Categories: Film News

സാർപട്ടാ പരമ്പരൈ 2 വരുന്നു; പ്രഖ്യാപനവുമായി പാ രഞ്ജിത്ത്

പാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയായിരുന്ന സാർപട്ടാ പരമ്പരൈ. ചിത്രം 2021 ൽ ഒടിടി റിലീസായി എത്തിയിരുന്നു.സാർപട്ടാ പരമ്പരൈ ആമസോൺ പ്രൈം വഴിയാണ് റിലീസായത്. ചിത്രത്തിൽ ആര്യയായിരുന്നു നായകനായി എത്തിയത്. ചിത്രത്തിൽ ആര്യ അവതരിപ്പിച്ച കബിലൻ എന്ന റോൾ ആര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു.


ഇപ്പോഴിതാ ചിത്രത്തിൻറെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ പാ രഞ്ജിത്ത്. ആര്യയാണ് ഇതിൻറെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സാർപട്ടാ പരമ്പരൈ റൌണ്ട് 2 എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. ദുഷാര വിജയൻ, പശുപതി, ജോൺ വിജയ്, കലൈയരസൻ, ജോൺ കോക്കൻ തുടങ്ങിയവരായിരുന്നു സാർപട്ടാ പരമ്പരൈയിലെ താരങ്ങൾ.അതേ സമയം സാർപട്ടാ പരമ്പരൈയിലെ മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും പുതിയ ചിത്രത്തിൽ തിരിച്ചുവരുമോ എന്നത് സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.

സന്തോഷ് നാരായണൻ സംഗീതം നൽകിയ സാർപട്ടാ പരമ്പരൈയുടെ നിർമ്മാണം സംവിധായകൻ പാ രഞ്ജിത്ത് തന്നെയായിരുന്നു. സാർപട്ടാ പരമ്പരൈ റൌണ്ട് 2 പാ രഞ്ജിത്തിന്റെ സ്വന്തം ബാനറായ നീലം പ്രൊഡക്ഷൻസും ആര്യയുടെ ഹോം ബാനറായ ദി ഷോ പീപ്പിൾ, ജതിൻ സേത്തിയുടെ നാട് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. വടക്കൻ ചെന്നൈയിലെ ബോക്‌സിംഗ് ടീമുകളുടെ തമ്മിലുള്ള പോരാട്ടവും, കുടിപ്പകയുമായിരുന്നു സാർപട്ടാ പരമ്പരൈ പ്രമേയം

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago