തന്നെ കൈപിടിച്ച് ഉയര്‍ത്തിയ ഗുരുനാഥന്‍ സത്യന്‍ അന്തിക്കാടിനെ നയന്‍താര മറന്നോ..? സത്യം ഇതാണ്!!

താരങ്ങളാല്‍ സമ്പന്നമായ വിവാഹ ചടങ്ങായിരുന്നു നയന്‍താര വിഘ്‌നേഷിന്റേത്. ബോളിവുഡില്‍ നിന്ന് ഷാരൂഖാനടക്കം പങ്കെടുത്ത വിവാഹ പരിപാടിയില്‍ തമിഴ് സൂപ്പര്‍സ്റ്റാറുകളായ രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങി വലിയൊരു താരനിര തന്നെ എത്തിയിരുന്നു. അതേസമയം, മലയാളത്തില്‍ നിന്ന് ദിലീപ് വിവാഹത്തിനായി എത്തിച്ചേര്‍ന്നതും വലിയ വാര്‍ത്തയായിരുന്നു.

അപ്പോഴും അഭിനയ ജീവിതത്തിലേക്ക് തന്നെ കൈപിടിച്ച് ഉയര്‍ത്തിയ ഗുരുനാഥനായ സത്യന്‍ അന്തിക്കാടിനെ നയന്‍സ് വിവാഹത്തിന് ക്ഷണിച്ചില്ലേ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു, എന്നാലിപ്പോഴിതാ അദ്ദേഹവും വിവാഹത്തിന് എത്തിച്ചേര്‍ന്ന് വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിലേക്ക് പ്രത്യേക അതിഥിയായാണ് അദ്ദേഹത്തെ നയന്‍താരയും വിഘ്‌നേഷും ക്ഷണിച്ചത്. വിവാഹതലേന്ന് തന്നെ പ്രത്യേക അതിഥിയായി താരത്തിന്റെ വീട്ടിലേക്കാണത്രെ അദ്ദേഹത്തെ ക്ഷണിച്ചത്.

സത്യന്‍ അന്തിക്കാട് പ്രിയപ്പെട്ട നയന്‍സിന്റെ വിവാഹത്തിന് എത്തുകയും ചെയ്ത വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അദ്ദേഹത്തില്‍ നിന്ന് എല്ലാ അനുഗ്രഹങ്ങളും ഏറ്റുവാങ്ങിയ ശേഷമാണ് നയന്‍സ് വിവാഹത്തിനായി എത്തിച്ചേര്‍ന്നതത്രെ.

അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നിട്ടും വീട്ടുകാരുടെ ഇഷ്ടമില്ലായ്മ കൊണ്ട് മനസ്സിനക്കരെ എന്ന സിനിമയിലേക്ക് ഇല്ലെന്ന് സത്യന്‍ അന്തിക്കാടിനെ ഫോണ്‍ ചെയ്ത് പറഞ്ഞ ആ പെണ്‍കുട്ടി ഇന്ന് തെന്നിന്ത്യയുടെ താരറാണിയാണ്.

അതിന് നയന്‍സ് അന്നും ഇന്നും സത്യന്‍ സാറിനോട് കടപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ് തന്റെ വിവാഹത്തിനും അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പ് വരുത്തിയ നയന്‍സിന്റെ മനസ്സ്. നയന്‍താര ഇത്ര വലിയ… എല്ലാവരും അറിയപ്പെടുന്ന തലത്തിലേക്ക് ഉയരുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഭാഗ്യമുണ്ടെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു.

Sreekumar

Recent Posts

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

46 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

1 hour ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

2 hours ago