാര്യ അനുഭവിക്കാവുന്നതിന്റെയും സഹിക്കാവുന്നതിന്റെയും പരമാവധി സഹിച്ചതിനു ശേഷമാണ് ഒടുവിൽ വിവാഹമോചനം തേടിയതെന്നും സരിത പറഞ്ഞു. ഒന്നിച്ചു ജീവിച്ച സമയത്ത് തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചതായും തന്റെ രണ്ട് കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ എനിക്കോ എന്റെ മക്കൾക്കോ സാമ്പത്തികമായ ഒരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചിട്ടില്ല.

ഒരുപാട് ദേഹോപദ്രവവും ഏൽപ്പിച്ചിട്ടുണ്ട്. ഇത്  മക്കള്‍ കാണാതിരിക്കാൻ വേണ്ടിയാണ് കുട്ടികളെ ബോര്‍ഡിങ്ങിലാക്കിയതെന്നും സരിത പറഞ്ഞിരുന്നു. മുകേഷ് മദ്യത്തിന് അടിമയാണെന്നും പലപ്പോഴും അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നതായും സരിത പറഞ്ഞിരുന്നു. എന്നാല്‍ അവരെല്ലാം കുടുംബജീവിതം നയിക്കുന്നവരാണെന്നതിനാല്‍ തന്നെ പേര് വെളിപ്പെടുത്തുന്നില്ലെന്നും സരിത പറഞ്ഞിരുന്നു. ഒരു ഭാര്യയും കാണാൻ പാടില്ലാത്ത കാഴ്ചകൾ ആണ് ഞാൻ കണ്ടത്. ഒരു ഭാര്യയും കടന്നു പോകരുതാത്ത സന്ദർഭങ്ങളിലൂടെയാണ് താൻ കടന്നു പോയതെന്നും സരിത പറഞ്ഞു. ഗർഭിണി ആയിരുന്ന സമയത്ത് പോലും മുകേഷ് തന്റെ വയറ്റിൽ തൊഴിച്ചിട്ടുണ്ട് എന്നും എന്നാൽ ഞാൻ വേദന കൊണ്ട് കരഞ്ഞപ്പോൾ നീ മികച്ച നടി ആണ് എന്നും എന്നെ നോക്കി പരിഹസിച്ച് പറഞ്ഞിട്ടുണ്ട് എന്നുമാണ് സരിത പറയുന്നത്.

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

28 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago