പവിഴമല്ലി വീണ്ടും പൂത്തുലയും…ശ്രീനി പഴയ ശ്രീനിയായി മാറി!!!

നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ശ്രീനിവാസന്‍ ഊര്‍ജ്ജസ്വലനായി സിനിമയിലേക്ക് തിരിച്ചെത്തുന്ന സന്തോഷത്തിലാണ് മലയാള സിനിമയും ആരാധക ലോകവും. പ്രേക്ഷകര്‍ ഒരോരുത്തരും ആഗ്രഹിച്ച പോലെ ആരോഗ്യകരമായി തന്നെ ശ്രീനിവാസന്‍ തിരിച്ചെത്തുകയാണ്. ശ്രീനിവാസന്‍ തിരിച്ചെത്തുന്ന പുതിയ സിനിമ കുറുക്കന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതി പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സുഹൃത്തിനെ ആരോഗ്യത്തോടെ നേരില്‍ കണ്ട സന്തോഷ നിമിഷമാണ് സത്യന്‍ അന്തിക്കാട് പങ്കുവച്ചത്.

ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും എന്നും പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അതു സംഭവിക്കുകയാണ് എന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഇരുവരും ഒന്നിച്ചുള്ള കുറുക്കന്‍ സെറ്റിലെ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സത്യന്‍ അന്തിക്കാട്‌സ ന്തോഷം കുറിച്ചത്.

മഴവില്‍ മനോരമയുടെ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസന്‍ പറഞ്ഞു-‘ഞാന്‍ രോഗശയ്യയിലായിരുന്നു. അല്ല, രോഗിയായ ഞാന്‍ ശയ്യയിലായിരുന്നു.’ ഉറവ വറ്റാത്ത നര്‍മ്മത്തിന്റെ ഉടമയെ ചേര്‍ത്തു പിടിച്ച് ഞാന്‍ പറഞ്ഞു, ‘ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും’ എന്ന് പൊട്ടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ച് സത്യന്‍ അന്തിക്കാട് കുറിച്ചു.

പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അതു സംഭവിക്കുന്നു. രണ്ട് ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന ‘കുറുക്കന്‍’ എന്ന സിനിമയുടെ സെറ്റില്‍ ഞാന്‍ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി. എല്ലാ അര്‍ത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശില്‍പികളോടും വിനീതിനോടും ഒരു നിമിഷം പോലും അരികില്‍ നിന്നു മാറി നില്‍ക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. സ്‌നേഹമുള്ളവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റൂ എന്നാണ് സംവിധായകന്‍ സുഹൃത്തായ ശ്രീനിവാസന്റെ തിരിച്ചുവരവിനെ കുറിച്ച് പറയുന്നത്.

Anu

Recent Posts

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

43 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

1 hour ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

2 hours ago