മോദിയായി അഭിനയിക്കാൻ താൻ തയ്യറാണ്! എന്നാൽ അതിനൊരു കണ്ടീഷനുണ്ട്, സത്യരാജ് 

Follow Us :

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്കിൽ  മോഡിയായി അഭിനയിക്കില്ലെന്ന് പറഞ്ഞ നടനാണ്  സത്യരാജ്, ആശയപരമായി താനൊരു പെരിയാരിസ്റ്റാണ്  പിന്നെ എങ്ങനെ മോദിയായി വേഷമിടുമെന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ തന്റെ  നിലപാട് തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് സത്യരാജ്.  മോദിയായി അഭിനയിക്കാന്‍ തയാറാണ്, എന്നാല്‍ അതിനൊരു കണ്ടീഷനുണ്ട് എന്നാണ് സത്യരാജ് പറയുന്നത്, മഴൈ പിടിക്കാത്ത മനിതന്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേളയിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്

തന്റെ സുഹൃത്ത് അന്തരിച്ച  മണിവര്‍ണ്ണന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ അഭിനയിക്കുമായിരുന്നു ,പെരിയാര്‍ ഇവി രാമസ്വാമി നായ്കറുടെ ശക്തനായ അനുയായി ആയിരുന്നു മണിവണ്ണന്‍. താന്‍ ഒരു പെരിയാറിസ്റ്റ് ആണ് അതിനാല്‍ മോദി ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് ആയിരുന്നു താൻ  നേരത്തെ പറഞ്ഞിരുന്നു, മോദിയാവാന്‍ തന്നെ ആരും സമീപിച്ചിട്ടില്ല. ഒരാള്‍ എങ്ങനെയാണോ അതേ പോലെ പകര്‍ത്തുന്ന സുഹൃത്ത് മണിവണ്ണന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരുന്നതെങ്കില്‍ ചിലപ്പോള്‍  താൻ അഭിനയിച്ചേനെ

ഒരു പ്രചരണ താല്‍പര്യവും ഇല്ലാതെ മോദിയുടെ ആത്മകഥയെടുക്കാന്‍ ‘മഴൈ പിടിക്കാത്ത മനിതന്‍’ സംവിധായകന്‍ വിജയ് മില്‍ട്ടന്‍ തയ്യാറാവുകയാണെങ്കില്‍ അഭിനയിക്കാമെന്നും സത്യരാജ് കൂട്ടിച്ചേർത്തു. ജാതി വിരുദ്ധ സംവിധായകരായ പാ രഞ്ജിത്ത്, വെട്രിമാരന്‍, മാരി സെല്‍വരാജ് എന്നിവര്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ മോദിയുടെ  ആത്മകഥ നന്നാവും. അങ്ങനെ ആണെങ്കില്‍ താന്‍ മോദിയായി അഭിനയിക്കാമെന്നും സത്യരാജ് പറയുന്നുണ്ട്,