ഇന്ന് കല്യാണത്തിന് സേവ് ദ ഡേറ്റ് വീഡിയോ നിർബന്ധമാണ്. ഇപ്പോഴിത സേവ് ദ ഡേറ്റ് വീഡിയോകളുടെ കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയിൽ വൈറലാവുന്നു. വയനാട് കഴമ്പ് കുന്ന് ഊരിലെ അഞ്ജ്ലിയുടേയും അവനീതിന്റേയും ‘ഏങ്കള കല്ല്യാണാഞ്ചു’ എന്ന വീഡിയോയിൽ കാടും തുടിയും പാട്ടുമൊക്കെയുണ്ട്. ‘മെയ് മാസ 29ക്കു ഏങ്കള കല്യാണാഞ്ചു…..ഒക്കളും വന്തൊയി മക്കളെ…..’ എന്ന പാട്ടും കാട്ടിനുള്ളിൽ ചിത്രീകരിച്ച മനോഹരമായ കാഴ്ച്ചകളുമാണ് വീഡിയോയെ മനോഹരമാക്കുന്നത്.
ഗോത്ര വിഭാഗത്തിലെ മാധ്യമപ്രവർത്തകനായ അവനീതും അഞ്ജലിയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിന് സാക്ഷിയാകാൻ എല്ലാവരേയും ക്ഷണിക്കുന്നതാണ് വീഡിയോയുടെ ഈ സേവ് ദ ഡേറ്റ്. ”ഏങ്കള കല്യാണാഞ്ചു..ഒക്കളും വന്തൊയി മക്കളെ…’ എന്ന് പണിയ ഭാഷയിൽ പറഞ്ഞാൽ മലയാളത്തിൽ ‘മെയ് മാസം 29-ന് ഞങ്ങളുടെ കല്ല്യാണമാണ്. എല്ലാവരും കല്ല്യാണത്തിന് വരണം’ എന്നാണ് അർത്ഥമാക്കുന്നത്.
അതേ സമയം പണിയ സമുദായത്തിന്റെ പരമ്പരാഗത വസ്ത്രമായ ‘ചേല കെട്ടിമേച്ചാ’ക്ക് സമാനമായ വസ്ത്രമാണ് വീഡിയോയിൽ പ്രതിശ്രുത വധുവായ അഞ്ജലി ധരിച്ചിരിക്കുന്നത്. ”പരമ്പരാഗത രീതിയിൽ വിവാഹം നടത്തുന്നത് ഇപ്പോൾ ഊരിൽ കുറവാണെന്നും അതിനെ പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ ഒരു സേവ് ദ ഡേറ്റ് വീഡിയോ ചെയ്തുനോക്കിയതെന്നും അവനീത് പറഞ്ഞു. ഇതു പോലൊരു വീഡിയോ കാട്ടിനുള്ളിൽ ചിത്രീകരിക്കാൻ പ്രത്യേക അനുമതി വാങ്ങേണ്ടി വന്നവെന്നും അവനീത് പറഞ്ഞു
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…