പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്  

Follow Us :

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, മമ്മൂട്ടിയെ വെച്ച് താൻ കുറച്ചു സിനിമകൾ മാത്രമേ ചെയ്യ്തിട്ടുള്ളൂ. യെങ്കിലും എല്ലാം ഒന്നിന് ഒന്ന് വത്യസ്തമായിരുന്നു. അങ്ങനൊരു സിനിമയാണ് താൻ ചെയ്യ്ത ‘കനൽകാറ്റ്’ എന്ന ചിത്രം, ആ ചിത്രത്തിലെ നത്ത് നാരയണൻ എന്ന കഥാപാത്രം കുറച്ചു നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു.

ആ സിനിമ ചെയ്യാൻ മമ്മൂട്ടി സമ്മതിക്കുകയും ചെയ്യ്തിരുന്നു, അതിൽ നത്ത് നാരായണൻ എന്ന കഥപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അല്ലെങ്കിലും പണ്ടേ മമ്മൂട്ടിക്ക് വത്യസ്തമായ കഥാപത്രങ്ങൾ ചെയ്യാൻ താല്പര്യമായിരുന്നു, കനൽകാറ്റ്  എന്ന ചിത്രത്തിലെ നത്ത് നാരായൺ എന്ന കഥപാത്രം ചെയ്യാൻ മമ്മൂട്ടി സമ്മതിച്ചതുകൊണ്ടാണ് അങ്ങനൊരു കഥാപാത്രം ഉണ്ടായതും സത്യൻ അന്തിക്കാട് പറയുന്നു.

മമ്മൂട്ടിയുമായി താൻ വെറും 8 സിനിമകൾ മാത്രമാണ് ചെയ്യ്തത്. അവയിലെല്ലാം മമ്മൂട്ടി വെത്യസ്ത കഥപാത്രങ്ങൾ ചെയ്യ്തുകൊണ്ടായിരുന്നു എത്തിയിരുന്നത്, കനൽകാറ്റ്  എന്ന ചിത്രത്തെ കുറിച്ചോർക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് കെ പി എ സി ലളിതയെ ആണ്, അതിൽ മമ്മൂട്ടിയുടെ ഭാര്യയായാണ് ലളിത അഭിനയിച്ചത്, അതിന് കുറിച്ച് മമ്മൂട്ടി അറിഞ്ഞപ്പോൾ സന്തോഷമാണ് തോന്നിയതെന്നും സത്യൻ അന്തിക്കാട് പറയുന്നു.