ഓപ്പറേഷന് ജാവ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം സംവിധായകന് തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന സിനിമയാണ് സൗദി വെള്ളക്ക. കൊച്ചിയിലെ ഒരു സാധാരണ ജനവിഭാഗത്തിന്റെ കഥ പറയുന്ന സിനിമയാണ് ഇതെന്നാണ് സൂചന. ഒരു നഗാഗതനായ സംവിധായകന് എന്ന നിലയില്‍ ഓപ്പറേഷന് ജാവ എന്നൊരു ചെറിയ ചിത്രം വലിയ ഹിറ്റായി മാറിയ കാര്യം തന്നെയാണ് സൗദി വെള്ളക്കയോടും പ്രതീക്ഷ വെയ്ക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകം. വ്യത്യസ്താമായൊരു പ്രമേയവും അത് അവതരിപ്പിച്ച സംവിധായകന്റെ കഴിവും എല്ലാമായിരുന്നു ഓപ്പറേഷന് ജാവ എന്ന സിനിമയുടെ വിജയം. ത്രില്ലര്‍ സിനിമയായി ഒരുക്കിയ ഓപ്പറേഷന് ജാവയില്‍ ഒരു സിനിമയ്ക്ക് വേണ്ട മറ്റ് ഘടകങ്ങളും ഉണ്ടായിരുന്നു.
ഇപ്പോഴിതാ തരുണ്‍ മൂര്‍ത്തിയുടെ തന്നെ അടുത്ത സിനിമയായ സൗദി വെള്ളക്കയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തരുണ്‍ മൂര്‍ത്തി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലും സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. മെയ് ഇരുപതിനാണ് സിനിമ പ്രദര്‍ശനത്തിന് എത്തുക. ഇവരാണ് താരങ്ങള്‍.. പറഞ്ഞാല്‍ ജീവിക്കുന്ന ഞങ്ങളുടെ താരങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് തരുണ്‍ സിനിമയുടെ പോസ്റ്റര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സിനിമാ പ്രേമികള്‍ക്ക് മുന്‍പാകെ പങ്കുവെച്ചത്.
കൊച്ചിയിലെ ഒരു വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് പൊലീസ്സിന്റെ കടന്നുകയറ്റവും നിയമവാഴ്ച്ചയുടെ നടപടികളുമൊക്കെ ചിത്രത്തില്‍ പ്രേമേയമാകും.. എന്നാണ് വിവരം. സന്ദീപ് സേനന് ആണ് സിനിമയുടെ നിര്‍മ്മാതാവ്. ലുക്മാന്, ബിനു പപ്പു, ഗോകുലന്, സുജിത്ത് ശങ്കര്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവര്‍ കഥാപാത്രങ്ങളായി എത്തുന്നു.. കൂടാതെ അന്‍പതില്‍ അധികം പുതുമുഖ താരങ്ങളും ഈ സിനിമയില്‍ അണി നിരക്കുന്നുണ്ട് എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…